പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്ന കേസില്‍ മലയാളി യുവാവ് ലണ്ടനില്‍ പിടിയില്‍; സഹപ്രവർത്തകർ തന്നെ കുടുക്കിയതാണെന്ന് യുവാവ്; ഒട്ടേറെ തവണ വീഡിയോ കോളുകള്‍ വഴി നഗ്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചിത്രങ്ങള്‍ അയക്കുകയും ചെയ്ത് ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത് കോട്ടയം രാമപുരം സ്വദേശി
സ്വന്തം ലേഖകൻ
ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്ന കേസില്‍ കോട്ടയം സ്വദേശി യുവാവ് ലണ്ടനില്‍ പിടിയില്‍. സ്റ്റുഡന്റ് വിസയില്‍ എത്തിയ കോട്ടയം രാമപുരം സ്വദേശി സഞ്ജയ് സി പിള്ളയാണ് പിടിയിലായത്. ഹേമേല്‍ ഹെംസ്റ്റഡ് പൊലീസാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്.
ലണ്ടനിൽ ഒരു കെയര്‍ ഹോമില്‍ ജോലി ചെയ്ത വരികയായിരുന്നു സഞ്ജു. ഇവിടെയുള്ളവര്‍ സഞ്ജുവിനെ ഒറ്റിയതാണെന്നും സൂചനയുണ്ട്. കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ സഹപ്രവര്‍ത്തകര്‍ ഇയാളെ ഒറ്റിയതാണെന്നാണ് സൂചന.
ഹെർട്ഫോർഡ്ഷെയർ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായെത്തിയ യുവാവാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നത്. ലൂട്ടണിൽ താമസിക്കുന്ന യുവാവ് ഇവിടെനിന്നും രണ്ടുമണിക്കൂറോളം ദൂരെയുള്ള ഹെമൽ ഹെംസ്റ്റഡ് എന്ന സ്ഥലത്താണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇവിടെ കാത്തിരുന്നത് പെൺകുട്ടിയായി സമൂഹ മാധ്യമത്തിൽ വേഷപ്പകർച്ച നടത്തിയ സ്റ്റിംങ് ഓപ്പറേഷൻ സംഘമായിരുന്നു. സംഘത്തിന്റെ തെളിവുകൾ സഹിതമുള്ള ചോദ്യം ചെയ്യലിലിൽ കുറ്റം സമ്മതിച്ച യുവാവ് ക്ഷമാപണം നടത്തി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഗുരുതരമായ കുറ്റകൃത്യത്തിന് അറസ്റ്റിലാകുകയായിരുന്നു.
പഠനത്തോടൊപ്പം കെയറായി ജോലിചെയ്തിരുന്ന യുവാവിന് ഇനി നിയമനടപടികൾ നേരിട്ടശേഷം നാട്ടിലേക്ക് തിരികെ പോകേണ്ടി വരും. ഓൺലൈൻ ചൈൽഡ് പ്രൊട്ടക്ഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബ്രോക്കൺ ഡ്രീംസ് എന്ന സന്നദ്ധ സംഘടനയും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്ന സേക്രഡ് സോൾ എന്ന ഡിക്ടറ്റീവ് ഏജൻസിയും ചേർന്നായിരുന്നു സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നവർക്കായി കെണിയൊരുക്കിയത്.
ഇവരുടെ സമൂഹ മാധ്യമ പേജിലൂടെ ഓപ്പറേഷന്റെ വിശദമായ വിവരങ്ങൾ ഇവർ പങ്കുവയ്ക്കുകയും ചെയ്തു. 14 വയസ്സുമാത്രം പ്രായമുള്ള രണ്ടുകുട്ടികളുടെ പ്രൊഫൈലിൽ അറസ്റ്റിലായ യുവാവ് നിരന്തരം ചാറ്റിംങ് നടത്തിയിരുന്നു. ഇവർക്ക് യുവാവ് അയച്ച ചിത്രങ്ങളും വിഡിയോകളും സഹിതമായിരുന്നു സംഘത്തിന്റെ ചോദ്യം ചെയ്യൽ.
15 ലക്ഷത്തോളം രൂപ മുടക്കി ബ്രിട്ടനിൽ പഠിക്കാനെത്തിയതാണ് താനെന്നും അറിവില്ലായ്മമൂലം അബദ്ധത്തിൽ സംഭവിച്ച പിഴവാണെന്നും യുവാവ് കേണപേക്ഷിച്ചെങ്കിലും അറസ്റ്റ് ഒഴിവാക്കാനായില്ല. സഞ്ജു ചാറ്റ് ചെയ്തത് യഥാര്‍ത്ഥ പെണ്‍കുട്ടികളോടാണെന്നു കരുതിയെങ്കിലും 14 വയസുകാരെന്നു വെളിപ്പെടുത്തി യുവാവിനോട് ലൈംഗിക ചുവയില്‍ സംസാരിച്ചത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്.