അടിമുടി മാറ്റത്തിനൊരുങ്ങി കൊച്ചി മെട്രോ; നാളെ മുതൽ യാത്രാ നിരക്കിന്റെ 50 ശതമാനം കിഴിവിൽ ടിക്കറ്റ് ലഭ്യമാകും; കൊച്ചി മെട്രോയുടെ അവസാന സർവീസ് ഇനി മുതൽ രാത്രി 10 മണിക്ക്

അടിമുടി മാറ്റത്തിനൊരുങ്ങി കൊച്ചി മെട്രോ; നാളെ മുതൽ യാത്രാ നിരക്കിന്റെ 50 ശതമാനം കിഴിവിൽ ടിക്കറ്റ് ലഭ്യമാകും; കൊച്ചി മെട്രോയുടെ അവസാന സർവീസ് ഇനി മുതൽ രാത്രി 10 മണിക്ക്

സ്വന്തം ലേഖകൻ

കൊച്ചി: യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ. ബുധനാഴ്‌ച(20) മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരിക. ഫ്‌ളെക്‌സി ഫെയർ സംവിധാനമാണ് കൊച്ചി മെട്രോയിൽ നടപ്പാക്കുക.

തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 6 മണി മുതൽ 8 മണി വരെയും രാത്രി 8 മുതൽ മുതൽ 10.50 വരെയും എല്ലാ യാത്രക്കാർക്കും യാത്രാ നിരക്കിന്റെ 50 ശതമാനം കിഴിവിൽ ടിക്കറ്റ് ലഭിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി 1 കാർഡ് ഉടമകൾക്കും അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആർ ടിക്കറ്റുകൾ, കൊച്ചി 1 കാർഡ്, കൊച്ചി 1 കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാവർക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.

അതേസമയം കൊച്ചി മെട്രോ സർവീസ് നീട്ടി. കൊച്ചി മെട്രോയുടെ അവസാന സർവീസ് ഇനി മുതൽ രാത്രി 10 മണിക്കായിരിക്കും പുറപ്പെടുക. നേരത്തെ 9 മണിക്കായിരുന്നു അവസാന സർവീസ് നടത്തിയിരുന്നത്.

യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് സർവീസ് നീട്ടാൻ അധികൃതർ തീരുമാനിച്ചത്. രാത്രി 9 മണിക്കും 10 മണിക്കും ഇടയിലുള്ള സർവീസുകൾ തമ്മിലുള്ള ഇടവേള 20 മിനിട്ടായിരിക്കും.