‘എതിരഭിപ്രായം പറയുന്നവരോട് പാർട്ടിക്ക് പകയില്ല; അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗിലുള്ളത്’; മുഈനലി തങ്ങൾക്ക് പരോക്ഷ പിന്തുണയുമായി കെ.എം ഷാജി

സ്വന്തം ലേഖകൻ മലപ്പുറം: മുസ്ലീം ലീഗിൽ തർക്കം രൂക്ഷമായിരിക്കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ചേ ഫെയ്സ്ബുക്ക് പോസ്റ്റുമായി ലീഗ് നേതാവ് കെ.എം ഷാജി. ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങൾക്ക് പരോക്ഷ പിന്തുണയും അദ്ദേഹം നൽകുന്നുണ്ട്. എതിരഭിപ്രായം പറയുന്നവരോട് പാർട്ടിക്ക് പകയില്ലെന്നും വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഷാജി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗിലുള്ളത്. പാർട്ടിയിൽ എതിരഭിപ്രായക്കാരനോട് പകയില്ല. സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് […]

തൊഴിലുറപ്പിനു പോയ അമ്മ തിരികെ വീട്ടിലെത്തിയപ്പോൾ കണ്ടത് മകൾ ഫാനിൽ തൂങ്ങി നിൽക്കുന്നത്; കോളേജ് വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

സ്വന്തം ലേഖകൻ പുനലൂർ: കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകൾ ആതിര(22)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം. ചെമ്പഴന്തി എസ്.എൻ.കോളേജിലെ എം.എ. ഇംഗ്ലീഷ് അവസാനവർഷ വിദ്യാർഥിനിയാണ്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തൊഴിലുറപ്പുതൊഴിലാളിയായ അമ്മ ജോലികഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയനിലയിൽ ആതിരയെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അനന്തു സഹോദരനാണ്.  

കേരളത്തിൽ കാലവർഷം വീ​ണ്ടും ശ​ക്ത​മാ​യി; വിവിധ ജില്ലകളിൽ യെ​ല്ലോ, ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ കാലവർഷം വീ​ണ്ടും ശ​ക്ത​മാ​യി. ഞാ​യ​റാ​ഴ്ച​യും ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. ഒ​രാ​ഴ്ച കൂ​ടി മ​ഴ ശ​ക്ത​മാ​യ തു​ട​രും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. കേ​ര​ളാ തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ന് […]

ഇന്ത്യയിലേക്ക് പൊന്ന് എറിഞ്ഞ് വീഴ്ത്തി നീരജ് ചോപ്ര; ജാവലിന്‍ ത്രോയില്‍ നീരജ് എറിഞ്ഞത് 87.58 മീറ്റര്‍ ദൂരം; ഇന്ത്യക്ക് ആദ്യ സ്വർണം

സ്വന്തം ലേഖകൻ ടോക്യോ: ഇന്ത്യൻ ജനതയുടെ കാത്തിരിപ്പിന് പൊന്നണിയിച്ചു കൊണ്ട് ടോക്യോ ഒളിമ്പികിസിൽ ഇന്ത്യക്കിത് ചരിത്ര നിമിഷം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണം നേടിയതത്. ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി. ആദ്യ ശ്രമത്തില്‍ തന്നെ താരം 87.03 മീറ്റര്‍ ദൂരം കണ്ടെത്തി വരവറിയിച്ചു. പ്രാഥമിക […]

റോഡ് അപകടത്തിൽ പരിക്കേറ്റ യുവാവിന് രക്തം വാര്‍ന്ന് ദാരുണാന്ത്യം; അപകടമുണ്ടായിട്ട് റോഡിൽ കിടന്നത് ഒരു മണിക്കൂറോളം; പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പോലീസ് തയ്യാറായത് നാട്ടുകാർ ഇടപെട്ടതിന് ശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: റോഡ് അപകടത്തിൽ പരിക്കേറ്റ യുവാവിന് രക്തം വാര്‍ന്ന് ദാരുണാന്ത്യം. കാട്ടാക്കട തൂങ്ങാംപാറ ചെട്ടിക്കോണം തോപ്പുവിളാകത്ത് വീട്ടിൽ അഖിൽ പ്രമേഷ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ തിരുവല്ലം ചിത്രാഞ്ജലി റോഡിന് സമീപമുള്ള വളവിലായിരുന്നു അപകടം. പാച്ചല്ലുർ ഭാഗത്ത് നിന്ന് തിരുവല്ലം വഴി കിഴക്കേകോട്ടയിലേക്ക് പോയ ബസിനെ മറികടക്കുന്നതിനിടെ ബൈക്കിന്‍റെ ഹാൻഡിൽ ബസിൽ തട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് ഓടിക്കൊണ്ടിരുന്ന ബസിനടിയിൽപ്പെട്ടാണ് അപകടമുണ്ടായതെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. തിരുവല്ലം പൊലീസ് സ്റ്റേഷന് സമീപത്ത് നടന്ന അപകടത്തെ […]

ടിഷ്യൂ പേപ്പറെന്ന് കരുതി കൈയിലുണ്ടായിരുന്ന പേപ്പർ പൊതി പുറത്തേക്കറിഞ്ഞു; യുവാവിന് നഷ്ടപ്പെട്ടത് മൂന്ന് പവൻ തൂക്കമുള്ള സ്വർണമാല

സ്വന്തം ലേഖകൻ മലപ്പുറം: കാർ യാത്രക്കിടെ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന കടലാസ് ടിഷ്യൂ പേപ്പറാണെന്ന് കരുതി അബദ്ധത്തിൽ പുറത്തേക്കെറിഞ്ഞ യുവാവിന് നഷ്ടമായത് സ്വര്‍ണ്ണ മാല. എടപ്പാൾ കണ്ടനകത്താണ് സംഭവം. മൂന്ന് പവൻ വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. വിദേശത്ത് പോകാനായി ടിക്കറ്റ് എടുക്കാൻ പുറപ്പെട്ടതായിരുന്നു തലമുണ്ട സ്വദേശിയായ യുവാവ്. പണത്തിനായി സ്വർണ്ണ മാല പണയം വെക്കാനായി കരുതിയതായിരുന്നു. യാത്രക്കിടെ ടിഷ്യൂ പേപ്പറെന്ന് കരുതിയാണ് കൈയിലുണ്ടായിരുന്ന പേപ്പർ പൊതി പുറത്തേക്കറിഞ്ഞത്. പിന്നീട് നോക്കിയപ്പോഴാണ് പൊതി മാറിപ്പോയ സംഭവം മനസ്സിലായത്. തിരിച്ചെത്തി ഏറെനേരം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍; ഗുസ്തിയില്‍ ബജ്‌റംഗ് പുനിയക്ക് വെങ്കലം

സ്വന്തം ലേഖകൻ ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. ഒളിമ്പിക് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ വെങ്കലം നേടി. കസാഖ്‌സ്താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്. സ്‌കോർ 8-0. ഒളിമ്പിക്സിൽ ഇന്ത്യയുടെ ആറാം മെഡൽ ആണിത്. ആദ്യ റൗണ്ടില്‍ രണ്ട് പോയന്റ് നേടിയ പുനിയ രണ്ടാം റൗണ്ടില്‍ ആറ് പോയന്റുകള്‍ കൂടി സ്വന്തമാക്കിയാണ് വെങ്കല മെഡല്‍ ഉറപ്പിച്ചത്. ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്. ര വികുമാര്‍ ദഹിയക്ക് ശേഷം ടോക്യോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ […]

ക​രു​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തട്ടിപ്പ്; സി​പി​എ​മ്മി​ന് തു​ട​ക്കം മു​ത​ൽ​ക്കേ എല്ലാം അറിയാമായിരുന്നു; ശ​ബ്ദ​രേ​ഖ പു​റ​ത്ത്

സ്വന്തം ലേഖകൻ തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് സി​പി​എ​മ്മി​ന് തു​ട​ക്കം മു​ത​ൽ​ക്കേ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന​തി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്. ത​ട്ടി​പ്പി​ന്‍റെ കാ​ര്യ​ങ്ങ​ളെ​ക്ക​റി​ച്ച് പാ​ർ​ട്ടി യോ​ഗ​ത്തി​ൽ ച​ർ​ച്ച ന​ട​ന്ന​തി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്നു. പൊ​റ​ത്തി​ശേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി രാ​ജു മാ​സ്റ്റ​റാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​തി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​തും ശ​ബ്ദ​രേ​ഖ​യി​ൽ കേ​ൾ​ക്കാം. ബി​നാ​മി ലോ​ണു​ക​ളെ സം​ബ​ന്ധി​ച്ചും വാ​യ്പാ പ​രി​ധി​യേ​ക്കാ​ളും കൂ​ടു​ത​ൽ വാ​യ്പ ന​ൽ​കി​യ​തി​നെ​യും കു​റി​ച്ചും അ​ന്ന​ത്തെ ബ്രാ​ഞ്ച് യോ​ഗ​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മു​ണ്ടാ​യെ​ന്ന് ശ​ബ്ദ​രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു. അ​ഞ്ചും ആ​റും ലോ​ണു​ക​ൾ ഒ​രേ […]

മാനസ കൊലക്കേസ്: ബിഹാറിൽ ഒരാള്‍ കൂടി അറസ്റ്റിൽ; പിടിയിലായത് ടാക്‌സി ഡ്രൈവര്‍

സ്വന്തം ലേഖകൻ കൊച്ചി: മാനസ കൊലക്കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. രാഖിലിനെ തോക്ക് വില്‍ക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്‌സി ഡ്രൈവര്‍ മനേഷ് കുമാര്‍ വര്‍മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മാനസ കൊലക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. പട്‌നയില്‍നിന്ന് രഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് ഒരു ടാക്‌സി ഡ്രൈവറാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മനേഷ് കുമാര്‍ വര്‍മയെ പിടികൂടിയത്. ഇയാളെയും വൈകാതെ കേരളത്തിലെത്തിക്കുമെന്നാണ് വിവരം. രഖിലിന് തോക്ക് വിറ്റ സോനുകുമാര്‍ മോദിയെ കഴിഞ്ഞ ദിവസം അഫസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി […]

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സൺന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഒറ്റ ഡോസ് കോവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യൻ കമ്പനിയായ ബയോളജിക്കൽ ഇയുമായി സഹകരിച്ചാണ് ഇന്ത്യയിൽ വാക്സിൻ വിതരണത്തിനെത്തിക്കുക. ഓഗസ്റ്റ് അഞ്ചിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി ഇതിനായി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി. ഒരു ദിവസം ഒരു കോടി ഡോസ് വാക്‌സിനേഷന്‍ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടൂതല്‍ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ […]