കോട്ടയം മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ; നിരവധി മോഷണക്കേസുകളിൽ പിടിയിലായതിനുശേഷം കോടതിയിൽ നിന്നും ജാമ്യം വാങ്ങി മുങ്ങിയ വെള്ളാവൂർ സ്വദേശിയാണ് പിടിയാലായത്
സ്വന്തം ലേഖകൻ
മണിമല: കോട്ടയം മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.
വെള്ളാവൂർ വില്ലേജ് ഉള്ളായം ഭാഗത്ത് വാഹനാനിൽ വീട്ടിൽ ബാബു മകൻ ഹരീഷ് ബാബു(22)വാണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിമല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷാജിമോൻ.ബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മോഷണം അടക്കമുള്ള നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്.
മുണ്ടക്കയത്തും, മണിമല ചാമംപതാൽ മാരാംകുന്ന് ഭാഗങ്ങളിലും നടന്ന മോഷണക്കേസ്സുകൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സ്, കറുകച്ചാലിലെ പിടിച്ചുപറി കേസ്സ്, മണിമലയിലെ കഞ്ചാവ് കേസ്സ് എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
ഈ കേസുകളിൽ പൊലീസ് പിടികൂടിയ ശേഷം കോടതിയിൽ നിന്നും ജാമ്യം വാങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. കോട്ടയം ചുങ്കം ഭാഗത്ത് ഒളിവിൽ കഴിയുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.