സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ പീഡനത്തിന് ഇരയായ സ്ത്രീകള്‍ തന്നെയാണെന്ന വാദവുമായി നടി വാസ്തവിക അയ്യര്‍: ഒരു പെണ്ണ് നോ പറയേണ്ട സ്ഥലത്ത് നോ എന്നു പറയാന്‍ പഠിച്ചാല്‍ സിനിമയില്‍ സ്ത്രീ നേരിടുന്ന ഇത്തരം പീഡന പ്രശ്‌നം ആ സ്ത്രീക്ക് തന്നെ ഒഴിവാക്കാമെന്നും വാസ്തവിക

സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ പീഡനത്തിന് ഇരയായ സ്ത്രീകള്‍ തന്നെയാണെന്ന വാദവുമായി നടി വാസ്തവിക അയ്യര്‍: ഒരു പെണ്ണ് നോ പറയേണ്ട സ്ഥലത്ത് നോ എന്നു പറയാന്‍ പഠിച്ചാല്‍ സിനിമയില്‍ സ്ത്രീ നേരിടുന്ന ഇത്തരം പീഡന പ്രശ്‌നം ആ സ്ത്രീക്ക് തന്നെ ഒഴിവാക്കാമെന്നും വാസ്തവിക

സ്വന്തം ലേഖകൻ
കോഴിക്കോട്: ബലാത്സംഗക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പ്രതിഷേധം അലയടിക്കുമ്ബോള്‍ വിജയ് ബാബുവിനെ അനുകൂലിച്ച് നടി വാസ്തവിക അയ്യരുടെ പോസ്റ്റ്‌.
സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ പീഡനത്തിന് ഇരയായ സ്ത്രീകള്‍ തന്നെയാണെന്ന വാദവുമായാണ് നടി പോസ്റ്റിൽ പറയുന്നു.

സിനിമ വലിയ ഒരു ലോകമാണ്. അവിടെ ആരെയും പീഡിപ്പിക്കുന്നില്ല. ചാന്‍സിനു വേണ്ടി ചില സ്ത്രീകള്‍ സ്വന്തം മാനം കളയാന്‍ തയ്യാറാകുന്നുവെന്നും വാസ്തവിക ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇതോടെ നിരവധി പേരാണ് നടിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

എല്ലാറ്റിനും റെഡി ആണോ എന്ന് ചോദിക്കുമ്ബോള്‍ റെഡി ആണ് എന്ന് ചില സ്ത്രീകള്‍ പറയുന്നു. പിന്നീട് അത് പീഡനം ആയി മാറുന്നു. മാനം കളഞ്ഞുള്ള പ്രോജക്‌ട് വേണ്ടായെന്ന് വച്ചാല്‍ അവിടെ തീര്‍ന്നു പ്രശ്‌നം. ഇങ്ങനെ എല്ലാറ്റിനും റെഡി ആയ മിക്ക സ്ത്രീകളും പെണ്‍കുട്ടികളും കാരണം മോശമായ ഒരു രീതിയിലും പോകാന്‍ റെഡി ആകാതെ സിനിമയെ മാത്രം സ്‌നേഹിക്കുന്ന കഴിവുള്ള പല കലാകാരന്മാര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്നു കൂടി മനസ്സിലാക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പ്രമുഖ നടന്‍ നേരിടുന്ന സ്ത്രീ പീഡന കേസില്‍ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോര്‍ട്ട് പറയാന്‍ തന്റെ മനസ്സ് റെഡി ആകില്ല. കാരണം സിനിമയില്‍ ഒരു സ്ത്രീയുടെ സമ്മതം ഇല്ലാതെ സിനിമയില്‍ ഉള്ളവര്‍ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ചാന്‍സ്‌കൊടുക്കാമെന്നു പറഞ്ഞ് സമ്മതം ഇല്ലാതെ സെക്ഷ്വല്‍ ആയിട്ട് യൂസ് ചെയ്യുന്നില്ല. പെര്‍മിഷനോടുകൂടി എല്ലാം നടക്കുന്നു എന്നാണ് തന്റെ വിലയിരുത്തല്‍.

കാരണം ഒരു പെണ്ണ് നോ പറയേണ്ട സ്ഥലത്ത് നോ എന്നു പറയാന്‍ പഠിച്ചാല്‍ സിനിമയില്‍ സ്ത്രീ നേരിടുന്ന ഇത്തരം പീഡന പ്രശ്‌നം ആ സ്ത്രീക്ക് തന്നെ ഒഴിവാക്കാമെന്നും വാസ്തവിക വ്യക്തമാക്കുന്നു.

മാര്‍ച്ച്‌ 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തിയ്യതികളില്‍ വിജയ് ബാബു തന്നെ അഞ്ചിടത്തുകൊണ്ടുപോയെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്. ഈ മാസം 22 നായിരുന്നു യുവതി വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്തുകൊച്ചിയിലെ ഫ്‌ളാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച്‌ വച്ച്‌ അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

സീക്രട്ട്‌സ്, ഒറ്റപ്പെട്ടവര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വാസ്തവിക മോഹന്‍ലാലിന്റെ ബാറോസിലും വേഷമിടുന്നുണ്ട്. കന്യാസ്ത്രീയുടെ ജീവിതവും ആസക്തിയും ചര്‍ച്ച ചെയ്യുന്ന നടി നായികയായി വേഷമിട്ട വിശുദ്ധരാത്രികള്‍ എന്ന ഷോര്‍ട്ട് ഫിലിം ഏറെ വിവാദമായിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് പ്രേം നസീര്‍ പുരസ്‌ക്കാരവും നടിക്ക് ലഭിച്ചിട്ടുണ്ട്.

വാസ്തവികയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

സിനിമ വലിയ ഒരു ലോകം ആണ്. അവിടെ ആരെയും പീഡിപ്പിക്കുന്നില്ല. ചാന്‍സിനു വേണ്ടി ചില സ്ത്രീകള്‍ സ്വന്തം മാനം കളയാന്‍ തയ്യാര്‍ ആകുന്നു. സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നു എങ്കില്‍ അതിന് ഉത്തരവാദികള്‍ പീഡനത്തിനു ഇര ആയ സ്ത്രീകള്‍ തന്നെയാണ് കാരണം. എല്ലാത്തിനും റെഡി ആണോ യെന്നു ചോദിക്കുബോള്‍ റെഡി ആണ് എന്നു ചില സ്ത്രീകള്‍ പറയുന്നു..പിന്നിട് അത് പീഡനം ആയി മാറുന്നു.

മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടായെന്നു വച്ചാല്‍ അവിടെ തീര്‍ന്നു പ്രശ്നം. ഇങ്ങനെ എല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെണ്‍കുട്ടികളും കാരണം മോശം ആയ ഒരു രീതിയിലും പോകാന്‍ റെഡി ആക്കാതെ സിനിമയെ മാത്രം സ്‌നേഹിക്കുന്ന കഴിവുള്ള പല കലാകാരന്മാര്‍ക്കും അവസരങ്ങള്‍ നഷ്ട്ടപെടുന്നു എന്ന് കൂടി മനസിലാക്കുക

സമൂഹത്തില്‍ സിനിമ ഒഴിച്ചു മറ്റ് മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനളെ കുറിച്ച്‌ ശരിക്കും ഞാന്‍ സ്ത്രീക്ക് ഒപ്പം നില്കും. എന്നാല്‍ സിനിമയില്‍ നടക്കുന്ന ഇപ്പോള്‍ രണ്ടു ദിവസം ആയി ഒരു പ്രമുഖ നടന്‍ നേരിടുന്ന അത്തരം സ്ത്രീ പീഡന കേസില്‍ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോര്‍ട് പറയാന്‍ എന്റെ മനസ് റെഡി ആകില്ല കാരണം സിനിമയില്‍ ഒരു സ്ത്രീ യുടെ സമ്മതം ഇല്ലാതെ സിനിമയില്‍ ഉള്ളവര്‍ സിനിമ യില്‍ അഭിനയിപ്പിക്കാന്‍ ചാന്‍സ് കൊടുക്കാം എന്നു പറഞ്ഞു സമ്മതം ഇല്ലാതെ സെക്ച്വല്‍ ആയിട്ടു യൂസ് ചെയ്യുന്നില്ല with പെര്‍മിഷന്‍ നോട് കൂടി എല്ലാം നടക്കുന്നു എന്ന് ആണ് എന്റെ ഒരു വിലയിരുത്തല്‍ കാരണം ഒരു പെണ്ണ് no പറയേണ്ട സ്ഥലത്തു no പറയാന്‍ പഠിച്ചാല്‍ സിനിമയില്‍ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീക്കു നേരത്തെ തന്നെ ഒഴിവാക്കാം.