play-sharp-fill

സബ് ട്രഷറി ഓഫിസിലെ കസേരകള്‍ കോടതി ജപ്തി ചെയ്തു; ജീവനക്കാര്‍ ഫയലുകള്‍ നോക്കിയത് നിന്നുകൊണ്ട്; ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ലാതായതോടെ ട്രഷറി പ്രവര്‍ത്തനം പ്രതിസന്ധിയില്‍

സ്വന്തം ലേഖിക പത്തനംതിട്ട: മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സബ് ട്രഷറി ഓഫിസിലെ കസേരകള്‍ കോടതി ജപ്തി ചെയ്തു. പത്ത് കസേരകളാണ് കോടതി ജപ്തി ചെയ്തത്. കസേരകള്‍ ജപ്തി ചെയ്തതോടെ ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ലാതാവുകയും ട്രഷറി ഓഫിസ് പ്രവര്‍ത്തനം പ്രതിസന്ധിയിലാവുകയും ചെയ്തു. കസേരകള്‍ കൊണ്ടുപോയതോടെ ജീവനക്കാര്‍ക്ക് ഇരുന്നു ജോലി ചെയ്യാന്‍ സൗകര്യം ഇല്ലാതായി. നിന്നുകൊണ്ടാണ് ജീവനക്കാര്‍ ഫയലുകള്‍ നോക്കിയത്. പന്തളം തോന്നല്ലൂര്‍ രവിമംഗലത്ത് വീട്ടില്‍ ഓമനയമ്മയുടെ പരാതിയിലാണ് ജപ്തി നടപടി. ഓമനയമ്മുടെ വസ്തു കല്ലട ജലസേചന പദ്ധതിക്കായി 25 വര്‍ഷം മുന്‍പ് ഏറ്റെടുത്തതിന്റെ പണം മുഴുവന്‍ […]

ശ​​സ്ത്ര​​ക്രി​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ കൂ​​ടി​​യ വി​​ല​​യ്ക്കു ന​​ല്‍​​കാ​​ന്‍ സ്വ​​കാ​​ര്യ ക​​മ്പ​​നി ഏ​​ജ​​ന്‍റി​ന്​ ഇ​​ട​​നി​​ല ​​നി​​ന്ന സം​​ഭ​​വത്തി​​ല്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോളേ​​ജി​​ലെ ര​​ണ്ടു യു​​വ ഡോ​​ക്‌ട​​ര്‍​​മാ​​ര്‍ കു​​റ്റ​​ക്കാ​​ര്‍; ന​​ട​​പ​​ടി​ വേ​​ണ​​മെ​​ന്ന് അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ന്‍; ജൂ​​നി​​യ​​ര്‍ ഡോ​​ക്ട​​ര്‍​​മാ​​രു​​ടെ ഭാ​​ഗ​​ത്തു​​ നി​​ന്നു​​ണ്ടാ​​യ സം​​ഭ​​വം കോളേജ് പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റ് അ​​സോ​​സി​​യേ​​ഷ​​നും അ​​പ​​മാനം

സ്വന്തം ലേഖിക ഗാ​​ന്ധി​​ന​​ഗ​​ര്‍: രോ​​ഗി​​ക്ക് ശ​​സ്ത്ര​​ക്രി​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ കൂ​​ടി​​യ വി​​ല​​യ്ക്കു ന​​ല്‍​​കാ​​ന്‍ സ്വ​​കാ​​ര്യ ക​​മ്പ​​നി ഏ​​ജ​​ന്‍റി​ന്​ ഇ​​ട​​നി​​ല ​​നി​​ന്ന സം​​ഭ​​വ​​ത്തി​​ല്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ളേ​​ജി​​ലെ ര​​ണ്ടു യു​​വ ഡോ​​ക്ട​​ര്‍​​മാ​​ര്‍ കു​​റ്റ​​ക്കാ​​രാ​​ണെ​​ന്ന് അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ന്‍. രോ​​ഗി​​യു​​ടെ ബ​​ന്ധു​​വും ഏ​​ജ​​ന്‍റു​​മാ​​യി ഇ​​ട​​നി​​ല​​യ്ക്ക് അ​​വ​​സ​​ര​​മു​​ണ്ടാ​​ക്കി​​യ അ​​സ്ഥി​​രോ​​ഗ വി​​ഭാ​​ഗം മൂ​​ന്നാം യൂ​​ണി​​റ്റി​​ലെ ഒ​​ന്നാം വ​​ര്‍​​ഷ പി​​ജി വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്കെ​​തി​​രേ​​യാ​​ണ് ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ന്‍ ശിപാ​​ര്‍​​ശ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. മ​​റ്റൊ​​രു ഡോ​​ക്‌​ട​​ര്‍​ക്കു സം​​ഭ​​വ​​ത്തി​​ല്‍ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മി​​ല്ലെ​​ങ്കി​​ലും കൂ​​ട്ടു​​നി​​ന്ന​​തി​​നാ​​ല്‍ ഇ​​യാ​​ളെ താ​​ക്കീ​​ത് ചെ​​യ്യ​​ണ​​മെ​​ന്നു​​മാ​​ണ് മൂ​​ന്നം​​ഗ അ​​ന്വേ​​ഷ​​ണ സ​​മി​​തി​​യു​​ടെ ശിപാ​​ര്‍​​ശ. ഡോ​​ക്ട​​ര്‍​​മാ​​ര്‍​​ക്കെ​​തി​​രാ​യ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ര്‍​​ട്ട് കി​​ട്ടി​​യെ​​ങ്കി​​ലും […]

പോലീസ് സ്‌റ്റേഷനിലെ ലാപ്‌ടോപ്പ് നഷ്ടപ്പെട്ടിട്ട് ഒരാഴ്ച; കള്ളനെ പൊക്കാൻ പെടാപ്പാട് പെട്ട് പോലീസ് ഉദ്യോഗസ്ഥർ; ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകേണ്ട പോലീസുകാർക്ക് സ്വന്തം സ്‌റ്റേഷനിലെ സ്വത്ത് പോലും സംരക്ഷിക്കാനാവുന്നില്ല

സ്വന്തം ലേഖകൻ കോഴിക്കോട് : പോലീസ് സ്‌റ്റേഷനിലെ ലാപ്‌ടോപ്പ് കാണാനില്ല.കുറ്റം കൃത്യം തടയാനായി എല്ലാ പോലീസ് സ്‌റ്റേഷനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആൻഡ് നെറ്റ് വർക്ക് ആൻഡ് സിസ്റ്റംസ് സൗകര്യമുള്ള ലാപ്‌ടോപ്പാണ് നഷ്ടമായത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ പന്തീരങ്കാവ് സ്റ്റേഷനിലുള്ള ലാപ്‌ടോപ്പ് ആണ് കാണാതായത്. നഷ്ടപ്പെട്ട് ഒരാഴ്ചയായെങ്കിലും ഇതുവരെ കണ്ടെത്താൻ ലാപ്‌ടോപ്പ് കണ്ടെത്താൻ സാധിച്ചിട്ടില്ല. ലാപ്‌ടോപ്പ് കാണാതായതു സേനയിൽ ഗൗരവ വിഷയമായി നിലനിൽക്കുന്നുണ്ടെങ്കിലും ഇക്കാര്യം പുറത്തറിയാതിരിക്കാനുള്ള ജാഗ്രത പോലീസ് തുടരുന്നുണ്ട്. എന്നാലിത് പരസ്യമായ രഹസ്യമായി മാറിക്കഴിഞ്ഞു. പുറത്തുനിന്നുള്ളവർ വന്ന് ലാപാടോപ്പ് മോഷ്ടിക്കാൻ സാധ്യത ഇല്ല […]

മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്തും കൈക്കൂലി; ബില്ല് മാറാന്‍ നാല് ലക്ഷം രൂപ കൈക്കൂലി ചോദിച്ച പി.ആർ.ഡി. ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പി.ആർ.ഡി. ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. റേഡിയോ കേരളയുടെ ഓഡിയോ വീഡിയോ ഓഫീസറായ വിനോദ് കെ.ജെയാണ് പിടിയിലായത്. സ്വകാര്യ സ്ഥാപനത്തിന് ബില്ല് മാറാൻ 25,000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ഓണ്‍ലൈന്‍ റേഡിയോ സ്ഥാപനമായ റേഡിയോ കേരളയില്‍ രണ്ടാഴ്ച മുമ്ബാണ് വിനോദ് ജോലിക്ക് പ്രവേശിച്ചത്. റേഡിയോ കേരളക്ക് വേണ്ടി പ്രോഗ്രാമുകള്‍ ചെയ്ത് നല്‍കുന്ന ഒരു സ്വാകാര്യ സ്ഥാപനത്തിന് ബില്ല് മാറാന്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്‍റെ പിടിയിലായത്. നാല് ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ചോദിച്ചതെന്നാണ് പരാതിക്കാര്‍ […]

ഫിറ്റ്‌നസ് നേടിയത് പത്തിലൊന്ന് സ്‌കൂള്‍ ബസുകള്‍; 19000 ബസുകള്‍ പ്രവര്‍ത്തനക്ഷമമല്ല; പല സ്‌കൂളുകളും ഇപ്പോള്‍ ബസ് ഇറക്കുന്നതിന് തയ്യാറല്ല; അറ്റകുറ്റപ്പണിക്ക് കെഎസ്‌ആര്‍ടിസി‍ വര്‍ക്ക്‌ഷോപ്പുകളും ഉപയോഗിക്കുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് 22,718 സ്‌കൂള്‍ ബസുകളുള്ളതിൽ 2828 ബസുകള്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമതാ പരിശോധനയ്ക്ക് തയ്യാറായിട്ടുള്ളതെന്ന് മന്ത്രി ആൻ്റണി രാജു നിയമസഭയെ അറിയിച്ചു. ഇതില്‍ 1022 ബസുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി. എട്ട്, ഒന്‍പത്, 11 ക്ലാസുകളില്‍ അധ്യയനം ആരംഭികാത്തതിനാൽ പല സ്‌കൂളുകളും ഇപ്പോള്‍ ബസ് ഇറക്കുന്നതിന് തയ്യാറല്ല. മൂന്നില്‍ രണ്ട് കുട്ടികള്‍ മാത്രമാണ് സ്‌കൂളില്‍ എത്തുന്നതെന്നാണ് കാരണം. സ്‌കൂള്‍ ബസുകളുടെ അറ്റകുറ്റപ്പണിക്ക് കെഎസ്‌ആര്‍ടിസിയുടെ വര്‍ക്ക്‌ഷോപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് […]

മദ്യവില്‍പനക്കുറ്റം ചുമത്തി പല്ലന സ്വദേശിയുടെ പേരിലെടുത്ത കേസ് വ്യാജം; രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖിക ആറാട്ടുപുഴ: മദ്യവില്‍പനക്കുറ്റം ചുമത്തി പല്ലന സ്വദേശിയുടെ പേരിലെടുത്ത കേസ് വ്യാജം. കേസ് വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു. കാര്‍ത്തികപ്പള്ളി റേഞ്ച് എക്‌സൈസ് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) കെ ബിജു, പ്രിവന്റിവ് ഓഫീസര്‍ അംബികേശന്‍ എന്നിവരെയാണ് എക്‌സൈസ് കമീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. മേയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പല്ലന സ്വദേശിയായ വിജയ കുമാറിന്റെ വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ അളവില്‍ കൂടുതല്‍ വിദേശമദ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത് വില്‍പനക്കിടെ മദ്യം പിടികൂടിയതാണെന്ന് വരുത്തി വിജയ കുമാറിനെതിരെ ജാമ്യമില്ലാ […]

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ; വിവിധ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ മഴക്കും കാറ്റിനും സാധ്യത; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയില്‍ സഞ്ചരിച്ചു ശക്തിപ്രാപിച്ച്‌, അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യ തെക്കന്‍ ബംഗാള്‍ […]

സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ്; 93 മരണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 619; രോഗമുക്തി നേടിയവര്‍ 6723

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

പീഡനത്തിന് ഇരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടില്‍ പ്രസവിച്ചു; പ്രസവരീതികൾ മനസിലാക്കിയത് യൂട്യൂബ് നോക്കി; പൊക്കിള്‍ക്കൊടിയും പെണ്‍കുട്ടി സ്വയം മുറിച്ചു; ആശുപത്രിയിലെത്തിച്ചത് മൂന്നു ദിവസത്തിന് ശേഷം; അയല്‍വാസിയായ 21-കാരന്‍ അറസ്റ്റില്‍; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ

സ്വന്തം ലേഖിക മലപ്പുറം: പീഡനത്തിനിരയായ പതിനേഴുകാരി യു ട്യൂബ് വീഡിയോ നോക്കി ആരുമറിയാതെ വീട്ടില്‍ പ്രസവിച്ചു. പരസഹായമില്ലാതെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ചത്. മലപ്പുറം കോട്ടക്കലിലാണ് സംഭവം. ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയായ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂട്യൂബ് നോക്കിയാണ് പ്രസവരീതികള്‍ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിള്‍കൊടി മുറിച്ചുമാറ്റുന്നതുള്‍പ്പെടെ ചെയ്തതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറും അടച്ചു; തീരുമാനം മഴയും നീരൊഴുക്കും കുറഞ്ഞതോടെ; ജലനിരപ്പ് 2397.90 അടി

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകളില്‍ അവസാനത്തേതും അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതോടെ മൂന്നാമത്തെ ഷട്ടറും അടക്കാന്‍ സംസ്ഥാന റൂള്‍ ലെവല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 19നാണ് ഇടുക്കിയിലെ മൂന്ന് ഷട്ടറുകള്‍ 35 സെന്‍റിമീറ്റര്‍ വീതം തുറന്നത്. മഴ കുറയുകയും പുതിയ റൂള്‍ ലെവല്‍ നിലവില്‍ വരുകയും ചെയ്തതോടെ 22ന് രണ്ട് ഷട്ടറുകള്‍ അടച്ചു. മൂന്നാമത്തെ ഷട്ടര്‍ 40 സെൻ്റീമീറ്ററാണ് ഉയര്‍ത്തിയിരുന്നത്. ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തിലാണ് ഷട്ടര്‍ അടയ്ക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. ഇത്രയും ദിവസം കൊണ്ട് 46.296 ദശലക്ഷം […]