മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ടി​ക്കാ​റാം മീ​ണ​യു​ടെ ആ​ത്മ​ക​ഥ; തൃ​ശൂ​ര്‍ ക​ല​ക്ട​റാ​യി​രി​ക്കെ വ്യാ​ജ​ക​ള്ള് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ സ്ഥ​ലം​മാ​റ്റിയത് പി. ​ശ​ശി ഇ​ട​പെ​ട്ട് ; ഭൂ​മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്​ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്ത​തി​ന് പി​ന്നി​ലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി തന്നെയെന്ന് തുറന്നടിച്ച്  മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ടി​ക്കാ​റാം മീ​ണ​യു​ടെ ആ​ത്മ​ക​ഥ; തൃ​ശൂ​ര്‍ ക​ല​ക്ട​റാ​യി​രി​ക്കെ വ്യാ​ജ​ക​ള്ള് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ സ്ഥ​ലം​മാ​റ്റിയത് പി. ​ശ​ശി ഇ​ട​പെ​ട്ട് ; ഭൂ​മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്​ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്ത​തി​ന് പി​ന്നി​ലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി തന്നെയെന്ന് തുറന്നടിച്ച് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റാ​യി വി​ര​മി​ച്ച ടി​ക്കാ​റാം മീ​ണ​യു​ടെ ആ​ത്മ​ക​ഥ.

തൃ​ശൂ​ര്‍ ക​ല​ക്ട​റാ​യി​രി​ക്കെ വ്യാ​ജ​ക​ള്ള് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​രു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ശ​ശി ഇ​ട​പെ​ട്ട് സ്ഥ​ലം​മാ​റ്റി​യെ​ന്ന്​ ആ​ത്​​മ​ക​ഥ​യി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. വ​യ​നാ​ട് ക​ല​ക്ട​റാ​യി​രി​ക്കെ ഭൂ​മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന്​ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്ത​തി​ന് പി​ന്നി​ലും പി. ​ശ​ശി​യാ​ണെ​ന്ന്​ ‘തോ​ല്‍​ക്കി​ല്ല ഞാ​ന്‍’ എ​ന്ന പു​സ്ത​ക​ത്തി​ല്‍ ടി​ക്കാ​റാം മീ​ണ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​തി​ന്‍റെ പേ​രി​ല്‍ എ​ല്‍.​ഡി.​എ​ഫ്​-​യു.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റു​ക​ളു​ടെ കാ​ല​ത്ത് നേ​രി​ട്ട സ​മ്മ​ര്‍​ദ​ങ്ങ​ളും ദു​ര​നു​ഭ​വ​ങ്ങ​ളു​മാ​ണ് ആ​ത്മ​ക​ഥ​യു​ടെ പ്ര​സ​ക്ത​ഭാ​ഗം. പി. ​ശ​ശി​ക്കെ​തി​രെ​യാ​ണ് പ്ര​ധാ​ന വി​മ​ര്‍​ശ​നം. തൃ​ശൂ​ര്‍ ക​ല​ക്ട​റാ​യി​രി​ക്കെ അ​ബ്കാ​രി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യ​ടു​ത്ത​തി​നു പി​ന്നാ​ലെ സ്ഥ​ലം മാ​റ്റു​ക​യാ​യി​രു​ന്നു.

വ്യാ​ജ ക​ള്ള് നി​ര്‍​മാ​താ​ക്ക​ളെ പി​ടി​കൂ​ടി​യ​തി​ന് അ​ന്ന​ത്തെ എ​ക്സൈ​സ് മ​ന്ത്രി നേ​രി​ട്ട് വി​ളി​ച്ച്‌ എ​തി‍ര്‍​പ്പ് പ​റ​ഞ്ഞു. കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​യി അ​ന്ന​ത്തെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന ബി. ​സ​ന്ധ്യ​ക്കു​മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​നും ശ്ര​മ​മു​ണ്ടാ​യി. ത​ല​സ്ഥാ​ന​ത്തു​നി​ന്ന് ഇ​തി​നെ​ല്ലാം ചു​ക്കാ​ന്‍ പി​ടി​ച്ച​ത് മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​രു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യി​രു​ന്ന പി. ​ശ​ശി​യാ​യി​രു​ന്നു.

സ്ഥ​ലം മാ​റി വ​യ​നാ​ട് എ​ത്തി​യ​പ്പോ​ഴും പ്ര​തി​കാ​ര ന​ട​പ​ടി തു​ട​ര്‍​ന്നു. നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ത്തി​ല്‍ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്തു. പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ നീ​ക്ക​ങ്ങ​ളാ​യി​രു​ന്നു സ​സ്പെ​ന്‍​ഷ​നി​ലേ​ക്കും ന​യി​ച്ച​ത്. എ​ല്ലാം പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നെ​ന്നാ​ണ്​ ​ ത​നി​ക്കാ​യി വാ​ദി​ച്ച​വ​രോ​ട് ഇ.​കെ. നാ​യ​നാ​ര്‍ പ​റ​ഞ്ഞ​തെ​ന്നും ആ​ത്മ​ക​ഥ​യി​ല്‍ ടി​ക്കാ​റാം മീ​ണ വി​വ​രി​ക്കു​ന്നു.

രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്ക് അ​ടി​മ​പ്പെ​ടാ​തി​രു​ന്ന​തി​ന്‍റെ പേ​രി​ല്‍ മാ​സ​ങ്ങ​ളോ​ളം ശ​മ്ബ​ള​വും പ​ദ​വി​യും നി​ഷേ​ധി​ക്ക​പ്പെ​ട്ടു. ക​രു​ണാ​ക​ര​ന്‍ സ​ര്‍​ക്കാ​റി​ന്‍റെ കാ​ല​ത്ത് സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റാ​യി​രി​ക്കെ ഗോ​ത​മ്ബ് തി​രി​മ​റി പു​റ​ത്തു കൊ​ണ്ടു​വ​ന്ന​തി​ന് ഭ​ക്ഷ്യ​മ​ന്ത്രി​യാ​യി​രു​ന്ന ടി.​എ​ച്ച്‌. മു​സ്ത​ഫ പ്ര​തി​കാ​ര​ബു​ദ്ധി​യോ​ടെ പെ​രു​മാ​റി. സ​ര്‍​വി​സ്​ ബു​ക്കി​ല്‍ മോ​ശം കു​റി​പ്പെ​ഴു​തി. പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​പ്പി​ക്കാ​ന്‍ പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി​യാ​യ എ.​കെ. ആ​ന്‍റ​ണി​യെ ര​ണ്ടു​ത​വ​ണ ക​ണ്ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ഒ​രു ന​ട​പ​ടി​യു​മെ​ടു​ത്തി​ല്ലെ​ന്നും പു​സ്ത​ക​ത്തി​ല്‍ ആ​രോ​പി​ക്കു​ന്നു.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​കെ. രാം​ദാ​സി​നൊ​പ്പം ചേ​ര്‍​ന്നാ​ണ് ‘തോ​ല്‍​ക്കി​ല്ല ഞാ​ന്‍’ എ​ഴു​തി​യ​ത്. മേ​യ് ര​ണ്ടി​ന്​ തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബി​ല്‍ പു​സ്ത​കം പ്ര​കാ​ശം ചെ​യ്യും. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റാ​യി​രു​ന്ന കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ള്‍ ആ​ത്​​മ​ക​ഥ​യു​ടെ അ​ടു​ത്ത ഭാ​ഗ​ത്തി​ല്‍ വി​വ​രി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.