സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിച്ച മരം കയറ്റിയ ലോറി മഹാരാജാസില്‍ നിന്ന് കാണാതായി; ഉടമ കടത്തിയതെന്ന് സൂചന; അന്വേഷണം ആരംഭിച്ചു

സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിച്ച മരം കയറ്റിയ ലോറി മഹാരാജാസില്‍ നിന്ന് കാണാതായി; ഉടമ കടത്തിയതെന്ന് സൂചന; അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിച്ച മരം കയറ്റിയ ലോറി ക്യാമ്പസില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ലോറി ഉടമ കടത്തിക്കൊണ്ട് പോയതായി സൂചന.

കോളേജിലെ ലൈബ്രറി കെട്ടിടത്തിന് സമീപത്ത് നിന്ന് മുറിച്ച്‌ മാറ്റിയ വന്‍ മരങ്ങളാണ് ലോറിയില്‍ കയറ്റി കോളേജിന് പുറത്ത് കൊണ്ടുപോകാന്‍ ഈ മാസം ആദ്യം ശ്രമം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് ദിവസങ്ങള്‍ക്ക് മുമ്പ് ലോഡ് കണക്കിന് മരം മുറിച്ച്‌ കൊണ്ടുപോയിരുന്നെങ്കിലും രേഖകളോടെയാണ് മരം കടത്തുന്നതെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും കരുതിയത്.

എന്നാല്‍ ലോറി ഡ്രൈവറോട് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഒന്നും ഇല്ലെന്നും കാക്കനാട് സോമന്‍ എന്നയാള്‍ക്കാണ് മരം കൊണ്ടുപോകുന്നതെന്നും വിശദീകരിച്ചു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ ലോറി തടഞ്ഞത്. അന്നു മുതല്‍ ക്യാമ്പസില്‍ കിടന്ന ലോറിയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായത്.

കോളേജിനകത്തെ മരം മുറിയ്ക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അനുമതി വാങ്ങണം. ലേലം കൊള്ളുന്ന തുക ട്രഷറിയില്‍ അടയ്ക്കണം. ഈ നടപടികളൊന്നും മരംമുറിയില്‍ ഉണ്ടായിട്ടില്ല.

മരം മുറി പ്രിന്‍സിപ്പാളിന്‍റെ ഒത്താശയോടെയാണെന്ന് ആരോപിച്ച്‌ ഗവേണിംഗ് കൗണ്‍സിലിലെ ചിലര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ആരോപണം പ്രിന്‍സിപ്പാള്‍ തള്ളിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.