play-sharp-fill

കൊച്ചി ലോഡ്ജ് ഉടമയിൽ നിന്നു പണം തട്ടിയ കേസ് : ദമ്പതികൾ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കൊച്ചി: ലോഡ്ജിൽനിന്നു കഴിച്ച പാനീയത്തിൽനിന്നു ഭക്ഷ്യവിഷബാധ ഉണ്ടായെന്നു തെറ്റിദ്ധരിപ്പിച്ച് ലോഡ്ജ് ഉടമയിൽനിന്നു പണം തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ. ഫോർട്ടുകൊച്ചിയിലെ ലോഡ്ജ് ഉടമയെയും സുഹൃത്തിനെയും ആശുപത്രി മുറിയിൽ പൂട്ടിയിട്ട് പണവും തിരിച്ചറിയൽ രേഖയും തട്ടിയെടുത്ത് വിഡിയോ റിക്കോർഡ് ചെയ്തു ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. സംഭവത്തിൽ ഫോർട്ടുകൊച്ചി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷാജഹാൻ(25), മട്ടാഞ്ചേരി മംഗലത്തുപറമ്പിൽ വാടകയ്ക്കു താമസിക്കുന്ന നസീർ, ഭാര്യ റിൻസീന (29) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ലോഡ്ജ് മുറിയിൽനിന്നു ശീതള പാനീയം കഴിച്ച് ആശുപത്രിയിലായി എന്നു […]

തിരുവല്ലയിൽ ട്രെയിനിനടിയിൽപ്പെട്ട് യുവതി മരിച്ചു; അപകടം ബന്ധുവിനെ യാത്രയാക്കാനെത്തിയപ്പോൾ

സ്വന്തം ലേഖിക തിരുവല്ല : ട്രെയിനിനടിയിൽപ്പെട്ട് യുവതി മരിച്ചു. ബന്ധുവിനെ യാത്രയാക്കാനെത്തിയപ്പോൾ ശബരി എക്സ്പ്രെസ്സിൽ നിന്ന് താഴേക്ക് വീണാണ് അപകടമുണ്ടായത് .കുന്നംന്താനം സ്വദേശിനി അനു ഓമനക്കുട്ടനാണ് മരിച്ചത് .

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില; പവന് 800 രൂപ കൂടി 37,440 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 800 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വർദ്ധിച്ച് 4,680 രൂപയായി ഉയർന്നു. കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് ​ഗ്രാമിന്- 4680 പവന്- 37440

തൃശൂരിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു , ട്രെയിൻ സമയക്രമത്തിൽ മാറ്റം; പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ എഞ്ചിനും ബോഗികളും മാറ്റിയതിന് ശേഷം പുതിയ പാളം ഘടിപ്പിച്ചു. ട്രയൽ റൺ നടത്തിയ ശേഷമാണ് ഇരുവരി ഗതാഗതം ആരംഭിച്ചത്.

സ്വന്തം ലേഖിക തൃശൂർ :പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ എഞ്ചിനും ബോഗികളും മാറ്റിയതിന് ശേഷം പുതിയ പാളം ഘടിപ്പിച്ചു. ട്രയൽ റൺ നടത്തിയ ശേഷമാണ് ഇരുവരി ഗതാഗതം ആരംഭിച്ചത്. മലബാർ എക്സ്പ്രാണ് ആദ്യം കടത്തിവിട്ടത്. ആദ്യത്തെ കുറച്ചു ട്രയിനുകൾക്കും വേഗ നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ പാളത്തിന്റെ ബല പരിശോധന പൂർത്തിയാക്കി ശേഷമാണ് ട്രെയിൻ കടത്തിവിട്ടത്. ഇന്നലെ ഉച്ചയോടെയാണ് തൃശ്ശൂർ പുതുക്കാട് വെച്ച് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. […]

ചവറ മാട്രിമോണിയലിന്റെ ഒരു ഉ​ഗ്രൻ ഊള പരസ്യമാണ് രാവിലെ കണ്ടത്; വിമർശനവുമായി യുവതി

സ്വന്തം ലേഖിക കൊല്ലം : ചവറ മാട്രിമോണി പുതിയ പരസ്യത്തിന് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങൾ ഉയർന്ന് വരുന്നു. പുരോഗമനവും നവോത്‌ഥാനവും ചര്‍ച്ച ചെയ്യുന്നയിടത്ത് തീര്‍ത്തും സ്ത്രീ വിരുദ്ധമായ ഒരു പരസ്യമാണ് ചവറ മാട്രിമോണി ഒരുക്കിയിരിക്കുന്നതെന്നാണ് പൊതുവില്‍ ഉയര്‍ന്ന വിമര്‍ശനം. വിവാഹം കഴിക്കാനോ കുഞ്ഞുങ്ങള്‍ ഉണ്ടാകാനോ താത്പര്യം ഇല്ലാത്ത കലാകാരിയായ ഒരു സ്ത്രീ വിവാഹശേഷം മൂന്ന് കുട്ടികളെ പ്രസവിക്കുന്നു. നാലാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു. ചെടി നനയ്ക്കുന്നു, കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നു. ദൂരെ ഇതിനൊക്കെ ‘കാരണഭൂതനായ’ ഭര്‍ത്താവ് കൈ കെട്ടി നോക്കി നില്കുന്നു. പരസ്യത്തിന്റെ ഈ […]

അമ്പലമുക്ക് കൊലപാതകം: പ്രതി ലക്ഷ്യമിട്ടത് മറ്റൊരു സ്ത്രീയെ ,വിനീതയുടെ കഴുത്തില്‍ ആവര്‍ത്തിച്ച്‌ കുത്തിയ ശേഷം പിടഞ്ഞു മരിക്കുന്നത് നോക്കിയിരുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം; അമ്പലമുക്കിലേക്ക് കൊലയാളി രാജേന്ദ്രന്‍ എത്തിയത് മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെ.പേരൂര്‍ക്കടയിൽ ജോലി ചെയ്യുന്ന ഹോട്ടലില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മറ്റൊരു സ്ത്രീയെ പിന്തുടര്‍ന്നാണ് ഇയാള്‍ അമ്പലമുക്കില്‍ നിന്നും ചെടി വില്‍പന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവന്‍കോണം റോഡിലേക്ക് പോയത്. എന്നാല്‍ ഈ സ്ത്രീയെ കാണാതായി. അപ്പോഴാണ് തൊട്ടടുത്ത് ചെടിക്ക് വെള്ളം നനയ്ക്കുകയായിരുന്ന വിനീതയെ കണ്ടത്. ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേനയാണ് രാജേന്ദ്രന്‍ കടയിലേക്ക് കടന്നു ചെന്നത്. എന്നാല്‍ രാജേന്ദ്രന്‍ പറഞ്ഞത് ഒന്നും വിനീതയ്ക്ക് മനസ്സിലായില്ല. തുടര്‍ന്ന് ഇയാളുടെ പ്രവര്‍ത്തിയില്‍ ഭയപ്പെട്ട വിനീത […]

‘പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല’: ലോകായുക്തക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കെ.ടി.ജലീല്‍

സ്വന്തം ലേഖിക മലപ്പുറം: ലോകായുക്തക്കെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കെ.ടി.ജലീല്‍. ‘പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടമെന്നും കെ.ടി.ജലീല്‍ പറഞ്ഞു’. ‘വഴിയരികിൽ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ലെടുക്കാമെന്ന് കരുതും. എന്നാല്‍ പട്ടി എല്ല് കടിച്ചുകൊണ്ടേയിരിക്കും. നമുക്കതില്‍ കാര്യമില്ലല്ലോയെന്നും’ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നലെ കെ.ടി.ജലീലിന് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെ.ടി.ജലീല്‍ വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. പുലി എലിയായ കഥ അഥവാ […]

ആ​ല​പ്പു​ഴ​യി​ല്‍ വീടിനുള്ളിൽ അ​ഴു​കി​യ നി​ല​യി​ല്‍ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

സ്വന്തം ലേഖിക ആലപ്പുഴ :പു​ന്ന​പ്ര പ​വ​ര്‍​ഹൗ​സി​ന് സ​മീ​പ​ത്ത് നി​ന്നും സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി .ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ല്‍ വ​ത്സ​ല(62)​ എന്നയാളുടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ വന്ന സ​ഹോ​ദ​ര​നാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് അ​ഞ്ച് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ത്സ​ല​യ്‌​ക്കൊ​പ്പം സ​ഹോ​ദ​രി വി​മ​ല​യാ​ണ് താ​മ​സി​ച്ചി​രു​ന്നു.

കോടികളുടെ വായ്പ തിരിച്ചടവ് മുടങ്ങി; എംൽഎ പി വി അന്‍വറിന്റെ ഒരേക്കര്‍ നാല്‍പത് സെന്റ് ഭൂമിക്ക് ജപ്തി നോട്ടീസ്

സ്വന്തം ലേഖിക മലപ്പുറം: ഒരു കോടി പതിനാല് ലക്ഷം വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ പി വി അന്‍വര്‍ എം എല്‍ എക്ക് ജപ്തി നോട്ടീസ് നൽകി ബാങ്ക്. ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യുമെന്ന് ബാങ്ക് അറിയിച്ചു. ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഒരേക്കര്‍ നാല്‍പത് സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച്‌ ബാങ്ക് നോട്ടീസ് നല്‍കി. ജപ്തി നടപടിയെക്കുറിച്ച്‌ ആക്‌സിസ് ബാങ്ക് പത്രപ്പരസ്യം നല്‍കിയിട്ടുണ്ട്. അതേസമയം അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണിപ്പാലയിലെ തടയണയ്ക്ക് […]

അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ തിരിച്ചറിയൽ പരേഡും ,തെളിവെടുപ്പും ഇന്ന് നടക്കും.; ഉള്ളൂര്‍ ജംഗ്ഷനിലെയും പേരൂര്‍ക്കടയിലെയും സി.സി ടി.വി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്

സ്വന്തം ലേഖിക തിരുവനന്തപുരം: ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന വിനീതയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന്. നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീത (38) കൊല്ലപ്പെട്ടത്. വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനാണ് തെളിവെടുപ്പ്. കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്ബട്ടൂര്‍ രാജീവ് നഗറില്‍ ഡാനിയലിന്റെ മകന്‍ രാജേഷെന്ന രാജേന്ദ്രനെ (39) ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് കൊലപാതക കേസുകളിലെ പ്രതിയാണ് ഇയാള്‍. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തും. ഉള്ളൂര്‍ ജംഗ്ഷനിലെയും പേരൂര്‍ക്കടയിലെയും സി.സി ടി.വി ദൃശ്യങ്ങളും ഓട്ടോ […]