മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ 7ന് തുറക്കും; അണക്കെട്ടിലേക്കുള്ള നീ‍രൊഴുക്കു കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താൽമാത്രം തുറക്കുന്ന കാര്യം പുനഃപരിശോധിച്ചേക്കും

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ 7ന് തുറക്കും; അണക്കെട്ടിലേക്കുള്ള നീ‍രൊഴുക്കു കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താൽമാത്രം തുറക്കുന്ന കാര്യം പുനഃപരിശോധിച്ചേക്കും


സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ 7ന് തുറക്കുമെന്നു തമിഴ്നാട് കേരളത്തെ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി 9ന് 137.80 അടിയാണ്. അണക്കെട്ടിലേക്കുള്ള നീ‍രൊഴുക്കു കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താൽമാത്രം തുറക്കുന്ന കാര്യം പുനഃപരിശോധിച്ചേക്കും.

സെക്കൻഡിൽ 3800 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തു. മഴ കനത്താൽ നീരൊഴുക്കു വർധിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് അണക്കെട്ടിൽ 127 അടിയായിരുന്നു ജലനിരപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാൻ മുന്നൊരുക്കങ്ങൾ പൂർത്തിയാ‍യെന്നും സർക്കാർ സജ്‍ജമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് അറിയിക്കണമെന്നു കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാറിൽ നിന്നു വെള്ളം തുറന്നുവിട്ടാൽ പെരിയാർ നദിയിലൂടെ ഇടുക്കി അണക്കെട്ടി‍ലേക്കാണ് എത്തുക.

ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പുതിയ അണക്കെട്ട് എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.