മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; ഏറ്റുമാനൂർ സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ; പ്രതികളിലൊരാൾ മുൻപും പീഡനക്കേസിനും കൊലപാതകശ്രമക്കേസിലും പെട്ടയാൾ

സ്വന്തം ലേഖകൻ മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം രണ്ട് പേർ അറസ്റ്റിൽ. മടുക്ക പനക്കച്ചിറ പുളിമൂട്ടിൽ ബിജേഷ് (24), ഏറ്റുമാനൂർ തേനക്കര ഷെബിൻ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 17 വയസുള്ള പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രണയം നടിച്ച് ബിജേഷ് പെൺകുട്ടിയുമായി പോവുകയും, ഷെബിന്റെ സംരക്ഷണയിൽ കഴിഞ്ഞു എന്നുമാണ് കേസ്. പീഡന കേസിൽ അറസ്റ്റിലായ ബിജേഷ് മുൻപ് പോക്സോ കേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ സഹായിച്ച ഷെബിൻ ഒരു കൊലപാകശ്രമ കേസിലെ പ്രതിയാണ്. സി.ഐ. എ.ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ, എസ്ഐ […]

“നാ​ണം​കെ​ട്ട കീ​ഴ​ട​ങ്ങ​ൽ”, താ​ലി​ബാ​നുമായി ഇ​ന്ത്യ​ ന​ട​ത്തി​യ ച​ർ​ച്ച​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ശി​വ​സേ​ന

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: താ​ലി​ബാ​ൻ നേ​താ​വുമായി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ന​ട​ത്തി​യ ച​ർ​ച്ച​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ശി​വ​സേ​ന.”നാ​ണം​കെ​ട്ട കീ​ഴ​ട​ങ്ങ​ൽ’ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ​യാ​യി​രു​ന്നു ട്വീ​റ്റ്. നി​ല​വി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ​കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ താ​ലി​ബാ​നെ വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ അ​തേ ഭീ​ക​ര​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യതാണ് ശി​വ​സേ​നയെ ചൊടുപ്പിച്ചത്. “ഈ ​ക്ര​മം നോ​ക്കു​ക, അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു- ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ​കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ൽ താ​ലി​ബാ​നെ പ​രാ​മ​ർ​ശി​ക്കു​ന്നു- ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ താ​ലി​ബാ​ൻ പ്ര​തി​നി​ധി​യു​മാ​യി ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷി​ത​മാ​യ മ​ട​ങ്ങി​വ​ര​വി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തു​ന്നു’-​പ്രി​യ​ങ്ക ച​തു​ർ​വേ​ദി […]

യാത്രയ്ക്കിടെ മദ്യപിച്ചു ലക്കുകെട്ടു; അച്ഛനെ മാറ്റി എട്ടാം ക്ലാസുകാരൻ ഡ്രൈവറായി; വിവരമറിഞ്ഞ് തടയാനെത്തിയ പൊലീസിന് ‘ടാറ്റ’ പറഞ്ഞ് ‘ഫിറ്റായ അച്ഛൻ’; പിതാവിനെതിരെ കേസ്

സ്വന്തം ലേഖകൻ ചാത്തന്നൂർ: യാത്രയ്ക്കിടെ മദ്യപിച്ചു ലക്കുകെട്ട അച്ഛനെ ഡ്രൈവിങ് സീറ്റിൽ നിന്ന് മാറ്റി പകരം കാറോടിച്ച എട്ടാം ക്ലാസുകാരനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി എട്ടിന് ദേശീയപാതയിൽ ചാത്തന്നൂർ ജംക്‌ഷനിലാണ് സംഭവം. തിരുവനന്തപുരം കളിയിക്കാവിളയിൽ നിന്നു മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെയാണ് പിതാവ് ‘ഫിറ്റായത്’. തിരുവനന്തപുരം സ്വദേശികളായ ഇരുവരും മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ശീമാട്ടിക്കു സമീപം കാർ നിർത്തി കാൽ നിലത്ത് ഉറയ്ക്കാത്ത അവസ്ഥയിൽ പിതാവ് പുറത്തിറങ്ങി. അവിടെ വച്ചു വീണ്ടും മദ്യപിച്ചതായി നാട്ടുകാർ പറയുന്നു. ഇതോടെ മകൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി സീറ്റ് […]

പാചകവാതക വില വീണ്ടും വർധിപ്പിച്ചു; 15 ദിവസത്തിനുള്ളിൽ ഗാർഹിക സിലിണ്ടറിന് വർധിച്ചത് 50 രൂപ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില വീണ്ടും വർധിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും. 15 ദിവസത്തിനുള്ളിൽ ഗാർഹിക സിലിണ്ടറിന് വർധിച്ചത് 50 രൂപയാണ്‌. തുടർച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വർധിപ്പിക്കുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വില വർധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം നാല് രൂപ കുറച്ച വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 73.50 രൂപയുടെ വർധനവോടെ പുതിയ സിലിണ്ടറിന് 1692.50 രൂപയാണ് നൽകേണ്ടിവരിക.  

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാല് വയസ്സുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഇരുപത്തൊന്നു വയസുകാരൻ പിടിയിൽ; ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി

സ്വന്തം ലേഖകൻ ഇലവുംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാല് വയസ്സുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കേസിൽ ഇരുപത്തൊന്നു വയസുകാരനെ പൊലീസ് പിടികൂടി. ഏനാദിമംഗലം വില്ലേജിൽ ചെളിക്കുഴി – കന്നിട വേടമല ഗിരിജാ വിലാസത്തിൽ അശോക് കുമാറിനെ (21)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ കാണ്മാനില്ലെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊലീസിനെ കണ്ട് ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച അശോകനെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ടു ദിവസം മുൻപ് പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പത്തനാപുരത്തു വച്ച് പൊലീസ് പരിശോധന […]

ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം; ബസ് കാത്തുനിൽക്കവെ പിന്നാലെയെത്തി ഭർത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു

സ്വന്തം ലേഖകൻ സേലം : ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഭാര്യക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. നാമക്കൽ സ്വദേശിയായ 47 വയസ്സുള്ള രേവതിയാണ് മരിച്ചത്. ബസ് കാത്തുനിൽക്കെ പിന്നാലെയെത്തി ഭർത്താവ് യേശുദാസ് രേവതിക്ക് മേൽ ആസിഡ് ഒഴിക്കുകയായിരുന്നു. സേലം പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് യേശുദാസനും രേവതിയും കഴിഞ്ഞ മൂന്നുമാസമായി അകന്നു കഴിയുകയാണ്. യേശുദാസൻ ഭീഷണിപ്പെടുത്തുന്നു കാണിച്ച് രേവതി സേലം വനിതാ പൊലീസിൽ നൽകിയ പരാതിയിൽ ഇരുവരെയും സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു. ഒരുമണിക്കൂറിലധികം നേരം അനുരഞ്ജന […]

സ്മാർട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടരുത്; വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്മാർട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ ക്ലാസുകൾ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഈ ആഴ്ചതന്നെ കേസ് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. അപ്പോൾ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഇതുസംബന്ധിച്ച് നിലപാട് അറിയിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മൊബൈൽ ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് തടസ്സം നേരിടുന്നു […]

പരസ്യപ്രസ്ഥാവന പാരയായി; ചെന്നിത്തലക്ക് ദേശീയ ചുമതല നൽകുന്നതിൽ രാഹുൽ ഗാന്ധിക്ക് വിയോജിപ്പെന്ന് സൂചന; മാറ്റി നിർത്തരുതെന്ന് മുതിർന്ന നേതാക്കൾ; എഐ‌സിസി പുനസംഘടന ചെന്നിത്തലക്ക് നിർണായകം

സ്വന്തം ലേഖകൻ ന്യൂഡൽഹി: സംസ്ഥാനത്ത് ഡിസിസി അദ്ധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ രാഹുൽ ഗാന്ധിയ്‌ക്ക് അതൃപ്‌തിയെന്ന് സൂചന. പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടമായ ചെന്നിത്തലയ്‌ക്ക് അർഹമായ ദേശീയ ചുമതല നൽകുമെന്ന സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു  പരസ്യപ്രസ്ഥാവന നടത്തിയ ചെന്നിത്തലക്ക് ദേശീയ ചുമതല നൽകുന്നതിലുള‌ള വിയോജിപ്പ് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കെ.സി വേണുഗോപാൽ നിർദ്ദേശിച്ചയാളെ മാറ്റി ആലപ്പുഴയിൽ ചെന്നിത്തലയ്‌ക്ക് ഇഷ്‌ടമുള‌ളയാളെ നിയമിച്ചിട്ടും ചെന്നിത്തല പ്രതിഷേധം നടത്തിയത് രാഹുൽ ഗാന്ധിയ്‌ക്ക് നീരസമുണ്ടാക്കിയെന്നും ഒരു പ്രതിഷേധത്തിനുമില്ലെന്ന് തന്നോട് പറഞ്ഞശേഷവും ചെന്നിത്തല […]

പാരാലിമ്പിക്‌സ്: ഷൂട്ടിങിൽ സിങ്‌രാജ് അധാനക്ക് വെങ്കലം; ഇന്ത്യയുടെ എട്ടാം മെഡൽ

സ്വന്തം ലേഖകൻ ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വെങ്കല മെ‍ഡൽ. പുരുഷൻമാരുടെ (പി1) 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ ഇന്ത്യയുടെ ഷൂട്ടർ സിങ്‌രാജ് അധാന വെങ്കല മെഡൽ സ്വന്തമാക്കി. പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എട്ടാം മെഡൽ ആണിത്. 216.8 പോയന്റുകളുമായാണ് സിങ്‌രാജിന്റെ നേട്ടം. യോഗ്യതാ റൗണ്ടിൽ ആറാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. ചൈനയുടെ ചാവോ യാങ് (237.9) സ്വർണം നേടിയപ്പോൾ ചൈനയുടെ തന്നെ ഹുവാങ് സിങ് (237.5) വെള്ളി മെഡൽ സ്വന്തമാക്കി. അതേസമയം […]

ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത് കേസ്: രണ്ടാം പ്രതി അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ജാ​മ്യം; ​കണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കരുതെന്ന് കോടതി

സ്വന്തം ലേഖകൻ കൊ​ച്ചി: ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത് കേ​സി​ലെ രണ്ടാം പ്രതി അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. മൂ​ന്ന് മാ​സ​ത്തേ​ക്ക് അർജുന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കാൻ സാധിക്കില്ല. കൂടാതെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​ന് പു​റ​മേ ര​ണ്ടു ല​ക്ഷം രൂ​പ​യും ത​തു​ല്യ​മാ​യ ഒ​രു ആ​ൾ​ജാ​മ്യ​വും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ലും ഹാ​ജ​രാ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യും മു​ൻ​നി​ർ​ത്തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജൂ​ൺ 28-നാ​ണ് അ​ർ​ജു​ൻ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. പി​ന്നീ​ട് ര​ണ്ടു ത​വ​ണ ഇ​യാ​ൾ കീ​ഴ്ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ […]