play-sharp-fill

ആലപ്പുഴ ചേർത്തലയിൽ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ;വിവിധ ബാങ്കുകളുടെ ചെക്ക് നൽകിയായിരുന്നു തട്ടിപ്പ് ;തട്ടിപ്പിന് ഇരയായത് നിരവധിപേർ

സ്വന്തം ലേഖിക ആലപ്പുഴ :ചേർത്തലയിൽ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. തട്ടിപ്പുകാർക്കെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്ന് പണം നഷ്ടമായവർ പറയുന്നു. വിവിധ ബാങ്കുകളുടെ ചെക്ക് നൽകിയാണ് തട്ടിപ്പ്. 50000 തന്നാൽ അഞ്ചുലക്ഷമാണ് ലോൺ വാഗ്ദാനം. അതും 21 ദിവസത്തിനുള്ളിൽ. എന്നാൽ ചെക്കുമായി ബാങ്കിൽ എത്തുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ചേർത്തലയിൽ അൻപത്തിലധികം പേരാണ് ഈ തട്ടിപ്പിന് ഇരയായത്. വില്യംസ് എന്നയാളാണ് തട്ടിപ്പിന് പിന്നിൽ എന്ന് പരാതിക്കാർ പറയുന്നു. ഇയാളുടെ നിർദേശ പ്രകാരം ഒരു സർക്കാർ ജീവനക്കാരനും ഭാര്യയുമാണ് ആളുകളെ സമീപിച്ചു പണം […]

പി സി ജോർജ് ഒരു ക്രിമിനൽ അല്ല, ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്; ജോർജിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ ;അനിവാര്യമായ നടപടിയെന്ന് യുഡിഎഫ്

സ്വന്തം ലേഖിക തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗം നടത്തിയ പി സി ജോർജിന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ബി ജെ പി രം​ഗത്ത്. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുന്നവരാണ് സി പി എം എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പി സി ജോർജ് ഒരു ക്രിമിനൽ അല്ല. ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. വെട്ടി നുറുക്കാൻ മുദ്രാവാക്യം വിളിക്കുന്നവരാണ് സി പി എമ്മുകാർ. പാലക്കാട് കൊലപാതക കേസിൽ പ്രതികളെ പിടിക്കാൻ ശ്രമിക്കാത്ത പൊലീസ് പി സി ജോർജിനെ പിടിക്കാൻ തിടുക്കം കാണിച്ചു. യൂത്ത് […]

മുണ്ടക്കയത്ത് വീട്ടമ്മയെയും മകളെയും മദ്യപിച്ചെത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവം ;അയൽവാസികളായ 4 പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക മുണ്ടക്കയം :മദ്യപിച്ചെത്തി വീട്ടമ്മയെയും മകളെയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ അയല്‍വാസികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പറത്താനം നൂറേക്കര്‍ സുമേഷ്, വേലനിലം ഭാഗത്ത് ഷിബിന്‍, സജിത്ത്, മനോജ് എന്നിവരാണ് അറസ്റ്റിലായത്. നൂറേക്കര്‍ മന്നത്താനിയില്‍ ഉഷ, മകള്‍ ഷാലിമ എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ വീടിന് സമീപം താമസിക്കുന്ന സുമേഷും കൂട്ടുകാരും മദ്യപിച്ച്‌ അസഭ്യം പറഞ്ഞതായും ഇത് ചോദ്യം ചെയ്തതോടെ ഇവര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നുമാണ് പരാതിയില്‍ പറയുന്നത്. പൊലീസില്‍ വിവരം അറിയിച്ച ശേഷം വീടിന് പുറത്ത് ഇറങ്ങിയപ്പോള്‍ സംഘം ചേര്‍ന്ന് […]

പി സി ജോർജിനെ കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് ബിജെപി പ്രവർത്തകർ ; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ; ജോർജിന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടും കസ്റ്റഡിയില്‍ പ്രതിഷേധിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്

സ്വന്തം ലേഖിക തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പി സി ജോർജിന്‍റെ വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. തിരുവനന്തപുരത്തെ വട്ടപ്പാറക്ക് സമീപം വേറ്റിനാട് മണ്ഡപത്ത് വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പി സി ജോർജിന്‍റെ വാഹനത്തിന് മുന്നില്‍ ചാടി വീണത്. പി സി ജോർജിന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടും കസ്റ്റഡിയില്‍ പ്രതിഷേധിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. പിന്തുണ അറിയിച്ച ബിജെപി പ്രവർത്തകർക്ക് പി സി ജോർജ് നന്ദി പറഞ്ഞു. അതേസമയം, പട്ടത്ത് പി സി ജോർജിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം […]

‘ആക്ടിവിസ്റ്റ് മാഡം പ്രതിയായ ഈ കേസിന്റെ ഗതി എന്താണിപ്പോ? ആ കേസ് അട്ടിമറിച്ചാ? ക്രിമിനല്‍സും ഊളകളും റേപ്പിസ്റ്റുകളും അല്ലാത്താവര് ആരുമില്ലല്ലോ മഞ്ചു വാര്യര്‍ക്കും പുതിയ ഇര സിലിമാ നടിക്കും വേണ്ടി തൊള്ള തുറക്കാന്‍..’; നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ നടിയും ഡബ്ബിങ് കലാകാരിയും ആയ ഭാഗ്യലക്ഷ്മി സജീവമായിരുന്നു;ഇപ്പോഴിതാ ഭാഗ്യലക്ഷ്മിക്കെതിരെ തുറന്നടിച്ച് അഭിഭാഷക സംഗീത ലക്ഷ്മണ

സ്വന്തം ലേഖിക കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ദിലീപിനെതിരെ നിരവധി തെളിവുകള്‍ ആണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നത്. എന്നാല്‍ കേസിലെ പ്രധാന തെളിവുകള്‍ പുറത്തുവിട്ടതെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് മേധാവി ആയിരുന്ന എഡിജിപി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്തുനിന്ന് മാറ്റിയത് കേസിന്റെ ഗതി മാറ്റാന്‍ സാധ്യതയുണ്ട് എന്നാണ് പലരും പറയുന്നത്. ഇതിനിടയ്ക്ക് ആണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക പരാതി ഉയര്‍ന്നത്. വിജയ് ബാബുവിനെ കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടെങ്കിലും താരം വിദേശത്തേക്ക് കടന്നതിനാല്‍ അറസ്റ്റ് നടന്നില്ല .ഈ കേസുമായി ബന്ധപ്പെട്ട് […]

അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി സി ജോര്‍ജിന്റെ മുസ്ലീം വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്ന്‍

സ്വന്തം ലേഖിക കോഴിക്കോട്: തിരുവനന്തപുരത്തെ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി സി ജോര്‍ജിന്റെ മുസ്ലീം വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്ന്‍. പരിപാടി സ്‌പോണ്‍സര്‍ ചെയ്തത് ഭീമ ജ്വല്ലറിയായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ ഭീമ ജ്വല്ലറിയ്‌ക്കെതിരെ വിമര്‍ശനം ശക്തമായത്. മതവിഭജനവും അന്യമത വിദ്വേഷവും പരത്തിയ ഒരു സമ്മേളനത്തെ സ്‌പോണ്‍സര്‍ ചെയ്തതിലൂടെ എന്ത് സന്ദേശമാണ് ഭീമ ജ്വല്ലറി സമൂഹത്തിന് കൊടുക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. അറബ് രാജ്യമായ യു എ ഇയില്‍ ശാഖകളുള്ളപ്പോള്‍ മുസ്ലീം വ്യാപാരികളെ ബഹിഷ്‌കരിക്കാന്‍ ഭീമ […]

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ടി​ക്കാ​റാം മീ​ണ​യു​ടെ ആ​ത്മ​ക​ഥ; തൃ​ശൂ​ര്‍ ക​ല​ക്ട​റാ​യി​രി​ക്കെ വ്യാ​ജ​ക​ള്ള് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ സ്ഥ​ലം​മാ​റ്റിയത് പി. ​ശ​ശി ഇ​ട​പെ​ട്ട് ; ഭൂ​മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്​ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്ത​തി​ന് പി​ന്നി​ലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി തന്നെയെന്ന് തുറന്നടിച്ച് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റാ​യി വി​ര​മി​ച്ച ടി​ക്കാ​റാം മീ​ണ​യു​ടെ ആ​ത്മ​ക​ഥ. തൃ​ശൂ​ര്‍ ക​ല​ക്ട​റാ​യി​രി​ക്കെ വ്യാ​ജ​ക​ള്ള് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​രു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ശ​ശി ഇ​ട​പെ​ട്ട് സ്ഥ​ലം​മാ​റ്റി​യെ​ന്ന്​ ആ​ത്​​മ​ക​ഥ​യി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. വ​യ​നാ​ട് ക​ല​ക്ട​റാ​യി​രി​ക്കെ ഭൂ​മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്​ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്ത​തി​ന് പി​ന്നി​ലും പി. ​ശ​ശി​യാ​ണെ​ന്ന്​ ‘തോ​ല്‍​ക്കി​ല്ല ഞാ​ന്‍’ എ​ന്ന പു​സ്ത​ക​ത്തി​ല്‍ ടി​ക്കാ​റാം മീ​ണ കു​റ്റ​പ്പെ​ടു​ത്തു​ന്നു. സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​തി​ന്‍റെ പേ​രി​ല്‍ എ​ല്‍.​ഡി.​എ​ഫ്​-​യു.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റു​ക​ളു​ടെ കാ​ല​ത്ത് നേ​രി​ട്ട സ​മ്മ​ര്‍​ദ​ങ്ങ​ളും […]

സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുന്നതും ശാരീരികമായി മര്‍ദ്ദിക്കുന്നതും പതിവായിരുന്നു; ലഹരി നല്കി കൂട്ടുകാർക്കൊപ്പം പോകാൻ നിർബന്ധിച്ചിരുന്നു; ​ഗർഭം അലസിയ സമയത്ത് ആശുപത്രിയിൽ നിന്ന് തിരുവല്ല വരെ സ്കൂട്ടറിൽ യാത്ര ചെയ്പ്പിച്ചു; വീട്ടിലെത്തിയ ശേഷം പണികൾ ചെയ്പ്പിച്ചു;ആത്മഹത്യ ചെയ്ത ഹോക്കി താരം ശ്യാമിലിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: ആത്മഹത്യ ചെയ്ത ഹോക്കി താരം ശ്യാമിലിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതിയുടെ മരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കുകയായിരുന്നു യുവതി. ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂര പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ശ്യാമിലിയുടെ സഹോദരി പറയുന്നത്. കഴിഞ്ഞ 25ന് വൈകുന്നേരത്തോടെയാണ് ഹോക്കി താരം പോണേക്കരയില്‍ പീലിയാട്ട് റോഡ് കടയപ്പറമ്ബില്‍ ശ്യാമിലി(26)യെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വരുന്ന […]

കോണ്ടം മാർക്കറ്റ് 75,000 കോടിയാണ്, തുള്ളി ഒഴിച്ചാൽ പിള്ളേരുണ്ടാവാത്ത മരുന്ന് ഏതാന്ന് അറിയണം’ അതിന്റെ ഫോർമുല പറ; പി സി ജോർജ്ജിനെ പരിഹസിച്ചുകൊണ്ടുള്ള ഡോക്ടർ നെൽസൺ ജോസഫിന്റെ കുറിപ്പ് കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ എംഎൽഎ പിസി ജോർജിന്റെ വിവാദ പ്രസംഗത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. കടുത്ത വർഗീയ പരാമർശമാണ് പിസി നടത്തിയതെന്നാണ് മുന്നണി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കൾ വിമർശിക്കുന്നത്. പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് പരാതിയും നൽകിയിട്ടുണ്ട്. ഇപ്പോഴിതാ പിസി ജോർജിനെ കണക്കിന് പരിഹസിക്കുന്നതാണ് ഡോക്ടർ നെൽസൺ ജോസഫിന്റെ കുറിപ്പ്. ള്ളി ഒഴിച്ചാൽ പിള്ളേരുണ്ടാവാത്ത മരുന്ന് ഏതാന്ന് അറിയണം. കോണ്ടത്തിന്റെ ഗ്ലോബൽ മാർക്കറ്റ് 9.9 ബില്യാണാണെന്ന് വായിച്ചു. എല്ലാത്തിനും സൊല്യൂഷനായി ഒറ്റത്തുള്ളി ഉപയോഗിക്കാമല്ലോ എന്നൊക്കെയാണ് നെൽസൺ കുറിക്കുന്നത്. നെൽസൺ ജോസഫിന്റെ കുറിപ്പിങ്ങനെ.. […]

സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ പീഡനത്തിന് ഇരയായ സ്ത്രീകള്‍ തന്നെയാണെന്ന വാദവുമായി നടി വാസ്തവിക അയ്യര്‍: ഒരു പെണ്ണ് നോ പറയേണ്ട സ്ഥലത്ത് നോ എന്നു പറയാന്‍ പഠിച്ചാല്‍ സിനിമയില്‍ സ്ത്രീ നേരിടുന്ന ഇത്തരം പീഡന പ്രശ്‌നം ആ സ്ത്രീക്ക് തന്നെ ഒഴിവാക്കാമെന്നും വാസ്തവിക

സ്വന്തം ലേഖകൻ കോഴിക്കോട്: ബലാത്സംഗക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പ്രതിഷേധം അലയടിക്കുമ്ബോള്‍ വിജയ് ബാബുവിനെ അനുകൂലിച്ച് നടി വാസ്തവിക അയ്യരുടെ പോസ്റ്റ്‌. സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ പീഡനത്തിന് ഇരയായ സ്ത്രീകള്‍ തന്നെയാണെന്ന വാദവുമായാണ് നടി പോസ്റ്റിൽ പറയുന്നു. സിനിമ വലിയ ഒരു ലോകമാണ്. അവിടെ ആരെയും പീഡിപ്പിക്കുന്നില്ല. ചാന്‍സിനു വേണ്ടി ചില സ്ത്രീകള്‍ സ്വന്തം മാനം കളയാന്‍ തയ്യാറാകുന്നുവെന്നും വാസ്തവിക ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇതോടെ നിരവധി പേരാണ് നടിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്. എല്ലാറ്റിനും […]