മാനസ കൊലക്കേസ്: ബിഹാറിൽ ഒരാള്‍ കൂടി അറസ്റ്റിൽ; പിടിയിലായത് ടാക്‌സി ഡ്രൈവര്‍
സ്വന്തം ലേഖകൻ
കൊച്ചി: മാനസ കൊലക്കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. രാഖിലിനെ തോക്ക് വില്‍ക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്‌സി ഡ്രൈവര്‍ മനേഷ് കുമാര്‍ വര്‍മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മാനസ കൊലക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
പട്‌നയില്‍നിന്ന് രഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് ഒരു ടാക്‌സി ഡ്രൈവറാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മനേഷ് കുമാര്‍ വര്‍മയെ പിടികൂടിയത്. ഇയാളെയും വൈകാതെ കേരളത്തിലെത്തിക്കുമെന്നാണ് വിവരം.
രഖിലിന് തോക്ക് വിറ്റ സോനുകുമാര്‍ മോദിയെ കഴിഞ്ഞ ദിവസം അഫസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പിടിയിലായ സോനുവിനെ ബിഹാറിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയിട്ടുണ്ട്.
ജൂലായ് 30-നാണ് കോതമംഗലത്ത് ബി.ഡി.എസ്. വിദ്യാര്‍ഥിനിയായ മാനസയെ കണ്ണൂര്‍ മേലൂര്‍ സ്വദേശി രഖില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം അതേ തോക്ക് കൊണ്ട് രഖിലും സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.
കേസില്‍ രഖിലിന് തോക്ക് ലഭിച്ചതിനെക്കുറിച്ചാണ് പോലീസ് സംഘം അന്വേഷണം നടത്തിയിരുന്നത്.
ഇതിനിടെയാണ് രഖില്‍ ബിഹാറിലേക്ക് പോയിരുന്നതായുള്ള വിവരം ലഭിച്ചത്.
തുടര്‍ന്ന് കോതമംഗലം പോലീസിന്റെ ഒരുസംഘം ബിഹാറിലെത്തുകയും മുംഗര്‍ സ്വദേശിയായ സോനുകുമാര്‍ മോദിയാണ് രഖിലിന് തോക്ക് വിറ്റതെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് രഖിലിന് തോക്ക് വാങ്ങാന്‍ സഹായം നല്‍കിയ ടാക്‌സി ഡ്രൈവറും അറസ്റ്റിലായത്.