play-sharp-fill
ഷോറൂമില്‍ നിന്നിറക്കിയ പുതിയ കാര്‍ എതിര്‍വശത്തെ ഫര്‍ണിച്ചര്‍ കടയില്‍ ഇടിച്ചുകയറി; ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് നിഗമനം; അപകടം കാര്‍ നാരങ്ങയ്ക്ക് മുകളിലൂടെ കയറ്റുന്ന ചടങ്ങിനിടെ

ഷോറൂമില്‍ നിന്നിറക്കിയ പുതിയ കാര്‍ എതിര്‍വശത്തെ ഫര്‍ണിച്ചര്‍ കടയില്‍ ഇടിച്ചുകയറി; ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് നിഗമനം; അപകടം കാര്‍ നാരങ്ങയ്ക്ക് മുകളിലൂടെ കയറ്റുന്ന ചടങ്ങിനിടെ

സ്വന്തം ലേഖിക

കോഴിക്കോട്: വാഹന ഷോറൂമില്‍ നിന്ന് പുറത്തിറക്കിയ പുതിയ കാര്‍ എതിര്‍വശത്തുള്ള ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചുകയറി.

വെള്ളിയാഴ്ച ഉച്ച 12 മണിയോടെ കോഴിക്കോട് പുതിയറയില്‍ ആണ് സംഭവം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹ്യൂണ്ടായ് ഷോറൂമില്‍ നിന്നും പുറത്തിറക്കിയ പുതിയ ഗ്രാന്റ് ഐടെന്‍ നിയോസ് കാര്‍ ആണ് സിംപിള്‍ ഫര്‍ണിച്ചറിലേക്ക് ഇടിച്ചു കയറിയത്.

കടയുടെ മുന്‍വശത്തെ ഗ്ലാസുകള്‍ തകര്‍ന്നു. നാശനഷ്ടം കണക്കാക്കി വരികയാണ്. പുതിയ കാര്‍ നാരങ്ങയ്ക്ക് മുകളിലൂടെ കയറ്റുന്ന ചടങ്ങിനിടെയായിരുന്നു അപകടം.