കോണ്ടം മാർക്കറ്റ് 75,000 കോടിയാണ്, തുള്ളി ഒഴിച്ചാൽ പിള്ളേരുണ്ടാവാത്ത മരുന്ന് ഏതാന്ന് അറിയണം’ അതിന്റെ ഫോർമുല പറ; പി സി ജോർജ്ജിനെ പരിഹസിച്ചുകൊണ്ടുള്ള ഡോക്ടർ നെൽസൺ ജോസഫിന്റെ കുറിപ്പ്  കുറിപ്പ് വൈറലാകുന്നു

കോണ്ടം മാർക്കറ്റ് 75,000 കോടിയാണ്, തുള്ളി ഒഴിച്ചാൽ പിള്ളേരുണ്ടാവാത്ത മരുന്ന് ഏതാന്ന് അറിയണം’ അതിന്റെ ഫോർമുല പറ; പി സി ജോർജ്ജിനെ പരിഹസിച്ചുകൊണ്ടുള്ള ഡോക്ടർ നെൽസൺ ജോസഫിന്റെ കുറിപ്പ് കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുൻ എംഎൽഎ പിസി ജോർജിന്റെ വിവാദ പ്രസംഗത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. കടുത്ത വർഗീയ പരാമർശമാണ് പിസി നടത്തിയതെന്നാണ് മുന്നണി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കൾ വിമർശിക്കുന്നത്. പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് പരാതിയും നൽകിയിട്ടുണ്ട്.

ഇപ്പോഴിതാ പിസി ജോർജിനെ കണക്കിന് പരിഹസിക്കുന്നതാണ് ഡോക്ടർ നെൽസൺ ജോസഫിന്റെ കുറിപ്പ്. ള്ളി ഒഴിച്ചാൽ പിള്ളേരുണ്ടാവാത്ത മരുന്ന് ഏതാന്ന് അറിയണം. കോണ്ടത്തിന്റെ ഗ്ലോബൽ മാർക്കറ്റ് 9.9 ബില്യാണാണെന്ന് വായിച്ചു. എല്ലാത്തിനും സൊല്യൂഷനായി ഒറ്റത്തുള്ളി ഉപയോഗിക്കാമല്ലോ എന്നൊക്കെയാണ് നെൽസൺ കുറിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെൽസൺ ജോസഫിന്റെ കുറിപ്പിങ്ങനെ..

അല്ല,വെറും അക്കാദമിക്‌ താൽപര്യം മാത്രം. ഹോട്ടലിൽ വച്ചിരിക്കുന്ന, ചായയിൽ ഒരു തുള്ളി ഒഴിച്ചാൽ പിന്നെ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം. വിത്ഡ്രോവൽ മെതേഡ്‌, കോണ്ടം, കോപ്പർ ടി, കോണ്ട്രാസെപ്റ്റീവ്‌ പിൽ, ഇഞ്ചക്ഷൻ. പിന്നെ അതുക്കും മേലെ വാസക്ടമിയും ട്യൂബെക്ടമിയും പോലെ പെർമനന്റായ വഴികളും. പിള്ളേരുണ്ടാവാതിരിക്കാൻ ഇത്രയും വഴികൾ മിനിമം പയറ്റുന്നുണ്ട്‌ ലോകത്ത്‌. ഇനിയുമുണ്ട്‌, പക്ഷേ അതല്ലല്ലോ നമ്മുടെ ടോപ്പിക്‌ ഇതിൽ കോണ്ടത്തിന്റെ ഗ്ലോബൽ മാർക്കറ്റ്‌ മാത്രം 9.9 ബില്യൺ ഡോളറായിരുന്നെന്ന് എങ്ങോ വായിച്ചിരുന്നു. എന്ന് വച്ചാൽ 75,000 ചില്വാനം കോടി രൂപ. അതിനൊക്കെ ഒരു സിമ്പിൾ സൊല്യൂഷനാവുമല്ലോ ഈ ഒറ്റത്തുള്ളിയിൽ സംഗതി ക്ലീനാക്കുന്ന ഐറ്റം. പറ, അതിന്റെ ഫോർമുല പറ. നൊബേൽ നമുക്ക്‌ ഫിഫ്റ്റി ഫിഫ്റ്റി അടിക്കാന്ന്.