play-sharp-fill

ഇടുക്കി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറും അടച്ചു; തീരുമാനം മഴയും നീരൊഴുക്കും കുറഞ്ഞതോടെ; ജലനിരപ്പ് 2397.90 അടി

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകളില്‍ അവസാനത്തേതും അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതോടെ മൂന്നാമത്തെ ഷട്ടറും അടക്കാന്‍ സംസ്ഥാന റൂള്‍ ലെവല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 19നാണ് ഇടുക്കിയിലെ മൂന്ന് ഷട്ടറുകള്‍ 35 സെന്‍റിമീറ്റര്‍ വീതം തുറന്നത്. മഴ കുറയുകയും പുതിയ റൂള്‍ ലെവല്‍ നിലവില്‍ വരുകയും ചെയ്തതോടെ 22ന് രണ്ട് ഷട്ടറുകള്‍ അടച്ചു. മൂന്നാമത്തെ ഷട്ടര്‍ 40 സെൻ്റീമീറ്ററാണ് ഉയര്‍ത്തിയിരുന്നത്. ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തിലാണ് ഷട്ടര്‍ അടയ്ക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. ഇത്രയും ദിവസം കൊണ്ട് 46.296 ദശലക്ഷം […]

പൂഞ്ഞാർ പ്രളയ നഷ്ടം; അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎയുടെ സബ്മിഷന് നിയമസഭയിൽ മന്ത്രിയുടെ ഉറപ്പ്

സ്വന്തം ലേഖിക കോട്ടയം: പ്രളയദുരന്തത്തില്‍ വീടും സ്ഥലവും ജീവനോപാധികളും നഷ്ടമായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം അടിയന്തിരമായി നല്‍കുമെന്നും വിവിധ രേഖകളും പ്രമാണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് പകരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയില്‍ ഉറപ്പുനല്‍കി. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്കി സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി ദുരന്തത്തില്‍ ഏറ്റവും അധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലാണെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി. കൂട്ടിക്കല്‍ പഞ്ചായത്തില്‍ മാത്രം 14 പേര്‍ ദുരന്തത്തില്‍ […]

സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിച്ച മരം കയറ്റിയ ലോറി മഹാരാജാസില്‍ നിന്ന് കാണാതായി; ഉടമ കടത്തിയതെന്ന് സൂചന; അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിച്ച മരം കയറ്റിയ ലോറി ക്യാമ്പസില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ലോറി ഉടമ കടത്തിക്കൊണ്ട് പോയതായി സൂചന. കോളേജിലെ ലൈബ്രറി കെട്ടിടത്തിന് സമീപത്ത് നിന്ന് മുറിച്ച്‌ മാറ്റിയ വന്‍ മരങ്ങളാണ് ലോറിയില്‍ കയറ്റി കോളേജിന് പുറത്ത് കൊണ്ടുപോകാന്‍ ഈ മാസം ആദ്യം ശ്രമം നടന്നത്. അതിന് ദിവസങ്ങള്‍ക്ക് മുമ്പ് ലോഡ് കണക്കിന് മരം മുറിച്ച്‌ കൊണ്ടുപോയിരുന്നെങ്കിലും രേഖകളോടെയാണ് മരം കടത്തുന്നതെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും കരുതിയത്. എന്നാല്‍ ലോറി ഡ്രൈവറോട് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ […]

ഏരിയ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ അന്വേഷണത്തിൽ വിശ്വാസമില്ല; ഒരു വനിതാ നേതാവിനെ ഉൾപ്പെടുത്തി സംസ്‌ഥാന തലത്തിലുള്ള അന്വേഷണമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അനുപമ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദത്തുവിവാദത്തിൽ പിഎസ് ജയചന്ദ്രനെതിരായ പാർട്ടി നടപടിയിൽ സന്തോഷമുണ്ടെന്ന് മകൾ അനുപമ. എന്നാൽ ഏരിയ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഒരു വനിതാ നേതാവിനെ ഉൾപ്പെടുത്തി സംസ്‌ഥാന തലത്തിലുള്ള അന്വേഷണമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അനുപമ വ്യക്‌തമാക്കി. പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്ന് ജയചന്ദ്രനെ നീക്കികൊണ്ടാണ് പാർട്ടി നടപടി എടുത്തത്. പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്നും തീരുമാനമുണ്ട്. കേശവദാസപുരം ലോക്കൽ കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിലാണ് തീരുമാനം. താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം […]

കോട്ടയം നഗരസഭയിൽ അവിശ്വാസം പാസായിട്ട് 32 ദിവസം കഴിഞ്ഞു; ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് വൈകിക്കുന്നതിന് പിന്നിൽ ഗൂഡാലോചന

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായിട്ട് 32 ദിവസം കഴിഞ്ഞു. കഴിഞ്ഞ മാസം 24 നാണ് ചെയർപേഴ്സനായിരുന്ന ബിൻസി സെബാസ്റ്റ്യനെ പ്രതിപക്ഷം അവിശ്വാസത്തിലൂടെ പുറത്താക്കിയത്. 22 അംഗങ്ങൾ വീതമാണ് എൽഡിഎഫിനും, യു ഡി എഫിനും .8 അംഗങ്ങൾ ബി.ജെ.പിക്കും ആകെയുള്ള 52 അംഗങ്ങളിൽ 30 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. എൽഡിഎഫിനൊപ്പം ബി ജെ പിയും അവിശ്വാസത്തെ അനുകൂലിച്ചു. ഒരംഗത്തിൻ്റെ വോട്ട് അസാധുവായിരുന്നു. തുടർന്ന് 29 അംഗങ്ങളുടെ പിന്തുണയിൽ ചെയർപേഴ്സനെ പുറത്താക്കുകയായിരുന്നു. അവിശ്വാസം പാസായാൽ 30 ദിവസത്തിനകം അടുത്ത തിരഞ്ഞെടുപ്പ് നടത്തി ചെയർപേഴ്സനെ […]

പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്ന് ജയചന്ദ്രനെ നീക്കി; പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന് തീരുമാനം; ദത്തുവിവാദത്തിൽ അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രന് എതിരെ സിപിഎം നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദത്തുവിവാദത്തിൽ അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രന് എതിരെ സിപിഎം നടപടി. പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്ന് ജയചന്ദ്രനെ നീക്കി. പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന തീരുമാനവും എടുത്തു. സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തിൽ ജയചന്ദ്രൻ വിശദീകരിച്ചു. എന്നാൽ പാർട്ടി അംഗങ്ങളിൽ നിന്ന് ജയചന്ദ്രന് എതിരെ വലിയ എതിർപ്പുയർന്നു. വിഷയം ജയചന്ദ്രന് ശരിയായ രീതിയിൽ കൈകാര്യ […]

രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്‌കൂളിൽ എത്തിയാൽ മതി; ‘തിരികെ സ്‌കൂളിലേക്ക്’; മാർഗരേഖ പുറത്തിറക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ അക്കാദമിക് മാർഗരേഖ വിദ്യാഭ്യസമന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാർഗരേഖ. സ്‌കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കവേണ്ടെന്ന് മാർഗരേഖ പുറത്തിറക്കിയതിന് പിന്നാലെ മന്ത്രി പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്‌കൂളിൽ എത്തിയാൽ മതി. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്‌സിനുകൾ സ്വീകരിച്ച രക്ഷിതാക്കൾ മാത്രം കുട്ടികളെ സ്‌കൂളിൽ വിട്ടാൽ മതിയാകുമെന്നും മന്ത്രി പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്‌കൂളിൽ എത്തിയാൽ മതി. […]

പി എസ് സി പരീക്ഷ തീയതികളിൽ മാറ്റം; പുതുക്കിയ തീയതികൾ ഇപ്രകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളിൽ മാറ്റം. 07-09-2021 ൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയത്. ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പുതുക്കിയ തീയതിയും പി എസ് സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെയിൽസ് മാൻ (സപ്ലൈ കോ), ഫീൽഡ് വർക്കർ (ഹെൽത്ത് സർവ്വീസ്), ഐ സി ഡി എസ് സൂപ്പർവൈസർ (വുമൺ ആന്റ് ചൈൽഡ് ഡെവലപ്‌മെന്റ്) വി ഇ ഒ (എസ് ആർ ഫോർ എസ് സി / എസ് […]

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായി; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായി. ഈ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, […]

സംസ്ഥാനത്ത് ലോക് ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞു; യാത്രക്കാരുടെ കുറവ് മൂലം കൊച്ചി മെട്രോയുടെ നഷ്ടം 19 കോടി രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. ലോക് ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞതായാണ് കണക്കുകൾ. 2016-17 ൽ വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യവും 150.13 ലക്ഷം കേയ്സ് ബിയറും വിറ്റുയ എന്നാൽ 2020 – 21 ൽ ഇത് 187.22 ലക്ഷവും 72.40 ലക്ഷവുമായി കുറഞ്ഞെന്നും എക്സൈസ് മന്ത്രി അറിയിച്ചു. മദ്യത്തിൽ വരുമാനം വർധിച്ചത് നികുതി കൂട്ടിയതുകൊണ്ടാണ്. പുതിയ മദ്യ വിൽപന ശാലകൾക്ക് സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും മന്ത്കി രേഖാമൂലം സഭയെ അറിയിച്ചു. കൊച്ചി മെട്രോ നഷ്ടത്തിലാണെന്നാണ് […]