play-sharp-fill
ഏരിയ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ അന്വേഷണത്തിൽ വിശ്വാസമില്ല; ഒരു വനിതാ നേതാവിനെ ഉൾപ്പെടുത്തി സംസ്‌ഥാന തലത്തിലുള്ള അന്വേഷണമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അനുപമ

ഏരിയ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ അന്വേഷണത്തിൽ വിശ്വാസമില്ല; ഒരു വനിതാ നേതാവിനെ ഉൾപ്പെടുത്തി സംസ്‌ഥാന തലത്തിലുള്ള അന്വേഷണമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അനുപമ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദത്തുവിവാദത്തിൽ പിഎസ് ജയചന്ദ്രനെതിരായ പാർട്ടി നടപടിയിൽ സന്തോഷമുണ്ടെന്ന് മകൾ അനുപമ. എന്നാൽ ഏരിയ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഒരു വനിതാ നേതാവിനെ ഉൾപ്പെടുത്തി സംസ്‌ഥാന തലത്തിലുള്ള അന്വേഷണമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അനുപമ വ്യക്‌തമാക്കി.

പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്ന് ജയചന്ദ്രനെ നീക്കികൊണ്ടാണ് പാർട്ടി നടപടി എടുത്തത്. പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്നും തീരുമാനമുണ്ട്. കേശവദാസപുരം ലോക്കൽ കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിലാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തിൽ ജയചന്ദ്രൻ വിശദീകരിച്ചു. എന്നാൽ പാർട്ടി അംഗങ്ങളിൽ നിന്ന് ജയചന്ദ്രന് എതിരെ വലിയ എതിർപ്പുയർന്നു. വിഷയം ജയചന്ദ്രന് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു എന്നാണ് ഉയർന്ന പൊതു അഭിപ്രായം. ഇതിന് പിന്നാലെയാണ് ജയചന്ദ്രൻ വഹിക്കുന്ന എല്ലാ സ്‌ഥാനങ്ങളിൽ നിന്നും നീക്കാൻ പാർട്ടി തീരുമാനിച്ചത്.

ഏരിയ തലത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ നടപടികൾ സ്വീകരിക്കാനാണ് സിപിഐഎം പേരൂർക്കട എൽസിയുടെ തീരുമാനം. വൈകിട്ട് മൂന്നുമണിക്ക് പേരൂർക്കട ഏരിയ കമ്മിറ്റി യോഗം ചേരും. ഈ യോഗത്തിൽ വിഷയത്തിൽ തുടർനടപടികൾ വേണോ എന്ന കാര്യവും ചർച്ചയായും. കൂടാതെ ലോക്കൽ കമ്മിറ്റിയെടുത്ത തീരുമാനം അംഗീകരിക്കുകയും ചെയ്യും.