രക്ഷകനായി ശ്രീജേഷ്; ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡലിൽ മുത്തമിട്ട് ടീം ഇന്ത്യ

സ്വന്തം ലേഖകൻ ടോക്യോ: ആവേശ പൂർണമായ മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീം നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക് വെങ്കല മെഡലിൽ മുത്തമിട്ടു. ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയത്. അവസാന നിമിഷം മലയാളിതാരം പി.ശ്രീജേഷ് ഇന്ത്യയുടെ രക്ഷകനായി എന്ന് നിസംശയം പറയാം. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിയ്ക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ […]

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ൽ കേരളത്തിന് ഗു​രു​ത​ര വീ​ഴ്ചയെന്ന് കേ​ന്ദ്ര​സം​ഘം; രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​ൽ മെ​ല്ലെ​പ്പോക്ക്; മി​ക്ക ജി​ല്ല​ക​ളി​ലും വേ​ണ്ട​ത്ര പ​രി​ശോ​ധ​നാ-​നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലെന്നും റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: സംസ്ഥാനം കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് കേ​ന്ദ്ര​സം​ഘത്തിന്റെ റിപ്പോർട്ട്. കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ കേ​ന്ദ്ര​സം​ഘ​മാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. മി​ക്ക ജി​ല്ല​ക​ളി​ലും വേ​ണ്ട​ത്ര പ​രി​ശോ​ധ​നാ-​നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ല. രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​ൽ മെ​ല്ലെ​പ്പോ​ക്കെ​ന്നും കേ​ന്ദ്ര​സം​ഘം കു​റ്റ​പ്പെ​ടു​ത്തു​ന്നു. സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ലും വീ​ഴ്ച വ​രു​ത്തു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് വൈ​റ​സ് പ​ട​രു​ന്ന​ത്. കേ​ര​ള​ത്തി​ലെ 90 ശ​ത​മാ​നം രോ​ഗി​ക​ളും ഇ​പ്പോ​ൾ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ത് രോ​ഗം പ​ട​രാ​ൻ കാ​ര​ണ​മാ​വു​ന്നു​വെ​ന്നാ​ണ് കേ​ന്ദ്ര​സം​ഘ​ത്തി​ൻറെ […]

ഭാ​ഗ്യമില്ലാത്ത ‘ഭാഗ്യമിത്ര’; കോടിപതിയെന്ന പേര് മാത്രം ബാക്കി; ഒരു കോടി രൂപ ലോട്ടറി അടിച്ചിട്ടും ഇപ്പോഴും കടക്കാരൻ; ലോട്ടറി അടിച്ചതോടെ ആരും കൂലിപ്പണിക്കും വിളിക്കുന്നില്ല; സമ്മാന തുക തരുന്നതിലെ താമസം കുരിശായത് അയിലൂർ സ്വദേശിക്ക്

സ്വന്തം ലേഖകൻ അയിലൂർ: ഒരു കോടി രൂപ ലോട്ടറി അടിച്ച് കടക്കെണിയിലായ ഒരു മനുഷ്യനുണ്ട്. അയിലൂർ കരിമ്പാറ പട്ടുകാട് സ്വദേശി മണിക്കാണ് ആർക്കും വരാത്ത ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. ജനുവരി മൂന്നിന് നടത്തിയ നറുക്കെടുപ്പിലാണ് ‘ഭാഗ്യമിത്ര’ മണിയെ കനിഞ്ഞത്. സമ്മാനാർഹമായ ടിക്കറ്റ് അയിലൂരിലെ സഹകരണബാങ്കിലും നൽകി. സമ്മാനത്തുക കിട്ടിയാൽ തിരിച്ചടയ്ക്കാമെന്ന് കരുതി ബാങ്കിൽനിന്ന് 50,000 രൂപ വായ്പയുമെടുത്തു. എന്നാൽ, ഏഴുമാസം കഴിഞ്ഞിട്ടും സമ്മാനത്തിനായുള്ള കാത്തിരിപ്പ് നീണ്ടതോടെ മണി ശരിക്കും പൊല്ലാപ്പിലായി. സഹകരണബാങ്കിൽ നിന്ന് ഭാഗ്യക്കുറി മാറ്റിനൽകാൻ സാങ്കേതികമായി പറ്റില്ലെന്ന അറിയിപ്പ് കിട്ടിയതോടെ മണി സമ്മാനാർഹമായ […]

പേന ഉപയോഗിച്ച് വിസിലടിക്കാൻ ശ്രമിക്കുന്നതിനിടെ പേനയുടെ അഗ്രഭാഗം വിഴുങ്ങി; ശ്വാസ തടസത്തെ തുടർന്ന് ആസ്മ എന്നു കരുതി ചികിത്സ; ആലുവ സ്വദേശിയുടെ ശ്വാസകോശത്തിൽ നിന്ന് പേനയുടെ അഗ്രഭാഗം പുറത്തെടുത്തത് 19 വർഷത്തിന് ശേഷം

സ്വന്തം ലേഖകൻ കൊച്ചി: ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അബദ്ധത്തിൽ പേനയുടെ നിബ്ബിനോടു ചേർന്നുള്ള അഗ്രഭാഗം വിഴുങ്ങി. ഇത് ശ്വാസ കോശത്തിൽ നിന്ന് പുറത്തെടുത്തത് 18 വർഷത്തിനു ശേഷം. സംഭവം കഥയൊന്നും അല്ല, സത്യം ആണ്. ആലുവ പൊയ്ക്കാട്ടുശ്ശേരി സ്വദേശിയായ സൂരജിന്റെ (32) ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പേനയുടെ ഭാഗമാണ് കൊച്ചി അമൃത ആശുപത്രിയിൽ വെച്ച് ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്. പേന ഉപയോഗിച്ച് വിസിലടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അന്നുതന്നെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധന നടത്തിയെങ്കിലും ശ്വാസകോശത്തിൽ ഒന്നും കണ്ടെത്താനായില്ല. പേനയുടെ […]

സ്മാര്‍ട്‌സിറ്റി കൊച്ചി ദക്ഷിണേന്ത്യന്‍ ആസ്ഥാനമാക്കാന്‍ കനേഡിയന്‍ കമ്പനി സോട്ടി

സ്വന്തം ലേഖകൻ കൊച്ചി: ആഗോളതലത്തില്‍ ഏറ്റവും വിശ്വാസ്യതയുള്ള മൊബൈല്‍, ഐഒടി മാനേജ്‌മെന്റ് സൊല്യൂഷന്‍സ് ദാതാക്കളില്‍ ഒന്നായ കാനഡ ആസ്ഥാനമായ സോട്ടി സ്മാര്‍ട്‌സിറ്റി കൊച്ചി കമ്പനിയുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനമാക്കാന്‍ ഒരുങ്ങുന്നു. അത്യാധുനിക സംവിധാനങ്ങളോടെ, 18,000 ച.അടി വിസ്തൃതിയില്‍ ഒരുങ്ങുന്ന സോട്ടിയുടെ കൊച്ചി കേന്ദ്രം കമ്പനിയുടെ വികസനലക്ഷ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സെപ്റ്റംബറോടെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഓഫീസില്‍   വിനോദത്തിനായി ഗെയിം, സംഗീതം, എന്നിവയ്ക്കുള്ള പ്രത്യേക സജ്ജീകരണങ്ങളും ഫിറ്റ്നെസ്സ് സെന്ററുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ശക്തമായ ആസ്ഥാനകേന്ദ്രമെന്നത് സോട്ടിയുടെ ദീര്‍ഘനാളായുള്ള പദ്ധതി ആയിരുന്നുവെന്ന് സോട്ടിയുടെ ദക്ഷിണേന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ വൈസ് […]

കൊവിഡ് ചികിത്സയിലിരിക്കുന്ന യുവതിയെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി വിവാഹ വാഗ്ദാനം നല്കി സുഹൃത്ത് പീഡിപ്പിച്ചു; പീഡനം കഴിഞ്ഞതോടെ ജാതിപറഞ്ഞ് യുവതിയെ ഒഴിവാക്കി; യുവതിയുടെ പരാതിയിൽ പൊലിസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കുന്ന യുവതിയെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി സുഹൃത്ത് പീഡിപ്പിച്ചതായ് പരാതി. തിരുവനന്തപുരത്താണ് സംഭവം. കൊവിഡ് സന്നദ്ധ പ്രവർത്തകനായിരുന്ന മഹേഷ് പരമേശ്വരനെതിരെയാണ് സുഹൃത്തായ യുവതി പരാതി നൽകിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകിയ ശേഷം മഹേഷ് ജാതി അധിക്ഷേപം നടത്തി പിന്മാറിയെന്നും പരാതിയിൽ ആരോപിക്കുന്നു. സന്നദ്ധ പ്രവർത്തനങ്ങളിൽ മഹേഷിനൊപ്പം സഹകരിച്ച സുഹൃത്താണ് പീഡന പരാതി നൽകിയത്. ഏപ്രിൽ മാസം പിതാവിനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛന് ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങൾ എടുക്കാൻ പിപിഇ കിറ്റ് ധരിച്ച് […]

‘ശി​വ​ൻ​കു​ട്ടി ത​റ ഗു​ണ്ട​; ആ​ഭാ​സ​ത്ത​രം മാ​ത്രം കൈ​വ​ശ​മു​ള്ള ശി​വ​ൻ​കു​ട്ടി​ക്ക് ഗു​ണ്ടാ​പ്പ​ട്ട​ത്തി​നാ​ണ് അ​ർ​ഹ​ത; ​മറ്റൊ​രു ശി​വ​ൻ കു​ട്ടി​യാ​യ മു​ഖ്യ​മ​ന്ത്രി ഇ​ദ്ദേ​ഹ​ത്തെ അം​ഗീ​ക​രി​ക്കും’; അ​ധി​ക്ഷേ​പവുമായി കെ​.പി​.സി.​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​രൻ​

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ അ​ധി​ക്ഷേ​പി​ച്ച് കെ​.പി​.സി.​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ശി​വ​ൻ​കു​ട്ടി ത​റ ഗു​ണ്ട​യാ​ണെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ ആ​ക്ഷേ​പം. ആ​ഭാ​സ​ത്ത​രം മാ​ത്രം കൈ​വ​ശ​മു​ള്ള ആ​ളാ​യ ശി​വ​ൻ​കു​ട്ടി​ക്ക് ഗു​ണ്ടാ​പ്പ​ട്ട​ത്തി​നാ​ണ് അ​ർ​ഹ​ത​യെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു. മ​റ്റൊ​രു ശി​വ​ൻ കു​ട്ടി​യാ​യ മു​ഖ്യ​മ​ന്ത്രി ഇ​ദ്ദേ​ഹ​ത്തെ അം​ഗീ​ക​രി​ക്കും. അ​ന്ത​സി​ല്ലാ​ത്ത സി​പി​എ​മ്മി​ന് ശി​വ​ൻ​കു​ട്ടി​യെ സം​ര​ക്ഷി​ക്കാം. ഒ​രു ത​ര​ത്തി​ൽ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ കു​പ്ര​സി​ദ്ധി നേ​ടി​യ​വ​രാ​ണ് സി​പി​എം നേ​താ​ക്ക​ളെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ബി.ജെ.പി പ്രതിഷേധമാർച്ച് നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ബാങ്ക് വായ്പ എടുത്തതിൻ്റെ പേരിൽ കാലാവധി തികയും മുൻപ് ജപ്തി നടപടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിട് ഉടമസ്ഥതരെ സമീപിച്ചതിൽ മനംനൊന്ത് മൂലവട്ടത്തെ നിസ്സാർ, നസ്സീർ സഹോരങ്ങൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ ബാങ്ക് ജീവനക്കാരെ തൽസ്ഥാനത്ത് നിന്ന് പിരിച്ച് വിടണമെന്ന് മധ്യമേഖലാ സെക്രട്ടറി TN ഹരികുമാർ അഭിപ്രായപ്പെട്ടു. മരണമടഞ്ഞ സഹോദരങ്ങളുടെ മാതാവിനെ അധികാരികൾ പുനരധിവസിപ്പിക്കണമെന്നും ബാങ്ക് അധികാരികൾ കോവിഡ്കാലത്ത് ഇത്തരം നടപടികൾ നിർത്തിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടകം മേഖലാ കമിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുൻപിൽ നടത്തിയ പ്രതിഷധ മാർച്ച് ഉത്ഘാടനം ചെയ്തു […]

വനിത ബോക്‌സിങിൽ ഇന്ത്യക്ക് വെങ്കലം; ലവ്‌ലിന ബോര്‍ഗൊഹെയ്‌ന പൊരുതി തോറ്റത് ലോക ഒന്നാം നമ്പര്‍ താരത്തോട്

സ്വന്തം ലേഖകൻ ടോക്യോ: ബോക്‌സിങിൽ ഇന്ത്യക്ക് വെങ്കലം. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗൊഹെയ്‌നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെ ലവ്‌ലിന വെങ്കലമെഡല്‍ ഉറപ്പിച്ചു. സ്‌കോര്‍: 5-0 അനായാസ വിജയമാണ് ബുസെനാസ് നേടിയെടുത്തത്. ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലവ്‌ലിനയ്‌ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുര്‍ക്കി താരം വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ലവ്‌ലിനയ്ക്ക് ആധിപത്യം പുലര്‍ത്താനായില്ല. വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി ബോക്‌സിങ്ങില്‍ […]

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികൾ രാജ്യം വിടാതിരിക്കാനുള്ള നടപടികൾ ആരംഭിച്ച് അന്വേഷണ സംഘം; ലുക്ക് ഔട്ട് നോട്ടീസ് ഉടൻ; ജാമ്യാപേക്ഷയുമായി പ്രതികൾ കോടതിയിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികൾ രാജ്യം വിടാതിരിക്കാനുള്ള നടപടികൾ ആരംഭിച്ച് അന്വേഷണ സംഘം. ഇവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ എമിഗ്രേഷൻ വകുപ്പിന് അപേക്ഷ നൽകി. ലുക്ക് ഔട്ട് നോട്ടീസും വൈകാതെ ഇറക്കും. പ്രതികളെ തടയാൻ വിമാന താവളങ്ങളിൽ നിർദേശം നൽകാനാണ് സർക്കുലർ. അതേസമയം, ജാമ്യാപേക്ഷയുമായി പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും തൃശൂർ സെഷൻസ് കോടതിയിലും ആണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഒരേ ആധാരത്തിൽ രണ്ടിലധികം വായ്പകൾ നിരവധി പേർക്ക് അനുവദിച്ചതായുള്ള തെളിവുകൾ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. പ്രതികളുടേയും […]