play-sharp-fill
കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ(26) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്.

മലപ്പുറം കോട്ടക്കടവ് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞാണ് ആര്യ വീട് വിട്ട് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രാത്രിയായിട്ടും കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.