ടിഷ്യൂ പേപ്പറെന്ന് കരുതി കൈയിലുണ്ടായിരുന്ന പേപ്പർ പൊതി പുറത്തേക്കറിഞ്ഞു; യുവാവിന് നഷ്ടപ്പെട്ടത് മൂന്ന് പവൻ തൂക്കമുള്ള സ്വർണമാല
സ്വന്തം ലേഖകൻ
മലപ്പുറം: കാർ യാത്രക്കിടെ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന കടലാസ് ടിഷ്യൂ പേപ്പറാണെന്ന് കരുതി അബദ്ധത്തിൽ പുറത്തേക്കെറിഞ്ഞ യുവാവിന് നഷ്ടമായത് സ്വര്‍ണ്ണ മാല.
എടപ്പാൾ കണ്ടനകത്താണ് സംഭവം. മൂന്ന് പവൻ വരുന്ന മാലയാണ് നഷ്ടപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശത്ത് പോകാനായി ടിക്കറ്റ് എടുക്കാൻ പുറപ്പെട്ടതായിരുന്നു തലമുണ്ട സ്വദേശിയായ യുവാവ്. പണത്തിനായി സ്വർണ്ണ മാല പണയം വെക്കാനായി കരുതിയതായിരുന്നു.
യാത്രക്കിടെ ടിഷ്യൂ പേപ്പറെന്ന് കരുതിയാണ് കൈയിലുണ്ടായിരുന്ന പേപ്പർ പൊതി പുറത്തേക്കറിഞ്ഞത്.
പിന്നീട് നോക്കിയപ്പോഴാണ് പൊതി മാറിപ്പോയ സംഭവം മനസ്സിലായത്. തിരിച്ചെത്തി ഏറെനേരം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
Third Eye News Live
0