അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ തിരിച്ചറിയൽ പരേഡും ,തെളിവെടുപ്പും ഇന്ന് നടക്കും.; ഉള്ളൂര്‍ ജംഗ്ഷനിലെയും പേരൂര്‍ക്കടയിലെയും സി.സി ടി.വി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്
സ്വന്തം ലേഖിക
തിരുവനന്തപുരം: ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന വിനീതയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന്.
നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീത (38) കൊല്ലപ്പെട്ടത്. വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനാണ് തെളിവെടുപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്ബട്ടൂര്‍ രാജീവ് നഗറില്‍ ഡാനിയലിന്റെ മകന്‍ രാജേഷെന്ന രാജേന്ദ്രനെ (39) ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് കൊലപാതക കേസുകളിലെ പ്രതിയാണ് ഇയാള്‍.
പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തും. ഉള്ളൂര്‍ ജംഗ്ഷനിലെയും പേരൂര്‍ക്കടയിലെയും സി.സി ടി.വി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായക തുമ്പായത് . പേരൂര്‍ക്കട ഗവ.ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ ഒരു മാസം മുൻപാണ് രാജേന്ദ്രന്‍ ജോലിക്ക് കയറിയത്.
ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ പതിനൊന്നുമണി വരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു. ഉച്ചയ്ക്ക് നഴ്‌സറിയില്‍ ചെടിവാങ്ങാനെത്തിയവര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്ബരില്‍ ഉടമസ്ഥനെ വിളിക്കുകയായിരുന്നു.
തുടര്‍ന്ന് വിനീതയെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ സംശയം തോന്നി ഉടമ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഈ ജീവനക്കാരിയാണ് മൃതദേഹം കണ്ടത്. വിനീതയുടെ നാല് പവനോളം വരുന്ന സ്വര്‍ണ മാല കവരാനാണ് ക്രൂരത കാട്ടിയത്. എന്നാല്‍ വില്പനശാലയിലെ കളക്ഷന്‍ പണമായ 25,000 രൂപ യുവതിയുടെ ഹാന്‍ഡ് ബാഗില്‍ തന്നെയുണ്ടായിരുന്നു.