Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: പത്രത്തിലും വെബ് സൈറ്റിലുമോക്കെ വിവാഹ പരസ്യങ്ങൾ ധാരാളം കാണാറുണ്ടെങ്കിലും ഫ്ലക്സ് ബോർഡിൽ വിവാഹ പരസ്യം നൽകുന്നത് മലയാളികൾക്ക് ഒരു പുതിയ അനുഭവം തന്നെയായിരിക്കും.കൂട്ടിനൊരാൾ വേണം എന്ന് തോന്നിയപ്പോൾ വേറിട്ടൊരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ചോറ്റാനിക്കര സ്വദേശി സുരേഷ്.

വധുവിനെ ആവശ്യമുണ്ട് സ്ത്രീധനം വേണ്ട, യോഗ്യത ചോദിക്കുന്നില്ല, ജാതി മതം ഒന്നും ഒരു പ്രശ്നമെയല്ല. ഇങ്ങനെ ഒരു ഫ്ലക്സ് ബോര്‍ഡ് കൊച്ചി പാലരിവട്ടത്തെ ബസ് സ്റ്റോപ്പില്‍ കാണാം. ചോറ്റാനിക്കര തലക്കോട് സ്വദേശി സുരേഷിന്‍റെ അറ്റകൈ പ്രയോഗമാണ്. വിവാഹം കഴിക്കാനായി പതിനൊന്നുവര്‍ഷമായി പെണ്ണിനെ തേടി അലയുകയാണ് സുരേഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോർഡ് വെച്ചതിനുശേഷം ദിവസവും മുന്നൂറിലധികം പേര്‍ സുരേഷിനെ വിളിക്കുന്നുണ്ട്. പക്ഷെ പെണ്‍വീട്ടുകാര്‍ വിളിക്കുന്നത് കുറവെന്നാതാണ് സുരേഷിന്‍റെ സങ്കടം. വിളിക്കുന്നവരിൽ മിക്കവരും തുല്യ ദുഃഖിതരാണ്. വിളിക്കുന്നവരുടെ കൂട്ടത്തില്‍ സുരേഷിനെ പോലെ പെണ്ണുതേടി പതിറ്റാണ്ടുകളോളം അലഞ്ഞവരുമുണ്ട്.

കെ എസ് ആർ ടി സി എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടപ്പോൾ ജോലി നഷ്ടപ്പെട്ടയാളാണ് സുരേഷ്. ഇപ്പോള്‍ കൃഷി പ്രധാന തൊഴിലായി കൊണ്ടുനടക്കുന്നു ഒപ്പം ചോറ്റാനിക്കരയില്‍ സ്വന്തമായി ഒരു ഭക്ഷണ നിര്‍മ്മാണ ശാലയുമുണ്ട്. ഇതോക്കെ നോക്കിനടത്താന്‍ കൂട്ടിനോരാള്‍ വരും കാത്തിരിക്കണമെന്നേയുള്ളു. സുരേഷ് ഓരോ ഫോണ്‍വിളിയും അവസാനിക്കുന്പോള്‍ പ്രതീക്ഷ പങ്കുവെക്കുന്നത് ഇങ്ങനെയാണ്.