സംക്രാന്തി മഠത്തി പറമ്പിന് സമീപം യുവാവിനെ വെട്ടിവീഴ്ത്തിയ ശേഷം അക്രമി മീനച്ചിലാറ്റിൽ നിലയുറപ്പിച്ചിരിക്കുന്നു; സ്ഥലത്ത് സംഘർഷാവസ്ഥ

സ്വന്തം ലേഖകൻ സംക്രാന്തി: നീലിമം​ഗലം മഠത്തി പറമ്പിന് സമീപം യുവാവിനെ വെട്ടിവീഴ്ത്തിയ ശേഷം അക്രമി മീനച്ചിലാറ്റിൽ നിലയുറപ്പിച്ചിരിക്കുന്നു. അയല്‍വാസിയായ മീന്‍ വ്യാപാരിയെ വെട്ടിപരിക്കേല്‍പിച്ച ശേഷം ആറ്റില്‍ ചാടിയ യുവാവ് ഒഴുകിയെത്തിയ മരത്തില്‍ നിലയുറപ്പിക്കുകയായിരുന്നു.. ഒടുവില്‍ കരയ്‌ക്കെത്തിച്ചത് അഗ്നിരക്ഷാ സേനയും പൊലീസും. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. കോട്ടയം ചെമ്മനംപടിക്ക് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടകീയസംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവാവ് അയല്‍വാസിയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്; മീന്‍ വ്യാപാരി മഠത്തില്‍ പറമ്ബില്‍ നാസര്‍ എന്നയാളെ പ്രദേശവാസിയായ എബി എന്ന […]

ചരിത്രം ആവർത്തിക്കില്ലെന്ന പ്രതീക്ഷയിൽ ജനങ്ങൾ; ശാന്തമായി ചെറുതോണി; ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം ചെറുതോണി പട്ടണത്തിലെത്തി; ഡാമിന്റെ അടുത്ത ഷട്ടർ ഉയർത്തുക അടുത്ത 15 മിനിറ്റുകൾക്കുള്ളിൽ

സ്വന്തം ലേഖകൻ ഇടുക്കി : ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം ചെറുതോണി പട്ടണത്തിലെത്തി. 2018ലെ ഓർമ്മയിൽ ആശങ്കപ്പെട്ടിരുന്നവർക്ക് ആശ്വാസമായി പെരിയാർ ശാന്തമായി ഒഴുകുകയാണ്. രാവിലെ 11 മണിക്ക് തന്നെ ഡാമിന്റെ ആദ്യ ഷട്ടർ ഉയർത്തി. ഡാമിന്റെ അടുത്ത ഷട്ടർ ഉയർത്തുക അടുത്ത 15 മിനിറ്റുകൾക്കുള്ളിൽ. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ […]

മൂന്നാമത്തെ സൈറണും മുഴങ്ങി; ഇടുക്കി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ ഉയർത്തി

സ്വന്തം ലേഖകൻ തൊടുപുഴ∙ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള മൂന്നാമത്തെ സൈറണും മുഴങ്ങിയതോടെ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ ഉയർത്തി. ബുധനാഴ്ച മുതൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത്, ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഡാം തുറക്കുന്നത്. മൂന്നു ഷട്ടറുകളും 35 സെന്റിമീറ്റർ വീതമാകും ഉയർത്തുക. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്കൊഴുകും. ഷട്ടറുകൾ ഉയർത്തുമ്പോൾ പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റർ ഉയർന്നേക്കാം. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018 നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം […]

തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് 17 വയസ്സുകാരിയെ കലൂരിലെ വീട്ടിൽ വിളിച്ചു വരുത്തി ബലാത്സം​ഗം ചെയ്തു; മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്

സ്വന്തം ലേഖകൻ കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കലൂരിലെ വീട്ടിൽ വിളിച്ചു വരുത്തുകയും അവിടെ വെച്ച് ബാലാത്സംഗം ചെയ്തെന്നാണ് കേസ്. എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പിന് പുറമേ നിരവധി കേസിലെ പ്രതിയാണ് മോൻസൺ. കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടിൽ വെച്ചും പീഡനം നടന്നു എന്നാണ് […]

ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട്; ഷട്ടറുകളില്ലാത്ത മുല്ലപ്പെരിയാർ തുറക്കാൻ കഴിയുമോ? അണക്കെട്ടു തുറന്നാൽ വെള്ളം ഒഴുകി എത്തുന്നത് എവിടൊക്കെ ? അറിയാം കൂടുതൽ കാര്യങ്ങൾ

സ്വന്തം ലേഖകൻ ഇടുക്കി : നിർത്താതെ തുടർച്ചയായി രണ്ടുദിവസം മഴപെയ്താൽ കേരളത്തിൽ ഉള്ളവർ അടുത്തിടെയായി ആദ്യം പറയുക മുല്ലപ്പെരിയാർ ഇപ്പോൾ തുറക്കും ഇങ്ങനെ മഴപെയ്താൽ മുല്ലപ്പെരിയാർ പൊട്ടും എന്നിങ്ങനെയാണ്.എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ പലർക്കും വ്യക്തമല്ല. ചിത്രത്തിലെങ്കിലും ഇടുക്കി ഡാം കണ്ടിട്ടുള്ളവർക്കറിയാം ഇടുക്കി ഡാം തുറക്കാൻ സാധിക്കില്ലെന്ന്. മലയിടുക്കുകൾക്കിടയിലായി കമാന ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഇടുക്കി ഡാമിന് ഷട്ടറുകളില്ല എന്നത് തന്നെയാണ് അതിന്റെ കാരണം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണ് ഇടുക്കി ഡാം.വെള്ളത്തിന്റെ മർദ്ദം ഇരു ഭാഗങ്ങളിലേക്കും ലഘൂകരിക്കുന്ന രീതിയിലാണ് നിർമാണം. കമാന […]

അടിമുടി മാറ്റത്തിനൊരുങ്ങി കൊച്ചി മെട്രോ; നാളെ മുതൽ യാത്രാ നിരക്കിന്റെ 50 ശതമാനം കിഴിവിൽ ടിക്കറ്റ് ലഭ്യമാകും; കൊച്ചി മെട്രോയുടെ അവസാന സർവീസ് ഇനി മുതൽ രാത്രി 10 മണിക്ക്

സ്വന്തം ലേഖകൻ കൊച്ചി: യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ. ബുധനാഴ്‌ച(20) മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരിക. ഫ്‌ളെക്‌സി ഫെയർ സംവിധാനമാണ് കൊച്ചി മെട്രോയിൽ നടപ്പാക്കുക. തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 6 മണി മുതൽ 8 മണി വരെയും രാത്രി 8 മുതൽ മുതൽ 10.50 വരെയും എല്ലാ യാത്രക്കാർക്കും യാത്രാ നിരക്കിന്റെ 50 ശതമാനം കിഴിവിൽ ടിക്കറ്റ് ലഭിക്കുന്നതാണ്. കൊച്ചി 1 കാർഡ് ഉടമകൾക്കും അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആർ ടിക്കറ്റുകൾ, കൊച്ചി […]

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; 10.55 ന് സൈറണ്‍ മുഴക്കും; ആദ്യം തുറക്കുന്നത് മൂന്നാമത്തെ ഷട്ടര്‍; പെരിയാറിലേക്കൊഴുക്കുന്ന ജലം 6 മണിക്കൂറിനുള്ളില്‍ കാലടി-ആലുവ ഭാഗത്തെത്തും; അതീവ ജാഗ്രത

സ്വന്തം ലേഖിക തൊടുപുഴ: ഇന്ന് രാവിലെ 11 മണിക്ക് ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി രാവിലെ 10.55 ന് സൈറണ്‍ മുഴക്കും. ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം. ആദ്യം മൂന്നാമത്തെ ഷട്ടര്‍ ആണ് ഉയര്‍ത്തുന്നത്. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തുമെന്ന് ജില്ല ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , […]

മഴക്കെടുതി; മഹാത്മാഗാന്ധി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കോട്ടയം: മഴക്കെടുതി കാരണം മഹാത്മാഗാന്ധി സര്‍വ്വകലാശാല ഒക്ടോബര്‍ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഈ മാസം 20, 22 തീയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്റ്റര്‍ ബി ടെക്, ബി ആര്‍ക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകളാണ് ഈ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.

സംസ്ഥാനത്ത് നാളെ മുതല്‍ വെള്ളിയാഴ്ച വരെ അതിശക്തമായ മഴ; കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഈ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ജാഗ്രത തുടരണമെന്ന്‌ ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ച ജില്ലകള്‍ നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]

പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു; സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്; തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖിക കൊച്ചി: പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു. പമ്പ നദിക്കരയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകളാണ് തുറന്നത്. 30 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. പമ്പാ നദിയിലേക്ക് അധികജലം ഒഴുകിയെത്തുകയാണ്. 25 കുമക്‌സ് മുതല്‍ പരമാവധി 50 കുമക്‌സ് വരെ, ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് തീരുമാനം. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. പുറത്തേക്ക് ഒഴുകുന്ന ജലം […]