ജീവനക്കാര്‍ പി.എച്ച്‌​.സി അടക്കാതെ പോയി; രാത്രി കൗണ്‍സിലര്‍മാരും പൊലീസുമെത്തി പൂട്ടിച്ചു; ഇത് വല്ലതും ആരോഗ്യ മന്ത്രി അറിയുന്നുണ്ടോ?

ജീവനക്കാര്‍ പി.എച്ച്‌​.സി അടക്കാതെ പോയി; രാത്രി കൗണ്‍സിലര്‍മാരും പൊലീസുമെത്തി പൂട്ടിച്ചു; ഇത് വല്ലതും ആരോഗ്യ മന്ത്രി അറിയുന്നുണ്ടോ?

സ്വന്തം ലേഖിക

കളമശ്ശേരി: വാക്സിനും രേഖകളുമടക്കം സൂക്ഷിക്കുന്ന മുറികള്‍ ഉള്‍പ്പെടെ അടക്കാതെ പോയ കളമശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രം രാത്രി പ്രതിപക്ഷ കൗണ്‍സിലര്‍മാരും പൊലീസുമെത്തി പൂട്ടി.

എച്ച്‌.എം.ടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ പ്രാഥമിക ആരോഗ്യകേന്ദ്രമാണ് വ്യാഴാഴ്ച്ച രാത്രി എല്ലാ വാതിലും തുറന്നിട്ടനിലയില്‍ വിളക്കുകള്‍ തെളിഞ്ഞ നിലയില്‍ കാണാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി എട്ടരയോടെ അതുവഴി കടന്ന് പോയവരാണ്​ കേന്ദ്രത്തിൻ്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. വിവരം ഉടന്‍ സമീപ വാര്‍ഡ് കൗണ്‍സിലര്‍ മിനി കരീമിനെ വിളിച്ചറിയിച്ചു.

അവര്‍ മറ്റു പ്രതിപക്ഷ കൗണ്‍സിലര്‍മാരെയും അറിയിച്ച്‌ സ്ഥലത്തെത്തി.
ഉദ്യോഗസ്ഥരുമായി കൗണ്‍സിലര്‍മാര്‍ ബന്ധപ്പെട്ടതനുസരിച്ച്‌ സമീപത്തെ ഒരു ജീവനക്കാരി സ്ഥലത്തെത്തി രാത്രി പത്തോടെ അടക്കുകയായിരുന്നു.

സംഭവത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീദേവി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി.