ടോക്യോ പാരാലിമ്പിക്‌സ്: ഇന്ത്യക്ക് രണ്ട് മെഡലുകൾ കൂടി; മിക്‌സഡ് 50 മീറ്റർ ഷൂട്ടിങിൽ സ്വർണവും, വെള്ളിയും

  സ്വന്തം ലേഖകൻ ടോക്യോ: ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യ രണ്ട് മെഡലുകൾ കൂടി. മിക്‌സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നർവാൾ സ്വർണവും സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി. ഫൈനലിൽ 218.2 പോയന്റ് നേടി പാരാലിമ്പിക്‌സ് റെക്കോഡോടെയാണ് മനീഷ് നർവാൾ സ്വർണം നേടിയത്. 216.7 പോയന്റ് നേടിക്കൊണ്ട് സിങ് രാജ് വെള്ളി മെഡൽ നേടി. സിങ് രാജ് ടോക്യോ പാരാലിമ്പിക്‌സിൽ നേടുന്ന രണ്ടാമത്തെ മെഡലാണിത്. മൂന്ന് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 15 […]

കോട്ടയം ജില്ലയിലെ കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: ജലഅതോറിറ്റി ഉപഭോക്താക്കളുടെ കൺസ്യൂമർ നമ്പർ ഫോൺ നമ്പറുമായി ലിങ്ക് ചെയ്യുന്നു. ഇതിൻ്റെ ഭാഗമായി താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ ഉപഭോക്താക്കളുടെ ഫോൺ നമ്പർ, കൺസ്യൂമർ നമ്പർ/ID, ഉപഭോക്താവിൻറ പേര് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ അയച്ചു നൽകണമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നാട്ടകം കുമാരനെല്ലൂർ ഒഴികെയുള്ള മുൻസിപ്പൽ പ്രദേശം, പുതുപ്പള്ളി, കുമരകം, തിരുവാർപ്പ്, അയർക്കുന്നം, പാമ്പാടി എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ഫോൺ നമ്പർ അയച്ചു തരേണ്ട വാട്സ് ആപ്പ് നമ്പർ നമ്പർ 9 4 9 6 2 6 […]

ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽക്കാരന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ

സ്വന്തം ലേഖകൻ ഇടുക്കി: പണിക്കൻകുടിയിൽ മൂന്ന് ആഴ്ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽക്കാരൻറെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. സിന്ധുവാണ് മരിച്ചത്. അയൽവാസി ബിനോയ്‌ ഒളിവിലാണ്. സിന്ധുവിനെ കാണാതായതിന് പിന്നാലെ പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. സിന്ധുവിനെ കാണാതായെന്ന പരാതി യുവതിയുടെ അമ്മ പൊലീസിൽ നൽകിയതിന് പിന്നാലെ ബിനോയി ഒളിവിൽ പോവുകയായിരുന്നു. ബിനോയിയെ കാണാതായത് ബന്ധുക്കളിൽ സംശയം ബലപ്പെടുത്തി. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ച് നോക്കിയത്. ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കാമാക്ഷി സ്വദേശിയായ […]

കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ച കേന്ദ്ര നടപടി പിൻവലിക്കണം – നിർമ്മല ജിമ്മി

സ്വന്തം ലേഖകൻ കോട്ടയം: കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന തരത്തിൽ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് കേരളാ വനിതാ കോൺഗ്രസ്സ് (എം) സംസ്ഥാന പ്രസിഡന്റ് നിർമ്മല ജിമ്മി ആവശ്യപ്പെട്ടു. പാചകവാതക വിലവർദ്ധനവ് പിൻവലിക്കുക, സബ്‌സിഡി പുനരാംരംഭിക്കുക, പെട്രോൾ, ഡീസൽ വിലവർദ്ധന് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ വനിതാ കോൺഗ്രസ്സ് (എം) നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലും നടത്തിയ പ്രതിഷേധ ധർണ്ണസമരത്തിന്റെ ഭാഗമായി കോട്ടയം ഹെഡ്‌പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു നിർമ്മല ജിമ്മി. കേരളാ വനിതാ […]

കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകം; പ്ലസ് വൺ പരീക്ഷക്ക് സുപ്രീം കോടതി സ്റ്റേ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അടുത്ത തിങ്കളാഴ്ച മുതൽ നടത്തിരുന്ന പ്ലസ് വൺ പരീക്ഷക്ക് സുപ്രീം കോടതി സ്റ്റേ. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്. ജസ്റ്റിസ് എ.എൻ ഖാൻവിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്. ജസ്റ്റിസ് എ.എൻ ഖാൻവിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്. കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നൽകാമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സെപ്തംബർ 5 മുതൽ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം. […]

ടാക്സി ജീവനക്കാർക്ക് ഭീഷണിയായി പുതുപ്പള്ളിയിൽ അനധികൃത ടാക്സി, റെന്റ് എ കാർ സർവീസുകൾ വ്യാപകമാകുന്നു; പരാതി നൽകിയിട്ടും നടപടി എടുക്കാതെ അധികൃതർ

സ്വന്തം ലേഖകൻ പുതുപ്പള്ളി: ടാക്സി ജീവനക്കാർക്ക് ഭീഷണിയായി പുതുപ്പള്ളിയിൽ അനധികൃത ടാക്സി, റെന്റ് എ കാർ സർവീസുകൾ വ്യാപകമാകുന്നു. പുതുപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി കാറുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്. അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ പരാതി നൽകിയിട്ടും യാതൊരു തരത്തിലുമുള്ള നടപടികളും അധികൃതരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് ഓൾ ടാക്സി അസോസിയേഷൻ ആരോപിച്ചു. ടാക്സും ഇൻഷുറൻസും അടക്കമുള്ളവ അടച്ച് നിയമ വിധേയമായി ടാക്സി സർവീസ് നടത്തുന്നവർക്ക് ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണ് പുതുപ്പള്ളിയിലുള്ളത്. അനധികൃത വാഹനങ്ങൾ മൂലം സാധാരണ ടാക്സി ഡ്രൈവർമാക്ക് ജോലി […]

സുഹൃത്തിന്റെ അമ്മയുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീലമാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് യുവാവ് പിടിയിൽ; പിടിയിലായത് പാലാ വള്ളിച്ചിറ സ്വദേശി; ചിത്രം പകർത്തിയത് വീട്ടിലെത്തിയ ശേഷം

സ്വന്തം ലേഖകൻ കോട്ടയം: സുഹൃത്തിന്റെ അമ്മയുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീലമാക്കിയ ശേഷം സോഷ്യൽ മീഡിയ വെബ് സൈറ്റുകൾ വഴി പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. പാലാ വള്ളിച്ചിറ മണലേൽപ്പാലം കച്ചേരിപ്പറമ്പിൽ ജെയ്‌മോനെ(20)യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമായിരുന്നു കേസിനാസ്പദമായ സംഭവം. ജെയ്‌മോന്റെ സുഹൃത്തിന്റെ മാതാവായ സ്ത്രീയുടെ ചിത്രങ്ങൾ അവരറിയാതെ ക്യാമറയിലും മൊബൈൽ ഫോണിലും പകർത്തുകയായിരുന്നു. തുടർന്നു, പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്തു നഗ്‌നഫോട്ടോകൾ ആക്കിമാറ്റി. ഈ ചിത്രങ്ങൾ […]

മുസ്‌ലിം എന്ന നിലയിൽ കശ്മീരിലെ മുസ്‌ലിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാൻ; പ്രതികരിക്കാതെ ഇന്ത്യ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കശ്മീരിലെ മുസ്‌ലിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് താലിബാൻ. മുസ്‌ലിം എന്ന നിലയിൽ ജമ്മു കശ്മീരിലെ മുസ്‌ലിങ്ങളുടെ വിഷയത്തിൽ തങ്ങൾക്ക് അവർക്കുവേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്നാണ് താലിബാൻ വക്താവ് പറഞ്ഞത്. ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ്‌ പരാമർശം. ജമ്മു കശ്മീരിൽ മാത്രമല്ല, ലോകത്ത് എവിടെയുമുള്ള മുസ്‌ലിങ്ങളുടെ വിഷയത്തിൽ തങ്ങൾ അവർക്ക് വേണ്ടി നിലകൊള്ളും എന്നും സുഹൈൽ അഭിമുഖത്തിൽ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, അതിൽ ഇടപെടുന്നില്ല എന്നായിരുന്നു താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ നിലപാട് മാറ്റുന്ന തരത്തിലുള്ളതാണ് ഇപ്പോൾ വക്താവിന്റെ […]

സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം: 6 ജില്ലകളില്‍ കോവിഷീല്‍ഡില്ല; ബാക്കിയുള്ളത് 1.4 ലക്ഷത്തോളം വാക്‌സിന്‍ മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് 6 ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്‌സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്‌സിന്‍ സ്‌റ്റോക്കുണ്ട്. കോവാക്‌സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. കോവാക്‌സിന്‍ സ്വീകരിക്കാന്‍ ആശങ്കയുടെ ആവശ്യമില്ല. […]

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി വർദ്ധിപ്പിക്കും; ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചുദിവസമാക്കി കുറച്ച് ജോലി സമയം കൂട്ടണം; ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സിൽ നിന്ന് 57 വയസ്സാക്കി വർദ്ധിപ്പിക്കണമെന്ന് 11–ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശ. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ശുപാർശ. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചുദിവസമാക്കി കുറയ്ക്കണമെന്നും ശുപാർശയിലുണ്ട്. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ആക്കി കുറയ്ക്കണം. ഇതിനനുസരിച്ച് ജോലി ചെയ്യുന്ന സമയം വർദ്ധിപ്പിക്കണം. പകൽ 10 മുതൽ 5 വരെയാണ് ഇപ്പോൾ സർക്കാർ ജീവനക്കാർ ജോലി ചെയ്യുന്നത്. ഉച്ചയ്ക്ക് 1.15 മുതൽ 2 വരെ […]