play-sharp-fill

കോട്ടയം മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ; നിരവധി മോഷണക്കേസുകളിൽ പിടിയിലായതിനുശേഷം കോടതിയിൽ നിന്നും ജാമ്യം വാങ്ങി മുങ്ങിയ വെള്ളാവൂർ സ്വദേശിയാണ് പിടിയാലായത്

സ്വന്തം ലേഖകൻ മണിമല: കോട്ടയം മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വെള്ളാവൂർ വില്ലേജ് ഉള്ളായം ഭാഗത്ത് വാഹനാനിൽ വീട്ടിൽ ബാബു മകൻ ഹരീഷ് ബാബു(22)വാണ് അറസ്റ്റിലായത്. മണിമല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷാജിമോൻ.ബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മോഷണം അടക്കമുള്ള നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. മുണ്ടക്കയത്തും, മണിമല ചാമംപതാൽ മാരാംകുന്ന് ഭാ​ഗങ്ങളിലും നടന്ന മോഷണക്കേസ്സുകൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സ്, കറുകച്ചാലിലെ പിടിച്ചുപറി കേസ്സ്, മണിമലയിലെ കഞ്ചാവ് കേസ്സ് എന്നിങ്ങനെ […]

എറണാകുളം ആലങ്ങാട് റിസോർട്ടിലെ നീന്തൽകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; രാത്രി റിസോർട്ടിലെ നീന്തൽ കുളത്തിലേയ്ക്കു ചാടിയ യുവാവ് തലയടിച്ചുവീണാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗമനം; കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മുട്ടമ്പലം സ്വദേശിയെ എറണാകുളം ആലങ്ങാട് റിസോർട്ടിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടമ്പലം വെട്ടിക്കൊമ്പിൽ റോയ് മാത്യുവിന്റെ മകൻ മാത്യു റോയി(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ആലങ്ങാട് കരിമാലൂരിനു സമീപം മാട്ടുപ്പുറം റിവർ സൈഡ് 24 എന്ന റിസോർട്ടിലെ നീന്തൽ കുളത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എം.ബി.എ പൂർത്തിയാക്കിയ മാത്യു എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വർക്ക് അറ്റ്‌ഹോമിന്റെ ഭാഗമായുള്ള പ്രോജക്ട് സമർപ്പിക്കുന്നതിനായി എറണാകുളത്ത് പോയിരുന്നു. ശനിയാഴ്ച മാത്യുവും സുഹൃത്തുക്കളും […]

കോട്ടയം കിടങ്ങൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ചു; ഓട്ടോഡ്രൈവർ പോക്‌സോ കേസിൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കിടങ്ങൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ചു. ഓട്ടോഡ്രൈവർ പോക്‌സോ കേസിൽ അറസ്റ്റിൽ. കിടങ്ങൂർ പിറയാർ കറുത്തേടത്ത് വീട്ടിൽ വിഷ്ണു രാജി (30)നെയാണ് കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങുന്ന സമയത്ത് വീട്ടിലേയ്ക്ക് ഇറക്കാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി, പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി ഓട്ടത്തിനായി എത്തിയിരുന്ന ആളാണ് പ്രതി. ഈ പരിചയമാണ് ഇയാൾ മുതലെടുത്തത്. പെൺകുട്ടിയുെട […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്ന കേസില്‍ മലയാളി യുവാവ് ലണ്ടനില്‍ പിടിയില്‍; സഹപ്രവർത്തകർ തന്നെ കുടുക്കിയതാണെന്ന് യുവാവ്; ഒട്ടേറെ തവണ വീഡിയോ കോളുകള്‍ വഴി നഗ്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചിത്രങ്ങള്‍ അയക്കുകയും ചെയ്ത് ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത് കോട്ടയം രാമപുരം സ്വദേശി

സ്വന്തം ലേഖകൻ ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്ന കേസില്‍ കോട്ടയം സ്വദേശി യുവാവ് ലണ്ടനില്‍ പിടിയില്‍. സ്റ്റുഡന്റ് വിസയില്‍ എത്തിയ കോട്ടയം രാമപുരം സ്വദേശി സഞ്ജയ് സി പിള്ളയാണ് പിടിയിലായത്. ഹേമേല്‍ ഹെംസ്റ്റഡ് പൊലീസാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. ലണ്ടനിൽ ഒരു കെയര്‍ ഹോമില്‍ ജോലി ചെയ്ത വരികയായിരുന്നു സഞ്ജു. ഇവിടെയുള്ളവര്‍ സഞ്ജുവിനെ ഒറ്റിയതാണെന്നും സൂചനയുണ്ട്. കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ സഹപ്രവര്‍ത്തകര്‍ ഇയാളെ ഒറ്റിയതാണെന്നാണ് സൂചന. ഹെർട്ഫോർഡ്ഷെയർ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായെത്തിയ യുവാവാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി […]

കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ(26) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്. മലപ്പുറം കോട്ടക്കടവ് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞാണ് ആര്യ വീട് വിട്ട് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രിയായിട്ടും കാണാതായതോടെ പൊലീസില്‍ […]

സംസ്ഥാനത്ത് ഇന്ന് 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 32,004 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍ഗോഡ് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]

ബാബു മലയിൽ കുടുങ്ങിയ സംഭവം; രക്ഷപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചു; ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സ്വന്തം ലേഖകൻ പാലക്കാട്: ചെറാട് കൂമ്പാച്ചി മലയില്‍ സമീപവാസിയായ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തിൽ പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസ് ഡയറക്ടര്‍ ജനറലാണ് വിശദീകരണം ചോദിച്ചത്. വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. 48 മണിക്കൂറിനുള്ളില്‍ നോട്ടീസിന് വിശദീകരണം നല്‍കണം. 40 മണിക്കൂറിലധികം ഒരു മനുഷ്യന്‍ ജീവന്‍ രക്ഷിക്കാനായി അപേക്ഷിക്കുന്നതടക്കമുള്ള വിവരങ്ങളൊന്നും സംസ്ഥാന ഓഫീസിലോ ടെക്‌നിക്കല്‍ വിഭാഗത്തിലോ അറിയിച്ചില്ല. സാങ്കേതിക സഹായം […]

റഷ്യ ഏത് നിമിഷവും ഉക്രൈന്‍ ആക്രമിക്കാമെന്ന് യുഎസ്; ഉക്രൈന്‍ അതിര്‍ത്തികളില്‍ റഷ്യന്‍ സൈന്യം നിലയുറപ്പിച്ചു; അമേരിക്കന്‍ പൗരന്മാർ അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഉക്രൈന്‍ വിടണമെന്ന് യു എസ്

സ്വന്തം ലേഖിക റഷ്യ-ഉക്രൈൻ സംഘർഷം ,ഏത് നിമിഷവും യുദ്ധം സംഭവിക്കാമെന്ന് യുഎസ്. യുദ്ധമുണ്ടാകുകയാണെങ്കില്‍ സ്വന്തം പൗരന്മാരെ രക്ഷിക്കാനായി ഉക്രൈനിലേക്ക് സൈന്യത്തെ അയക്കാന്‍ കഴിയില്ലെന്നും യുഎസ് അറിയിച്ചു. യുദ്ധത്തില്‍ റഷ്യ വ്യോമാക്രമണത്തിനാകും പ്രാമുഖ്യം നല്‍കുക. അതിനാല്‍ ആകാശമാര്‍ഗം സുരക്ഷിതമായിരിക്കില്ലെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ മാസങ്ങളായി ഉക്രൈന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ ഒരു ലക്ഷത്തോളം സൈനീകര്‍ തമ്പടിച്ചിട്ടുണ്ടെങ്കിലും ഉക്രൈന്‍ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. റഷ്യൻ സൈനികരുടെ തുടർച്ചയായ ബിൽഡ്-അപ്പ്, അവർ നിലയുറപ്പിച്ച രീതി, അധിനിവേശത്തിന് തുടക്കമിട്ടേക്കാവുന്ന […]

തൃശ്ശൂര്‍ ജില്ലയിലെ ഉത്സവങ്ങളില്‍ ക്ഷേത്രത്തിനകത്ത് പതിനഞ്ച് ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി; കളക്ടര്‍ അധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം; വരവ് പൂരങ്ങൾക്ക് മൂന്ന് ആനയും ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനയും അനുവദിക്കാൻ തീരുമാനിച്ചു; ആറാട്ടുപുഴ പൂരത്തിന് പ്രത്യേക ഡിഎംസി വിളിക്കുവാനും തീരുമാനമായി

സ്വന്തം ലേഖിക തൃശ്ശൂര്‍ :.തൃശ്ശൂരില്‍ ഉത്സവങ്ങളില്‍ 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി .കളക്ടര്‍ അധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വരവ് പൂരങ്ങൾക്ക് മൂന്ന് ആനയും ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനയും അനുവദിക്കാൻ തീരുമാനിച്ചു. ആറാട്ടുപുഴ പൂരത്തിന് പ്രത്യേക ഡിഎംസി വിളിക്കുവാനും തീരുമാനമായി . ഗുരുവായൂർ ക്ഷേത്ര ഉൽസവത്തിന്‍റെ പ്രാരംഭമായി നടത്തുന്ന ആനയോട്ട ചടങ്ങിൽ രവികൃഷ്ണൻ, ദേവദാസ്, വിഷ്ണു എന്നീ ആനകൾ പങ്കെടുക്കും. നേരത്തെ വിദഗ്ധ സമിതി തെരഞ്ഞെടുത്ത ആറ് ആനകളിൽ നിന്ന് ഇവയെ നറുക്കിട്ടെടുക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ആനയോട്ടം […]

കോട്ടയം ജില്ലയിൽ ഇന്ന് 1044 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 3700 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ ഇന്ന് 1044 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 3700 പേര്‍ രോഗമുക്തരായി. 5555 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 418 പുരുഷന്‍മാരും 503 സ്ത്രീകളും 123 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 236 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 20123 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 435935 പേര്‍ കോവിഡ് ബാധിതരായി. 416620 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22959 പേര്‍ […]