അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി സി ജോര്‍ജിന്റെ മുസ്ലീം വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ; ട്വിറ്ററില്‍  ട്രെന്‍ഡിംഗായി ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്ന്‍

അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി സി ജോര്‍ജിന്റെ മുസ്ലീം വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്ന്‍

സ്വന്തം ലേഖിക

കോഴിക്കോട്: തിരുവനന്തപുരത്തെ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി സി ജോര്‍ജിന്റെ മുസ്ലീം വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്ന്‍.

പരിപാടി സ്‌പോണ്‍സര്‍ ചെയ്തത് ഭീമ ജ്വല്ലറിയായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ ഭീമ ജ്വല്ലറിയ്‌ക്കെതിരെ വിമര്‍ശനം ശക്തമായത്. മതവിഭജനവും അന്യമത വിദ്വേഷവും പരത്തിയ ഒരു സമ്മേളനത്തെ സ്‌പോണ്‍സര്‍ ചെയ്തതിലൂടെ എന്ത് സന്ദേശമാണ് ഭീമ ജ്വല്ലറി സമൂഹത്തിന് കൊടുക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറബ് രാജ്യമായ യു എ ഇയില്‍ ശാഖകളുള്ളപ്പോള്‍ മുസ്ലീം വ്യാപാരികളെ ബഹിഷ്‌കരിക്കാന്‍ ഭീമ ജ്വല്ലറി ആര്‍ എസ് എസിന് ധനസഹായം നല്‍കുന്നു എന്നും യൂസഫലിയെ ( ലുലു ) പോലെയുള്ള മുസ്ലിങ്ങളെ ബഹിഷ്‌കരിക്കണമെന്ന് ഈ യോഗത്തില്‍ അവര്‍ വ്യക്തമായി പറഞ്ഞു എന്നുമാണ് സ്‌റ്റോപ് ഡിവൈജ് ഇന്ത്യന്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റ്. മുസ്ലീം വംശഹത്യയിലേക്കുള്ള വഴിയിലാണ് ആര്‍ എസ് എസ് എന്നും ട്വീറ്റില്‍ പറയുന്നു.