നിപ്മറിൽ നടു – സന്ധിവേദന പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു
സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ ) നടുവേദനയ്ക്കും സന്ധിവേദനയ്ക്കുള്ള വിദഗ്ദ ചികിൽസയ്ക്ക് പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു.
എല്ലാ വെള്ളിയാഴ്ചയും രാവിലെ 10.00 മുതൽ 12.30 വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക. നിപ്മറിലെ സിനിയർ കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ: സന്തോഷ് ബാബുവാണ് ക്ലിനിക്കിന് നേതൃത്വം നൽകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് നടുവേദനയാലും സന്ധിവേദനയാലും ദുരിതമനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്രയമാണ് നടു – സന്ധിവേദന ക്ലിനിക്ക്.
ലോകജനസംഖ്യയിലെ തന്നെ 10% പേർ നടുവേദനയാലും, 20% പേർ സന്ധിവേദനയാലും കഷ്ടപ്പെടുന്നവരാണെന്ന് ലോകാരോഗ്യസംഘടയുടെ കണക്കുകൾ വെളിവാക്കുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചതെന്ന് നിപ്മർ ജോയ്ൻ്റ് ഡയരക്ടർ സി. ചന്ദ്രബാബു പറഞ്ഞു .
തുടർചികിത്സാ ആവശ്യമുള്ളവർക്ക് ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യൂപേഷണൽ തെറാപ്പിസ്റ്റ്, റീഹാബിലിറ്റേഷൻ നേഴ്സ്, സൈക്കോ- സോഷ്യൽ റീഹാബിലിറ്റേഷൻ പ്രൊഫഷണൽ എന്നിവരുടെ പങ്കാളിത്തത്തോടെ തുടർ ചികിത്സ നൽകുന്നതാണ്. കൺസട്ടേഷന് 7510870111, 0480 – 2881959