play-sharp-fill
റഷ്യ ഏത് നിമിഷവും ഉക്രൈന്‍ ആക്രമിക്കാമെന്ന് യുഎസ്; ഉക്രൈന്‍ അതിര്‍ത്തികളില്‍ റഷ്യന്‍ സൈന്യം നിലയുറപ്പിച്ചു;  അമേരിക്കന്‍ പൗരന്മാർ  അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഉക്രൈന്‍ വിടണമെന്ന് യു എസ്

റഷ്യ ഏത് നിമിഷവും ഉക്രൈന്‍ ആക്രമിക്കാമെന്ന് യുഎസ്; ഉക്രൈന്‍ അതിര്‍ത്തികളില്‍ റഷ്യന്‍ സൈന്യം നിലയുറപ്പിച്ചു; അമേരിക്കന്‍ പൗരന്മാർ അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഉക്രൈന്‍ വിടണമെന്ന് യു എസ്


സ്വന്തം ലേഖിക

റഷ്യ-ഉക്രൈൻ സംഘർഷം ,ഏത് നിമിഷവും യുദ്ധം സംഭവിക്കാമെന്ന് യുഎസ്. യുദ്ധമുണ്ടാകുകയാണെങ്കില്‍ സ്വന്തം പൗരന്മാരെ രക്ഷിക്കാനായി ഉക്രൈനിലേക്ക് സൈന്യത്തെ അയക്കാന്‍ കഴിയില്ലെന്നും യുഎസ് അറിയിച്ചു.

യുദ്ധത്തില്‍ റഷ്യ വ്യോമാക്രമണത്തിനാകും പ്രാമുഖ്യം നല്‍കുക. അതിനാല്‍ ആകാശമാര്‍ഗം സുരക്ഷിതമായിരിക്കില്ലെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മാസങ്ങളായി ഉക്രൈന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ ഒരു ലക്ഷത്തോളം സൈനീകര്‍ തമ്പടിച്ചിട്ടുണ്ടെങ്കിലും ഉക്രൈന്‍ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു.

പാശ്ചാത്യ രാജ്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. റഷ്യൻ സൈനികരുടെ തുടർച്ചയായ ബിൽഡ്-അപ്പ്, അവർ നിലയുറപ്പിച്ച രീതി, അധിനിവേശത്തിന് തുടക്കമിട്ടേക്കാവുന്ന സൈനികാഭ്യാസങ്ങളുടെ തുടക്കം എന്നിവ റഷ്യ, ഉക്രൈനെ അക്രമിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിട്ടതിന്‍റെ സൂചനയാണെന്ന യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.

ഏറ്റവും പുതിയ രഹസ്യാന്വേഷണ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രസിഡന്‍റ് പുടിൻ ഉടൻ തന്നെ ഒരു അന്തിമ “ഗോ ഓർഡർ” നൽകുമെന്ന ആശങ്കയുടെ പുറത്താണ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയത്.

ഫ്രാന്‍സ്, കാനഡ, ബ്രിട്ടന്‍ തുടങ്ങി നാറ്റോ സഖ്യമായ യൂറോപ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി ജോ ബൈഡന്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.