കേരളത്തിൽ കാലവർഷം വീ​ണ്ടും ശ​ക്ത​മാ​യി; വിവിധ ജില്ലകളിൽ യെ​ല്ലോ, ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ കാലവർഷം വീ​ണ്ടും ശ​ക്ത​മാ​യി; വിവിധ ജില്ലകളിൽ യെ​ല്ലോ, ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ കാലവർഷം വീ​ണ്ടും ശ​ക്ത​മാ​യി. ഞാ​യ​റാ​ഴ്ച​യും ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. ഒ​രാ​ഴ്ച കൂ​ടി മ​ഴ ശ​ക്ത​മാ​യ തു​ട​രും.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ളാ തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ക​ട​ലി​ൽ പോ​ക​രു​ത്.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും, ന​ദീ തീ​ര​ങ്ങ​ളി​ലും, ഉ​രു​ള്‍​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​ര​ത്തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. കേ​ര​ള തീ​ര​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 വ​രെ 2.5 മു​ത​ൽ 3.3 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​വും അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. വൈ​ക്ക​ത്താ​ണ് ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത്. 12 സെ​ന്‍റി​മീ​റ്റ​ർ.