ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും കക്കൂസ് പണിതു; ഇനിയെങ്കിലും നിർത്തിക്കൂടെ ഈ തീവെട്ടി കൊള്ള

സ്വന്തം ലേഖിക തിരുവനന്തപുരം: സ്വദേശത്ത് മാത്രമല്ല വിദേശത്തും കക്കൂസ് പണിത്തിട്ടും സർക്കാരിൻ്റെ ഇന്ധന വിലയിലെ തീവെട്ടി കൊള്ള അവസാനിക്കാനായില്ല. ദിനംപ്രതി കുതിക്കുന്ന ഇന്ധന വില സര്‍വ മേഖലകളെയും പ്രതിസന്ധിയിലാക്കുകയാണ്. പലയിടത്തും വെള്ളിയാഴ്‌ച പെട്രോള്‍ വില നൂറ്‌ കടന്നു. ഇന്ധന വില ഇനിയും കുതിച്ചാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല ലോകമൊട്ടാകെ കേന്ദ്ര സർക്കാർ കക്കുസ് പണിയും. ആ രീതിയിലാണ് ഇന്ധനവിലയുടെ കുതിപ്പ്. ഡീസല്‍ വിലയും ഒപ്പത്തിനൊപ്പം കുതിക്കുകയാണ്‌. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ നടുവൊടിഞ്ഞ ജനതക്കു മേലാണ്‌ കേന്ദ്രം ഒരു ദാക്ഷിണ്യവുമില്ലാതെ വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നത്‌. പെട്രോളിനും ഡീസലിനും പാചക […]

ഫിറ്റ്നസില്‍ ഏറെ ശ്രദ്ധിച്ചിരുന്ന പുനീതിന് ഇതെങ്ങനെ സംഭവിച്ചു? യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ?അറിയാം കൂടുതൽ

സ്വന്തം ലേഖകൻ കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‍കുമാർ അന്തരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്‍കുമാറിന്റെ മരണം ഹൃദയാഘാതത്തെ (heart attack) തുടര്‍ന്നായിരുന്നു. താരത്തെ ആശുപത്രിയിൽ പ്രേവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം വ്യായാമം ചെയ്യുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.ഫിറ്റ്നസില്‍ ഏറെ ശ്രദ്ധിച്ചിരുന്ന പുനീതിന് ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഏവരും ചോദിക്കുന്നത്? താരത്തിന്റെ മരണത്തോടെ യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്. യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാത മരണം കൂടിവരുന്നത് വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയം തന്നെയാണ്. അറിയാം ഹൃദയാഘാതത്തിനെപ്പറ്റി കൂടുതൽ…. […]

ഭര്‍ത്താവിനെതിരെ പീഡന പരാതി നല്‍കിയ ശേഷം കൈക്കുഞ്ഞുമായി സുഹൃത്തിനൊപ്പം മടങ്ങിയ യുവതി കായലില്‍ ചാടി

സ്വന്തം ലേഖിക കൊല്ലം: ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയ ശേഷം കൈക്കുഞ്ഞുമായി സുഹൃത്തായ യുവാവിനൊപ്പം മടങ്ങിയ യുവതി കായലില്‍ ചാടി. മാങ്ങാട് പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ യുവതിയെ യാത്രക്കാരന്‍ രക്ഷപ്പെടുത്തി. അഷ്ടമുടി വടക്കേക്കര പനമൂട്ടില്‍ വീട്ടില്‍ ജോണ്‍സണ്‍ തങ്കച്ചനാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കരുനാഗപ്പള്ളി സ്വദേശിനി സുഹൃത്തായ യുവാവും കൈക്കുഞ്ഞുമായി പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ് പൂതക്കുളം കരടിമുക്ക് സ്വദേശി സുമിത്തിനെതിരേ പരാതി നല്‍കിയശേഷം ബൈക്കില്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു. മങ്ങാട് പാലത്തിലെത്തിയപ്പോള്‍ തലകറങ്ങുന്നതായി പറഞ്ഞ യുവതി പാലത്തില്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് […]

ഷോറൂമില്‍ നിന്നിറക്കിയ പുതിയ കാര്‍ എതിര്‍വശത്തെ ഫര്‍ണിച്ചര്‍ കടയില്‍ ഇടിച്ചുകയറി; ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് നിഗമനം; അപകടം കാര്‍ നാരങ്ങയ്ക്ക് മുകളിലൂടെ കയറ്റുന്ന ചടങ്ങിനിടെ

സ്വന്തം ലേഖിക കോഴിക്കോട്: വാഹന ഷോറൂമില്‍ നിന്ന് പുറത്തിറക്കിയ പുതിയ കാര്‍ എതിര്‍വശത്തുള്ള ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചുകയറി. വെള്ളിയാഴ്ച ഉച്ച 12 മണിയോടെ കോഴിക്കോട് പുതിയറയില്‍ ആണ് സംഭവം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് നിഗമനം. ഹ്യൂണ്ടായ് ഷോറൂമില്‍ നിന്നും പുറത്തിറക്കിയ പുതിയ ഗ്രാന്റ് ഐടെന്‍ നിയോസ് കാര്‍ ആണ് സിംപിള്‍ ഫര്‍ണിച്ചറിലേക്ക് ഇടിച്ചു കയറിയത്. കടയുടെ മുന്‍വശത്തെ ഗ്ലാസുകള്‍ തകര്‍ന്നു. നാശനഷ്ടം കണക്കാക്കി വരികയാണ്. പുതിയ കാര്‍ നാരങ്ങയ്ക്ക് മുകളിലൂടെ കയറ്റുന്ന ചടങ്ങിനിടെയായിരുന്നു അപകടം.

വധുവിനെ ആവശ്യമുണ്ട്; വിവാഹം കഴിക്കാനായി പതിനൊന്നുവര്‍ഷമായി പെണ്ണ് തേടി അലഞ്ഞു; ഒടുവിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയ അറ്റകൈ പ്രയോഗവുമായി യുവാവ്

സ്വന്തം ലേഖകൻ കൊച്ചി: പത്രത്തിലും വെബ് സൈറ്റിലുമോക്കെ വിവാഹ പരസ്യങ്ങൾ ധാരാളം കാണാറുണ്ടെങ്കിലും ഫ്ലക്സ് ബോർഡിൽ വിവാഹ പരസ്യം നൽകുന്നത് മലയാളികൾക്ക് ഒരു പുതിയ അനുഭവം തന്നെയായിരിക്കും.കൂട്ടിനൊരാൾ വേണം എന്ന് തോന്നിയപ്പോൾ വേറിട്ടൊരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ചോറ്റാനിക്കര സ്വദേശി സുരേഷ്. വധുവിനെ ആവശ്യമുണ്ട് സ്ത്രീധനം വേണ്ട, യോഗ്യത ചോദിക്കുന്നില്ല, ജാതി മതം ഒന്നും ഒരു പ്രശ്നമെയല്ല. ഇങ്ങനെ ഒരു ഫ്ലക്സ് ബോര്‍ഡ് കൊച്ചി പാലരിവട്ടത്തെ ബസ് സ്റ്റോപ്പില്‍ കാണാം. ചോറ്റാനിക്കര തലക്കോട് സ്വദേശി സുരേഷിന്‍റെ അറ്റകൈ പ്രയോഗമാണ്. വിവാഹം കഴിക്കാനായി പതിനൊന്നുവര്‍ഷമായി പെണ്ണിനെ തേടി […]

ഡല്‍ഹി കേരള ഹൗസിലെ ഡിവൈഎഫ്ഐ യോഗം; ചട്ടം മറികടന്നെന്ന് ആരോപണം: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നത് വിവാദത്തിൽ. യോഗത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ചട്ടം മറികടന്ന് ഡിവൈഎഫ്‌ഐക്കായി കോണ്‍ഫറന്‍സ് മുറി അനുവദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്ന് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നിരുന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന മന്ത്രി പി എ മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുത്തിരുന്നു. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹി വക്താവ് വിനീത് തോമസ് പറഞ്ഞു. നിലവിലെ […]

അച്ഛൻ്റെ വഴിയേ മകനും; പുനീതി ൻ്റെ കണ്ണുകള്‍ ദാനം ചെയ്തു; താരത്തിൻ്റെ കണ്ണുകള്‍ ഇനിയും കാഴ്ചകള്‍ കാണും

സ്വന്തം ലേഖിക ബംഗളുരു: സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിൻ്റെ മരണ വാര്‍ത്ത. എന്നാല്‍ താരത്തിൻ്റെ കണ്ണുകള്‍ ഇനിയും കാഴ്ചകള്‍ കാണും. മരിച്ചതിനു പിന്നാലെ അദ്ദേഹത്തിൻ്റെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുകയാണ്. പുനീതിൻ്റെ അച്ഛന്‍ രാജ്കുമാറിൻ്റെയും കണ്ണുകളും മരണ ശേഷം ദാനം ചെയ്തിരുന്നു. രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. തുടര്‍ന്ന് ഉടന്‍ ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനീതിൻ്റെ പേഴ്സണല്‍ മാനേജര്‍ സതീഷാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. 46 വയസായിരുന്നു. കന്നഡ ഇതിഹാസ താരം രാജ്കുമാറിൻ്റെയും പര്‍വതമ്മയുടെയും മകനാണ് […]

സംസ്ഥാനത്ത് ഇന്ന് 7722 പേര്‍ക്ക് കോവിഡ്; 86 മരണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 514; രോഗമുക്തി നേടിയവര്‍ 6648

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട് 335, വയനാട് 257, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

ടിപ്പുവിൻ്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഡിജിപിക്ക് മനസിലായില്ലേ; ആര് ക്ഷണിച്ചിട്ടാണ് പോയത്; മോന്‍സന്‍ കേസില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി ഹൈക്കോടതി; പൊലീസിന് രൂക്ഷ വിമര്‍ശനം

സ്വന്തം ലേഖിക കൊച്ചി: മോന്‍സൻ്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. മോന്‍സൻ്റെ വീട്ടില്‍ പോയ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച്‌ അറിവില്ലേയെന്ന് ചോദിച്ച കോടതി ടിപ്പുവിൻ്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവര്‍ക്ക് മനസിലായില്ലേ എന്ന് പരിഹസിക്കുകയും ചെയ്തു. ഐജി ലക്ഷ്മണയുടെ റോള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ വിശദീകരണം അപൂര്‍ണമാണെന്നും കോടതി വ്യക്തമാക്കി. നാട്ടില്‍ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും ഒരു നിയമമുണ്ട്. ആ നിയമത്തെ കുറിച്ച്‌ ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലായിരുന്നോ […]

എസ്.എഫ്.ഐയുടെ ‘നവോത്ഥാന ഫ്ളക്സ്’ കോളേജ് അധികൃതര്‍ മുളയിലേ നുള്ളി; വിവാദ ഫ്ളക്സ് അഴിച്ചുമാറ്റി

സ്വന്തം ലേഖിക തൃശൂര്‍: വിവാദം സൃഷ്ടിച്ച തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എസ്‌എഫ്‌ഐ സ്ഥാപിച്ച ഫ്ളക്‌സുകള്‍ നീക്കം ചെയ്തു. ബോര്‍ഡ് നീക്കിയില്ലെങ്കില്‍ ശക്തമായ നടപടി നേരിടുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചതോടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ഫ്ളക്‌സുകള്‍ നീക്കം ചെയ്തത്. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ക്യാമ്പസിനകത്ത് വെച്ച ഫ്‌ളകസ് ബോര്‍ഡുകളില്‍ അശ്ലീലത നിറഞ്ഞിട്ടുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു. ചുംബനങ്ങളുടേയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും ബോര്‍ഡുകളാണ് ക്യാമ്പസ് നിറയെ വച്ചിരുന്നത്.’തുറിച്ച്‌ നോക്കണ്ട, ഒന്ന് ചിന്തിക്കൂ. ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി’ എന്ന ക്യാപ്ഷനോടെ സ്ഥാപിച്ച ഫ്ളക്‌സും, ‘Fuck your nationalism’, ‘We […]