play-sharp-fill

കട്ടപ്പന ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയെ വണ്ടൻമേട് പൊലീസ് ക്വാർട്ടേഴ്സിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ ഇടുക്കി: വണ്ടന്‍മേട്ടില്‍ ട്രാഫിക്ക് എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കട്ടപ്പന ട്രാഫിക് എസ്‌ഐ ജെയിംസ് ആണ് മരിച്ചത്. വണ്ടന്‍മേട് പൊലീസ് ക്വട്ടേഴ്സിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ചെടി നഴ്സറിയിലെ ജീവനക്കാരിയെ ജോലി സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി; കഴുത്തില്‍ മുറിവേറ്റ പാട്; കൊലപാതകമെന്ന് സംശയം

സ്വന്തം ലേഖിക തിരുവനന്തപുരം: പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ചോരവാര്‍ന്നാണ് മരണം. കുറവന്‍കോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനീത. ജോലി ചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്. ചെടികള്‍ വാങ്ങാനായി രണ്ട് പേര്‍ വന്നെങ്കിലും ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സറിയുടെ ഇടതുഭാഗത്തെ […]

കോട്ടയം മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് വീടും അവശിഷ്ടങ്ങളും പൊളിച്ചു മാറ്റി; ടിപ്പറും ജെസിബിയും പിടിച്ചെടുത്ത് പൊലീസ്; വീട് പൊളിച്ച് നീക്കുന്നതിന്റെ മറവിൽ പ്രദേശത്തെ മണ്ണ് ഇടിച്ച് നീക്കുകയായിരുന്നുവെന്ന് ആരോപണം

സ്വന്തം ലേഖിക കോട്ടയം: മൂലവട്ടത്ത് ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് വീടും അവശിഷ്ടങ്ങളും പൊളിച്ചു മാറ്റിയ ടിപ്പറും ജെസിബിയും ചിങ്ങവനം പൊലീസ് പിടിച്ചെടുത്തു. മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപത്താണ് വീട് പൊളിച്ച ശേഷം, മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തത്. വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഞായറാഴ്ച രാവിലെ മുതൽ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇവിടെ നിന്നുള്ള മണ്ണും വീടിന്റെ അവശിഷ്ടങ്ങളും ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാൽ വീട് പൊളിച്ച് നീക്കുന്നതിന്റെ മറവിൽ പ്രദേശത്തെ മണ്ണ് ഇടിച്ച് നീക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. സംഭവത്തിൽ നാട്ടുകാർ […]

പാലാ കൊട്ടാരമറ്റത്ത് ബസ്സിനുള്ളിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന മൂന്നാം പ്രതിയും അറസ്റ്റിൽ

സ്വന്തം ലേഖിക പാല: കൊട്ടാരമറ്റത്ത് പ്രണയം നടിച്ച് ബസ് സ്റ്റാൻഡിൽ വിളിച്ചു വരുത്തി ബസ്സിനുള്ളിൽ വെച്ച് നഗരത്തിലെ പ്രമുഖ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയും അറസ്റ്റിൽ. ഒളിവിലായിരുന്ന ഏറ്റുമാനൂർ വള്ളിക്കാട് നിരപ്പേൽ വിഷ്ണു മനോഹരനെ(30) യാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം. പതിമൂന്നുകാരിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസ് കണ്ടക്ടർ അഫ്സൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം മറ്റൊരു കണ്ടക്ടറായ വിഷ്ണുവും, ഡ്രൈവർ എബിനും അഫ്സലിന് ഒത്താശചെയ്ത് ബസ്സിൻ്റെ […]

ശക്തമായ കഥാപാത്രവുമായി സംവിധായകൻ ലാൽ ജോസ്; നിപ സിനിമയുടെ അഞ്ചാമത് പോസ്റ്റർ പുറത്തിറക്കി

കൊച്ചി: നിപ സിനിമയുടെ അഞ്ചാമത് പോസ്റ്റർ പുറത്തിറക്കി. ഏഷ്യാനെറ്റ് ന്യൂസിൻ്റെ എറണാകുളം ബ്യുറോ ചീഫ് ജോഷി കുര്യൻ്റെ എഫ് ബി പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. അനീതിക്കെതിരെ ശക്തമായി തൂലിക ചലിപ്പിക്കുന്ന ദീപു മറ്റപ്പള്ളി എന്ന കഥാപാത്രമായി പ്രശസ്ത സംവിധായകൻ ലാൽ ജോസ് ചിത്രത്തിൽ വേഷമിടുന്നു. നിപ്പ സിനിമയുടെ കഥക്ക് പ്രത്യേക വഴിത്തിരിവാണ് ലാൽ ജോസിൻ്റെ കഥാപാത്രം. മ്യാവു എന്ന ഹിറ്റ് സിനിമയുടെ വിജയാഘോഷത്തിനിടയിലാണ് ലാൽ ജോസ് ദീപു മറ്റപ്പള്ളിയെ അവതരിപ്പിക്കുന്നത്. കഥയിലും അവതരണത്തിലും ഒട്ടേറെ പ്രത്യേകതകളുള്ള നിപയുടെ അവസാനഘട്ട ലാബ് വർക്കുകൾ ചിത്രാജ്ഞലിയിൽ […]

കട്ടപ്പന ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയെ വണ്ടൻമേട് പൊലീസ് ക്വാർട്ടേഴ്സിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കട്ടപ്പന: എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ജെയിംസ് കെ എസിനെയാണ് വണ്ടൻമേട് പൊലീസ് ക്വാർട്ടേഴ്സിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദ്ദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിന് അയക്കും.

കോട്ടയം ജില്ലയില്‍ പാമ്പ് ഭീതി ഒഴിയുന്നില്ല; ജി​​ല്ല​​യി​​ലെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും മൂ​​ര്‍​​ഖ​​ന്റെ സാന്നിധ്യം; പാ​​മ്പ് ക​​ടി​​യേ​​ല്‍​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം ദിനംപ്രതി വർധിക്കുന്നു: പാമ്പിനെ കാണുകയോ കടിയേല്‍ക്കുകയോ ചെയ്താല്‍ സ്വീകരിക്കേണ്ട നടപടികള്‍ അറിയാം..

സ്വന്തം ലേഖിക കോ​​ട്ട​​യം: കോട്ടയം ജില്ലയില്‍ ഉള്ളവരുടെ പാമ്പ് ഭീതി ഒഴിയുന്നില്ല. ജി​​ല്ല​​യി​​ല്‍ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ല്‍ പാ​​മ്പുക​​ടി​​യേ​​ല്‍​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം കൂ​​ടി​​വ​​രു​​ന്ന​​താ​​യാ​​ണു റി​​പ്പോ​​ര്‍​​ട്ടു​​ക​​ള്‍. 2018ലെ ​​പ്ര​​ള​​യ​​ത്തി​​നു​​ശേ​​ഷം കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ, അ​​യ്മ​​നം, ആ​​ര്‍​​പ്പൂ​​ക്ക​​ര, തി​​രു​​വാ​​ര്‍​​പ്പ്, കു​​മ​​ര​​കം, കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല​​ട​​ക്കം ജി​​ല്ല​​യുടെ പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യി​​ല്‍ പാ​​മ്പുശ​​ല്യം വ​​ര്‍​​ധി​​ച്ചതായാണ് ആരോ​ഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ല്‍ ക​​ത്തു​​ന്ന ചൂ​​ടി​​ല്‍​​ നി​​ന്ന് ര​​ക്ഷ​​തേ​​ടി​​യാ​​ണ് വീ​​ടി​​ന്‍റെ പ​​രി​​സ​​ര​​ങ്ങ​​ളി​​ല്‍ പാമ്പുക​​ള്‍ എ​​ത്തു​​ന്ന​​ത്. ഇ​​ണ​​ചേ​​ര​​ല്‍ ന​​ട​​ക്കു​​ന്ന ഡി​​സം​​ബ​​ര്‍ മു​​ത​​ല്‍ ഏ​​പ്രി​​ല്‍ വ​​രെ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ലാ​ണ് പാ​​മ്പുക​​ളു​​ടെ ശ​​ല്യം വർദ്ധിക്കുന്നത്. ഓ​​രോ മാ​​സ​​വും പാ​​മ്പു ക​​ടി​​യേ​​ല്‍​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം […]

വൈക്കത്ത് റെയില്‍വെ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബും മരക്കഷണങ്ങളും; ലോക്കോ പൈലറ്റുമാര്‍ കണ്ടതിനാൽ ഒഴിവായത് വൻ അപകടം

സ്വന്തം ലേഖിക തലയോലപ്പറമ്പ്: റെയില്‍വെ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബും മരക്കഷണവും. ലോക്കോ പൈലറ്റുമാര്‍ ദൂരെ നിന്നേ കണ്ട് വേഗം കുറച്ചതിനാല്‍ ഒഴിവായത് വൻ ദുരന്തം. വൈക്കം റോഡ് സ്റ്റേഷനും പിറവം റോഡ് സ്റ്റേഷനുമിടയില്‍ പൊതി റെയില്‍വെ മേല്‍പ്പാലത്തിന് അടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30-നാണ് സംഭവം. മരക്കഷണത്തിനും സ്ലാബിനും മുകളിലൂടെ കയറിയ തീവണ്ടികള്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയാണ് യാത്ര തുടര്‍ന്നത്. അട്ടിമറിശ്രമം അല്ലെന്നും ആരുടെയോ വികൃതി ആയിരിക്കാമെന്നും റെയില്‍വേ ഡെപ്യൂട്ടി കമ്മിഷണര്‍( സെക്യൂരിറ്റി വിഭാഗം) ഗോപകുമാര്‍ പറഞ്ഞു. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന വെരാവല്‍ എക്‌സ്പ്രസാണ് തടിക്കഷണത്തിലൂടെ […]

ബാത്ത്‌റൂമിലെത്തിയ പെണ്‍കുട്ടിയെ ഒളിച്ചിരുന്ന യുവാവ് ബലാത്സംഗം ചെയ്തു; സംഭവം സ്‌കൂളിലെ കലോത്സവ ദിവസം; ഒന്നര വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ

സ്വന്തം ലേഖിക പൊന്നാനി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി സ്‌കൂളിലെ ബാത്ത്‌റൂമില്‍ ബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫല്‍ (32) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. സ്‌കൂളിലെ കലോത്സവ ദിവസം മുഖം കഴുകാനായി എത്തിയ പെണ്‍കുട്ടിയെ യുവാവ് ആക്രമിക്കുകയായിരുന്നു. ഒന്നര വര്‍ഷം മുൻപ് പൊന്നാനി താലൂക്കിലെ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ കലോത്സവ ദിവസം മുഖം കഴുകാനായി എത്തിയ പെണ്‍കുട്ടിയെ ബാത്ത് റൂമില്‍ ഒളിഞ്ഞിരുന്ന പ്രതി ബലാല്‍സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ വായ പൊത്തിപ്പിടിച്ച്‌ ബലാത്സംഗം ചെയ്യുന്നത് പ്രതി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ […]

ജീവനക്കാര്‍ പി.എച്ച്‌​.സി അടക്കാതെ പോയി; രാത്രി കൗണ്‍സിലര്‍മാരും പൊലീസുമെത്തി പൂട്ടിച്ചു; ഇത് വല്ലതും ആരോഗ്യ മന്ത്രി അറിയുന്നുണ്ടോ?

സ്വന്തം ലേഖിക കളമശ്ശേരി: വാക്സിനും രേഖകളുമടക്കം സൂക്ഷിക്കുന്ന മുറികള്‍ ഉള്‍പ്പെടെ അടക്കാതെ പോയ കളമശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രം രാത്രി പ്രതിപക്ഷ കൗണ്‍സിലര്‍മാരും പൊലീസുമെത്തി പൂട്ടി. എച്ച്‌.എം.ടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ പ്രാഥമിക ആരോഗ്യകേന്ദ്രമാണ് വ്യാഴാഴ്ച്ച രാത്രി എല്ലാ വാതിലും തുറന്നിട്ടനിലയില്‍ വിളക്കുകള്‍ തെളിഞ്ഞ നിലയില്‍ കാണാനായത്. രാത്രി എട്ടരയോടെ അതുവഴി കടന്ന് പോയവരാണ്​ കേന്ദ്രത്തിൻ്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. വിവരം ഉടന്‍ സമീപ വാര്‍ഡ് കൗണ്‍സിലര്‍ മിനി കരീമിനെ വിളിച്ചറിയിച്ചു. അവര്‍ മറ്റു പ്രതിപക്ഷ കൗണ്‍സിലര്‍മാരെയും അറിയിച്ച്‌ സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുമായി കൗണ്‍സിലര്‍മാര്‍ ബന്ധപ്പെട്ടതനുസരിച്ച്‌ […]