Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: സുഹൃത്തിന്റെ അമ്മയുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീലമാക്കിയ ശേഷം സോഷ്യൽ മീഡിയ വെബ് സൈറ്റുകൾ വഴി പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. പാലാ വള്ളിച്ചിറ മണലേൽപ്പാലം കച്ചേരിപ്പറമ്പിൽ ജെയ്‌മോനെ(20)യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷമായിരുന്നു കേസിനാസ്പദമായ സംഭവം. ജെയ്‌മോന്റെ സുഹൃത്തിന്റെ മാതാവായ സ്ത്രീയുടെ ചിത്രങ്ങൾ അവരറിയാതെ ക്യാമറയിലും മൊബൈൽ ഫോണിലും പകർത്തുകയായിരുന്നു. തുടർന്നു, പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്തു നഗ്‌നഫോട്ടോകൾ ആക്കിമാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഈ സ്ത്രീയുടെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ നിർമ്മിക്കുകയും ചെയ്തു. തുടർന്നു അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയിൽ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ക്രമേണ സെക്‌സ് ചാറ്റ് ആരംഭിച്ചു.

തുടർന്നു, നഗ്‌നഫോട്ടോകൾ ആവശ്യപ്പെടുമ്പോൾ പണം നൽകിയാൽ കാണിക്കാം എന്ന് പറയുകയും അങ്ങനെ ഗൂഗിൾ പേ അക്കൗണ്ട് വഴി പണം വാങ്ങി മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു നൽകി ആറുമാസംകൊണ്ട് ഒന്നരലക്ഷത്തോളം രൂപ ഇയാൾ സമ്പാദിക്കുകയും ചെയ്തു. സ്ത്രീയുടെ ഭർത്താവിന്റെ പരാതിപ്രകാരം 2020 സെപ്റ്റംബർ 18 ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തുടർന്ന് പ്രതി ഒരു വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളിലുള്ള ബന്ധുവീടുകളിൽ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഒളിവിൽ കഴിഞ്ഞു വരവേ പ്രതി പിതാവിന്റയും ജേഷ്ടന്റെയും സഹായത്തോടെ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഹൈക്കോടതിയിലും മറ്റും വ്യാജ പരാതികൾ നൽകുകയും ചെയ്തിരുന്നു.

പ്രതിക്കെതിരെ കിടങ്ങൂർ പൊലീസ് സ്റ്റേഷനിലും സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിൽ ഇയാൾ മറ്റൊരു സ്ത്രീയുടെ ഫോട്ടോ പകർത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്.

ഇന്ന് പാലാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ പി തോംസണ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ അഭിലാഷ് എം ഡിയുടെ നേതൃത്വത്തിൽ എ എസ് ഐ ഷാജിമോൻ എ. റ്റി, ബിജു കെ തോമസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ സി പി ഓ മാരായ ജയകുമാർ സി ജി, രഞ്ജിത് സി, ജോഷി മാത്യു എന്നിവർ ചേർന്നാണ് ചങ്ങനാശ്ശേരി തെങ്ങണയിലുള്ള ബന്ധു വീട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.