ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കും; പിന്നീട് ചാറ്റിങ്; ഇരകളുടെ പേരിൽ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കും; അടുത്ത വിളി കസ്റ്റംസ് ഉദ്യോഗസ്ഥയുടെ; തുടർന്ന് എത്തുക സമ്മാനങ്ങളുടെ വിവരങ്ങളും കോടികൾ വിലമതിക്കുന്ന മൂല്യക്കണക്കും; ചതിയിലൂടെ തൃശൂര്‍ സ്വദേശിനികൾക്ക് നഷ്ടപ്പെട്ടത് 60 ലക്ഷം രൂപ

ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കും; പിന്നീട് ചാറ്റിങ്; ഇരകളുടെ പേരിൽ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കും; അടുത്ത വിളി കസ്റ്റംസ് ഉദ്യോഗസ്ഥയുടെ; തുടർന്ന് എത്തുക സമ്മാനങ്ങളുടെ വിവരങ്ങളും കോടികൾ വിലമതിക്കുന്ന മൂല്യക്കണക്കും; ചതിയിലൂടെ തൃശൂര്‍ സ്വദേശിനികൾക്ക് നഷ്ടപ്പെട്ടത് 60 ലക്ഷം രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫോണിലൂടെയുള്ള അഞ്ജാന സൗഹൃദങ്ങൾ സ്ത്രീകൾക്ക് വലിയൊരു ചതിക്കുഴിയാണ് ഒരുക്കുന്നത്. ഇത്തരത്തിൽ 3 സ്ത്രീകള്‍ക്കു നഷ്ടമായത് 60 ലക്ഷം രൂപയാണ്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാതനാണ് ഇവരെ പറ്റിച്ചത്.

യൂറോപ്പില്‍ നിന്നു വിലകൂടിയ സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും ഇതു കൈപ്പറ്റാന്‍ കസ്റ്റംസ് നികുതി അടയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു പണം തട്ടിയത്. തൃശൂര്‍ സ്വദേശിനികളാണ് ഇവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ സ്വദേശിനികളായ 3 പേരെ പറ്റിച്ചത്. ഫേസ്‌ബുക്കില്‍ സജീവമായി ഇടപെടുന്ന സ്ത്രീകളുടെ പ്രൊഫൈല്‍ മാസങ്ങളോളം നിരീക്ഷിച്ച ശേഷം ഇവര്‍ക്കു ഫ്രണ്ട്‌സ് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്.

ഇതിനകം ഇവരുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതശൈലിയും തട്ടിപ്പുകാര്‍ തിരിച്ചറിഞ്ഞിരിക്കും. ചാറ്റിങ്ങിലൂടെ സാവധാനം സൗഹൃദം സ്ഥാപിക്കും.

വിശ്വാസം ആര്‍ജിച്ച ശേഷം വാട്‌സാപ് നമ്പർ വാങ്ങി സൗഹൃദം കൂടുതല്‍ വ്യക്തിപരമാക്കും. യൂറോപ്പിലോ അമേരിക്കയിലോ ജോലിചെയ്യുന്ന ഡോക്ടര്‍, ബിസിനസുകാരന്‍, സോഫ്റ്റ്‌വെയര്‍ കമ്പനി മുതലാളി തുടങ്ങിയ പേരുകളിലാകും ഇവര്‍ സ്വയം പരിചയപ്പെടുത്തുക.

ഇരകളുടെ ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങള്‍ മനസ്സിലാക്കി യൂറോപ്പില്‍ നിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിക്കും.

തുടര്‍ന്നാണ് വിശ്വാസം വര്‍ധിപ്പിക്കാന്‍ കസ്റ്റംസിന്റെ ഒക്കെ വിളിയെത്തുന്നത്. രണ്ടോ മൂന്നോ ദിവസത്തിനുശേഷം ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന പേരിലൊരു ഫോണ്‍വിളി ഇരകളെ തേടിയെത്തും.

‘നിങ്ങളുടെ പേരിലൊരു പാഴ്‌സല്‍ എത്തിയിട്ടുണ്ടെന്നും പ്രോസസിങ് ഫീസ് ആയി ചെറിയ തുക അടയ്ക്കണ’മെന്നും ‘കസ്റ്റംസ് ഉദ്യോഗസ്ഥ’ ആവശ്യപ്പെടും.

ഈ തുക ഇര കൈമാറിക്കഴിയുമ്ബോഴാണ് യഥാര്‍ഥ തട്ടിപ്പ് മറനീക്കുക. പാഴ്‌സല്‍ സ്‌കാന്‍ ചെയ്തപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍, ലക്ഷങ്ങള്‍ വിലയുള്ള വാച്ച്‌, ഐഫോണ്‍, 50,000 ബ്രിട്ടീഷ് പൗണ്ട് എന്നിവ കണ്ടതായും ഇവയ്ക്കു കോടികളുടെ മൂല്യമുണ്ടെന്നും ഇരകളെ പറഞ്ഞു ധരിപ്പിക്കും.

ഇവയ്ക്കു കസ്റ്റംസ് നികുതി ഇനത്തില്‍ 30 ലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടും. ലഭിക്കാനിരിക്കുന്ന കോടികളോര്‍ത്ത് പണം നൽകുന്നതോടെ ഇവർ ചതിക്കപ്പെടുന്നു.

ഇതിലൊരാള്‍ ഭൂമി വിറ്റും സ്വര്‍ണം പണയംവച്ചും നല്‍കിയത് 30 ലക്ഷം രൂപയാണ്. ചതി മനസിലായപ്പോള്‍ ഇവര്‍ സിറ്റി സൈബര്‍ സെല്ലിനു പരാതി നല്‍കിയിട്ടുണ്ട്.