play-sharp-fill
കോട്ടയം ജില്ലയില്‍ പാമ്പ് ഭീതി ഒഴിയുന്നില്ല; ജി​​ല്ല​​യി​​ലെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും മൂ​​ര്‍​​ഖ​​ന്റെ സാന്നിധ്യം; പാ​​മ്പ് ക​​ടി​​യേ​​ല്‍​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം ദിനംപ്രതി വർധിക്കുന്നു: പാമ്പിനെ കാണുകയോ കടിയേല്‍ക്കുകയോ ചെയ്താല്‍ സ്വീകരിക്കേണ്ട നടപടികള്‍ അറിയാം..

കോട്ടയം ജില്ലയില്‍ പാമ്പ് ഭീതി ഒഴിയുന്നില്ല; ജി​​ല്ല​​യി​​ലെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും മൂ​​ര്‍​​ഖ​​ന്റെ സാന്നിധ്യം; പാ​​മ്പ് ക​​ടി​​യേ​​ല്‍​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം ദിനംപ്രതി വർധിക്കുന്നു: പാമ്പിനെ കാണുകയോ കടിയേല്‍ക്കുകയോ ചെയ്താല്‍ സ്വീകരിക്കേണ്ട നടപടികള്‍ അറിയാം..

സ്വന്തം ലേഖിക

കോ​​ട്ട​​യം: കോട്ടയം ജില്ലയില്‍ ഉള്ളവരുടെ പാമ്പ് ഭീതി ഒഴിയുന്നില്ല.

ജി​​ല്ല​​യി​​ല്‍ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ല്‍ പാ​​മ്പുക​​ടി​​യേ​​ല്‍​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം കൂ​​ടി​​വ​​രു​​ന്ന​​താ​​യാ​​ണു റി​​പ്പോ​​ര്‍​​ട്ടു​​ക​​ള്‍. 2018ലെ ​​പ്ര​​ള​​യ​​ത്തി​​നു​​ശേ​​ഷം കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ, അ​​യ്മ​​നം, ആ​​ര്‍​​പ്പൂ​​ക്ക​​ര, തി​​രു​​വാ​​ര്‍​​പ്പ്, കു​​മ​​ര​​കം, കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല​​ട​​ക്കം ജി​​ല്ല​​യുടെ പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യി​​ല്‍ പാ​​മ്പുശ​​ല്യം വ​​ര്‍​​ധി​​ച്ചതായാണ് ആരോ​ഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ല്‍ ക​​ത്തു​​ന്ന ചൂ​​ടി​​ല്‍​​ നി​​ന്ന് ര​​ക്ഷ​​തേ​​ടി​​യാ​​ണ് വീ​​ടി​​ന്‍റെ പ​​രി​​സ​​ര​​ങ്ങ​​ളി​​ല്‍ പാമ്പുക​​ള്‍ എ​​ത്തു​​ന്ന​​ത്. ഇ​​ണ​​ചേ​​ര​​ല്‍ ന​​ട​​ക്കു​​ന്ന ഡി​​സം​​ബ​​ര്‍ മു​​ത​​ല്‍ ഏ​​പ്രി​​ല്‍ വ​​രെ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ലാ​ണ് പാ​​മ്പുക​​ളു​​ടെ ശ​​ല്യം വർദ്ധിക്കുന്നത്.

ഓ​​രോ മാ​​സ​​വും പാ​​മ്പു ക​​ടി​​യേ​​ല്‍​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം ജി​​ല്ല​​യി​​ല്‍ കൂ​​ടു​​ക​​യാ​​ണ്. ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ ക​​ണ​​ക്കു​​പ്ര​​കാ​​രം 2018ല്‍ 52, 2019​​ല്‍ 171, 2020ല്‍ 239, 2021​​ല്‍ 307 എ​​ന്നി​​ങ്ങ​​നെ​​യാ​ണ് പാമ്പ് ​​ക​​ടി​​യേ​​റ്റ​​വ​​രു​​ടെ എ​​ണ്ണം. വി​​ഷ​​ഹാ​​രി​​ക​​ളു​​ടെ പ​​ക്ക​​ലെ​​ത്തി​​യ​​വ​​രു​​ടെ​​യും സ്വ​​യം ചി​​കി​​ത്സ തേ​​ടി​​യ​​വ​​രു​​ടെ​​യും എ​​ണ്ണം​​കൂ​​ടി ക​​ണ​​ക്കാ​​ക്കി​​യാ​​ല്‍ പ​​ട്ടി​​ക​​യു​​ടെ നീ​​ള​​മേ​​റും.

വ​​നം​​വ​​കു​​പ്പി​​ന്‍റെ അം​​ഗീ​​കൃ​​ത സു​​ര​​ക്ഷാ വോ​​ള​​ന്‍റി​​യ​​ര്‍​​മാ​​ര്‍ ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ല്‍ നാ​​ല്പ​​തും ജ​​നു​​വ​​രി​​യി​​ല്‍ എ​​ഴു​​പ​​തും പാ​​മ്പുക​​ളെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. മൂ​​ര്‍​​ഖ​​ന്‍, അ​​ണ​​ലി, പെ​​രു​​മ്പാമ്പ് എ​​ന്നി​​വ​​യാ​​യി​​രു​​ന്നു ഇ​​വ. ജി​​ല്ല​​യി​​ലെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും കാ​​ണ​​പ്പെ​​ടു​​ന്ന വി​​ഷ​​പ്പാമ്പ് മൂ​​ര്‍​​ഖ​​നാ​​ണ്. അ​​ണ​​ലി, ശം​​ഖു​​വ​​ര​​യ​​ന്‍ പോ​​ലു​​ള്ള ഇ​​ന​​ങ്ങ​​ളും കാ​​ണ​​പ്പെ​​ടു​​ന്നു​​ണ്ട്.

തു​​ട​​ര്‍​​ച്ച​​യാ​​യു​​ണ്ടാ​​കു​​ന്ന പ്ര​​ള​​യ​​ത്തി​​ന് ശേ​​ഷം ജി​​ല്ല​​യി​​ല്‍ പാ​​മ്പ് ക​​ടി​​യേ​​ല്‍​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണവും വ​​ര്‍​​ധി​​ക്കു​​കയാണ്. പ്ര​​ള​​യ​​ത്തി​​ല്‍ ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​തും പാ​​ര്‍​​ക്കാ​​ന്‍ ഇ​​ട​​മി​​ല്ലാ​​തെ​​യു​​മാ​​കു​​ന്ന പാമ്പുക​​ളാ​​ണ് ജ​​ന​​ങ്ങ​​ള്‍​​ക്കു പേ​​ടി​​സ്വ​​പ്ന​​മാ​​കു​​ന്ന​​ത്. ഓ​​രോ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും ഒ​​ഴു​​കി​​യെ​​ത്തു​​ന്ന പെ​​രു​​മ്പാമ്പ് തു​​ട​​ങ്ങി മൂ​​ര്‍​​ഖ​​ന്‍​​ വ​​രെ വെ​​ള്ള​​മി​​റ​​ങ്ങു​​ന്ന​​തോ​​ടെ ജ​​ന​​ങ്ങ​​ള്‍​​ക്ക് അ​​പ​​ക​​ടം വി​​ത​​യ്ക്കു​​ന്നു.

പാമ്പിന്‍ വിഷം

കടിച്ച പാമ്പിന്റെ ഇനത്തിനനുസരിച്ച്‌ വ്യത്യസ്തമായ ദോഷഫലങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന നൂറുകണക്കിന് പ്രോട്ടീനുകളാണ് പാമ്പിൻ്റെ വിഷത്തിലുള്ളത്. ഒരേ ഇനത്തില്‍ പെട്ട രണ്ടു പാമ്പുകള്‍ക്ക് പോലും ഒരേ തീവ്രതയുള്ള വിഷമാകില്ല ഉണ്ടാവുക. എന്നാലും, പാമ്പിന്‍ വിഷം ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ രണ്ടു തരത്തിലായി നമുക്ക് വേര്‍തിരിച്ച്‌ പറയാം.

ഒന്ന്, രക്തചംക്രമണത്തെ ബാധിക്കുന്നത്. രണ്ട്, നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ ബാധിക്കുന്നത്.

ഹീമോടോക്സിക് ഗണത്തില്‍ പെട്ട പാമ്പിന്‍ വിഷങ്ങള്‍ നേരെ കലരുന്നത് രക്തത്തിലാണ്. അവ, നിരന്തരമായി ഒഴുകുന്ന രക്തം കട്ടപിടിക്കുന്നതിലേക്ക് നയിക്കുന്നു. ഒപ്പം പാമ്പിന്റെ പല്ലു കൊണ്ട് ഉണ്ടാകുന്ന മുറിവിലൂടെ രക്തസ്രാവവും ഉണ്ടാകുന്നു. മറ്റു ചില വിഷങ്ങള്‍ രക്തസമ്മര്‍ദ്ദം ഏറ്റുന്നു, ചിലത് രക്തസമ്മര്‍ദ്ദം താഴ്ത്തുന്നു, അങ്ങനെ ഫലങ്ങള്‍ എന്തൊക്കെയായാലും അതൊക്കെ ശരീരത്തിന് ദോഷമാണ് ചെയ്യുന്നത്.

ന്യൂറോടോക്സിക് എന്ന രണ്ടാമത്തെ ആഘാതമുണ്ടാക്കുന്ന തരം പാമ്പിന്‍ വിഷങ്ങള്‍ ശരീരത്തെ ബാധിക്കുക കൂടുതല്‍ വേഗത്തിലാണ്. അത് തലച്ചോറില്‍ നിന്ന് പുറപ്പെടുന്ന ന്യൂറോ സിഗ്നലുകള്‍ നമ്മുടെ പേശികളില്‍ എത്തുന്നത് തടയുന്നു. അത് ശരീരത്തിലുണ്ടാക്കുക പക്ഷാഘാതത്തിന് സമാനമായ ഫലങ്ങളാണ്. തലയില്‍ തുടങ്ങി കീഴ്പ്പോട്ടുള്ള എല്ലാ ഭാഗവും ഈ ആഘാതത്തിന് വശംവദമാകും. ഒടുവില്‍ ശ്വാസകോശത്തിലെ ഡയഫ്രം വരെ പാരലൈസ് ആയി ശ്വാസം ഉള്ളിലേക്കെടുക്കാനാവാതെ കടിയേറ്റയാള്‍ മരിച്ചു പോകുന്നു.

പാമ്പുകടിയുടെ ദോഷഫലങ്ങള്‍

പാമ്പുകടിയേറ്റാല്‍ ഈ രണ്ട് ആഘാതങ്ങള്‍ക്കൊപ്പം കടിയേറ്റ മുറിവിന്റെ വായ്ക്ക് ചുറ്റുമായി നെക്രോസിസ് എന്ന് പറയുന്ന ഒരു പ്രശ്നം കൂടി സംഭവിക്കാം. വിഷം കാരണം മുറിവായ്ക്ക് അടുത്തുള്ള കോശങ്ങളും, പേശികളും, സെല്ലുകളും ഒക്കെ നശിക്കുന്ന പ്രതിഭാസമാണ് നെക്രോസിസ്. സമയത്തിന് ആന്റിവെനം നല്‍കിയില്ലെങ്കില്‍ ഇത് ആ ഭാഗം മുറിച്ചു കളയേണ്ടി വരുന്ന അവസ്ഥയിലേക്ക് വരെ നയിക്കാന്‍ സാധ്യതയുണ്ട്.
ഇങ്ങനെ വിരലുകള്‍, കൈകാലുകള്‍ എന്നിവ ആംപ്യൂട്ട് ചെയ്യേണ്ടി വന്ന കേസുകളുണ്ട്.

ലോകത്തെമ്പാടുമായി വര്‍ഷാവര്‍ഷം അഞ്ചുലക്ഷത്തിലധികം പേര്‍ പാമ്പുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടാറുണ്ട് എന്നാണ് കണക്ക്. അതില്‍ ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെടാറുണ്ട്. ബാക്കി നാലു ലക്ഷം പേരില്‍ വലിയൊരു വിഭാഗത്തിന് അവരുടെ ശരീരത്തില്‍ പ്രവേശിച്ച വിഷത്തിന്റെയും, അതിനെ തുരത്താന്‍ വേണ്ടി കുത്തിവെക്കപ്പെടുന്ന ആന്റി വെനത്തിന്റെയും ദോഷഫലങ്ങള്‍ പിന്നീടങ്ങോട്ടും അനുഭവിക്കേണ്ടി വരാറുണ്ട്. വൃക്കയാണ് പാമ്പിന്‍ വിഷത്താല്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ഒരു ആന്തരികാവയവം. യഥാര്‍ത്ഥത്തിലുള്ള കണക്കുകള്‍ ഒരു ലക്ഷത്തിലും വളരെ അധികമാകാനാണ് സാധ്യത.

എന്താണ് ചികിത്സ ?

ആന്റി വെനം എന്നാണ് പാമ്പിന്‍വിഷത്തിനുള്ള മറുമരുന്ന് അറിയപ്പെടുന്നത്. ഉഗ്രവിഷമുള്ള പാമ്പുകളില്‍ നിന്ന് വിഷം ശേഖരിച്ച്‌, അവയുടെ സാന്ദ്രത കുറച്ച്‌ ചെമ്മരിയാടുകളിലും, കുതിരകളിലും കുത്തിവെച്ച ശേഷം അവയുടെ ശരീരത്തില്‍ ആ വിഷത്തിനെതിരെ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ ശേഖരിച്ചാണ് ആന്റിബോഡി എന്ന മരുന്നുണ്ടാക്കിയെടുക്കുന്നത്. വളരെ വിലപിടിപ്പുള്ള മരുന്നാണ് ഇത്. വളരെ കുറഞ്ഞ അളവിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്.

വെള്ള/മഞ്ഞനിറത്തിലുള്ള ഈ ദ്രാവകം ഉത്പാദിപ്പിക്കപ്പെടുന്നത് പാമ്പുകളുടെ കണ്ണുകള്‍ക്ക് പിന്നിലുള്ള ഒരു ഗ്രന്ഥിയിലാണ്. അവിടെ നിന്ന് ഒരു ചെറിയ നാളിയിലൂടെ നേരെ പാമ്പിന്റെ കടിക്കുന്ന പല്ലുകളിലേക്ക് എത്തുന്നു. കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവിലൂടെ ഈ വിഷം ഇരയുടെ രക്തത്തില്‍ കലരുകയും ചെയ്യുന്നു. ഒരു സിറിഞ്ച് പോലെയാണ് ഈ പല്ലുകള്‍ പ്രവര്‍ത്തിക്കുക. കടിക്കലും വിഷം പകരലും ഒക്കെ നിമിഷനേരം കൊണ്ട് കഴിഞ്ഞിരിക്കും. കടി കിട്ടിയേടത്തു മുറിവ് വലുതാക്കുക, വിഷം ഉറിഞ്ചിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരു കാരണവശാലും ചെയ്യരുത്. നേരെ ആശുപത്രിയില്‍ എത്തിക്കുക മാത്രമാണ് ഒരേയൊരു മാര്‍ഗം. അവിടെ നിന്ന് ആന്റിവെനം കുത്തിവെച്ചാല്‍ മാത്രമാണ് വിഷം രോഗിയുടെ മരണത്തിന് കാരണമാകാതെ നോക്കാനാകൂ.

ചി​​കി​​ത്സാ സം​​വി​​ധാ​​നം

മെ​​ഡി​​ക്ക​​ല്‍ കോ​​ളേജ്, ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​ക​​ള്‍, താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പാ​​മ്പുക​​ടി​​യേ​​റ്റാ​​ല്‍ ചി​​കി​​ത്സ ന​​ല്‍​​കു​​ന്ന​​തി​​നു​​ള്ള ആ​​ന്‍റി​​വെ​​നം ഉ​​ണ്ട്. കോ​​ട്ട​​യം സ​​ര്‍​​ക്കാ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ളേജ്, കോ​​ട്ട​​യം ഇ​​ന്‍​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ചൈ​​ല്‍​​ഡ് ഹെ​​ല്‍​​ത്ത്, കോ​​ട്ട​​യം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി, എ​​രു​​മേ​​ലി സാ​​മൂ​​ഹ്യ ആ​​രോ​​ഗ്യ​​കേ​​ന്ദ്രം, വൈ​​ക്കം താ​​ലൂ​​ക്ക് ആ​​സ്ഥാ​​ന ആ​​ശു​​പ​​ത്രി, കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി, ഭാ​​ര​​ത് ഹോ​​സ്പി​​റ്റ​​ല്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ആ​​ന്‍റി​​വെ​​നം ല​​ഭ്യ​​മാ​​ണ്.

ആ​​ന്‍റി​​വെ​​നം ഇ​​ല്ലാ​​ത്ത ആ​​ശു​​പ​​തി​​ക​​ളി​​ല്‍ ക​​യ​​റി വി​​ല​​പ്പെ​​ട്ട സ​​മ​​യം ക​​ള​​യാ​​തി​​രി​​ക്കാം. ചി​​കി​​ത്സ​​യ്ക്ക് ഒ​​രു ല​​ക്ഷം​​ രൂ​​പ​​വ​​രെ സ​​ഹാ​​യ​​മു​​ണ്ട്. മ​​രി​​ക്കു​​ക​​യോ അം​​ഗ​​വൈ​​ക​​ല്യം സം​​ഭ​​വി​​ക്കു​​ക​​യോ ചെ​​യ്താ​​ല്‍ ര​​ണ്ട് ല​​ക്ഷം രൂ​​പ​​വ​​രെ​​യും ല​​ഭി​​ക്കും. ര​​ജി​​സ്റ്റേ​​ര്‍​​ഡ് മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ ബി​​ല്ലു​​ക​​ള്‍ സ​​ഹി​​തം അ​​ക്ഷ​​യ​​കേ​​ന്ദ്രം വ​​ഴി അ​​പേ​​ക്ഷി​​ച്ചാ​​ല്‍ ന​​ഷ്ട​​പ​​രി​​ഹാ​​ര​​വും ല​​ഭി​​ക്കും.

സ​​ര്‍​​പ്പ ആ​​പ്പ്

അ​​ശാ​​സ്ത്രീ​​യ​​മാ​​യി പാമ്പിനെ പി​​ടി​​ക്കു​​ന്ന​​തി​​ലൂ​​ടെ അ​​പ​​ക​​ട​​ങ്ങ​​ള്‍ വ​​ര്‍​​ധി​​ച്ച​​തി​​നെ തു​​ട​​ര്‍​​ന്ന് കേ​​ര​​ളാ ഫോ​​റ​​സ്റ്റ് ആ​​ന്‍​​ഡ് വൈ​​ല്‍​​ഡ് ലൈ​​ഫ് ഡി​​പ്പാ​​ര്‍​​ട്ട്മെ​​ന്‍റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​രി​​ശീ​​ല​​നം ന​​ല്‍​​കി ലൈ​​സ​​ന്‍​​സ് നേ​​ടി​​യ വി​​ദ​​ഗ്ധ​​രെ ഉ​​ള്‍​​പ്പെ​​ടു​​ത്തി 24 മ​​ണി​​ക്കൂ​​റും സേ​​വ​​നം ഉ​​റ​​പ്പാ​​ക്കു​​ന്ന സ​​ര്‍​​പ്പ ആ​​പ്പ് ആ​​വി​​ഷ്ക​​രി​​ച്ചി​​ട്ടു​​ണ്ട്. ജി​​ല്ല​​യി​​ലെ സ്നേ​​ക്ക് റെ​​സ്ക്യു വാ​​ട്സ് ആ​​പ്പ് കൂ​​ട്ടാ​​യ്മ​​യി​​ല്‍ ല​​ഭി​​ക്കു​​ന്ന പ​​രാ​​തി കോ ​​ഓ​​ര്‍​​ഡി​​നേ​​റ്റ​​റു​​ടെ ഓ​​ഫീ​​സി​​ല്‍​​ നി​​ന്നാ​​ണ് നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്. ഗ്രൂ​​പ്പി​​ല്‍ ലൊ​​ക്കേ​​ഷ​​നും നമ്പരും ഫോ​​ട്ടോ​​യും ഉ​​ള്‍​​പ്പെ​​ടെ അ​​യ​​ച്ച്‌ ഏ​​റ്റ​​വു​​മ​​ടു​​ത്ത ലൊ​​ക്കേ​​ഷ​​ന്‍ റെ​​സ്ക്യൂ​​വ​​റെ ഫോ​​ണി​​ല്‍ ബ​​ന്ധ​​പ്പെ​​ടും.

ഇ​​വ​​ര്‍​​ക്ക് അ​​സൗ​​ക​​ര്യ​​മു​​ണ്ടെ​​ങ്കി​​ല്‍ അ​​ടു​​ത്തു​​ള്ള മ​​റ്റ് റെ​​സ്ക്യൂ​​വ​​റെ അ​​റി​​യി​​ക്കും. ദി​​വ​​സം എ​​ട്ടു പേ​​രെ​​ങ്കി​​ലും സ​​ഹാ​​യം തേ​​ടി വി​​ളി​​ക്കു​​ന്നു​​ണ്ട്. അ​​ഞ്ച് അ​​ടി അ​​ക​​ല​​ത്തി​​ല്‍ ആ​​ണെ​​ങ്കി​​ല്‍ പോ​​ലും പാ​​മ്പ് പാ​​ഞ്ഞു​​വ​​ന്നു ക​​ടി​​ക്കാ​​റി​​ല്ല. അ​​തി​​ന്‍റെ നീ​​ക്കം ശ്ര​​ദ്ധി​​ക്കു​​ക​​യാ​​ണ് ആ​​ദ്യം വേ​​ണ്ട​​ത്. തു​​ട​​ര്‍​​ന്നു ഫോ​​ണ്‍ ചെ​​യ്തു വ​​നം​​വ​​കു​​പ്പി​​നെ വി​​വ​​രം അ​​റി​​യി​​ക്കാം. പാ​​മ്പ് ഇ​​രി​​ക്കു​​ന്ന സ്ഥ​​ല​​ത്തു​​പോ​​യി അ​​തി​​നെ ശ​​ല്യം ചെ​​യ്യാ​​ന്‍ ശ്ര​​മി​​ക്ക​​രു​​ത്. പാ​​മ്പിനെ ക​​ണ്ടാ​​ല്‍ വി​​ളി​​ക്കാം: 8943249386