ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട്; ഷട്ടറുകളില്ലാത്ത മുല്ലപ്പെരിയാർ തുറക്കാൻ കഴിയുമോ? അണക്കെട്ടു തുറന്നാൽ വെള്ളം ഒഴുകി എത്തുന്നത് എവിടൊക്കെ ? അറിയാം കൂടുതൽ കാര്യങ്ങൾ

ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട്; ഷട്ടറുകളില്ലാത്ത മുല്ലപ്പെരിയാർ തുറക്കാൻ കഴിയുമോ? അണക്കെട്ടു തുറന്നാൽ വെള്ളം ഒഴുകി എത്തുന്നത് എവിടൊക്കെ ? അറിയാം കൂടുതൽ കാര്യങ്ങൾ

സ്വന്തം ലേഖകൻ

ഇടുക്കി : നിർത്താതെ തുടർച്ചയായി രണ്ടുദിവസം മഴപെയ്താൽ കേരളത്തിൽ ഉള്ളവർ അടുത്തിടെയായി ആദ്യം പറയുക മുല്ലപ്പെരിയാർ ഇപ്പോൾ തുറക്കും ഇങ്ങനെ മഴപെയ്താൽ മുല്ലപ്പെരിയാർ പൊട്ടും എന്നിങ്ങനെയാണ്.എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ പലർക്കും വ്യക്തമല്ല. ചിത്രത്തിലെങ്കിലും ഇടുക്കി ഡാം കണ്ടിട്ടുള്ളവർക്കറിയാം ഇടുക്കി ഡാം തുറക്കാൻ സാധിക്കില്ലെന്ന്. മലയിടുക്കുകൾക്കിടയിലായി കമാന ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഇടുക്കി ഡാമിന് ഷട്ടറുകളില്ല എന്നത് തന്നെയാണ് അതിന്റെ കാരണം.

ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണ് ഇടുക്കി ഡാം.വെള്ളത്തിന്റെ മർദ്ദം ഇരു ഭാഗങ്ങളിലേക്കും ലഘൂകരിക്കുന്ന രീതിയിലാണ് നിർമാണം. കമാന ആകൃതിയിൽ, ചുവട്ടിൽനിന്ന് ഉള്ളിലേക്കാണ് വളവ്. കുറവൻ, കുറത്തി മലകളെ ബന്ധിപ്പിക്കുന്നു. ഇടുക്കി തടാകത്തെ തടഞ്ഞുനിർത്തുന്നത് മൂന്ന് അണക്കെട്ടുകളാണ്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇതിൽ വെള്ളം പുറത്തേക്കുവിടാൻ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടിൽ മാത്രമാണ്.ഇടുക്കി ജലസംഭരണിയുടെ ഒരു ഭാഗത്താണ് ഇടുക്കി ഡാം. ഇതേ സംഭരണിയുടെ ഭാഗമായി രണ്ട് ഡാമുകൾ കൂടിയുണ്ട്.. ചെറുതോണി ഡാമും, കുളമാവ് ഡാമും.ചുരുക്കി പറഞ്ഞാൽ ഇടുക്കി ഡാം തുറന്നു എന്ന് പൊതുവെ പറയുമെങ്കിലും യഥാർത്ഥത്തിൽ തുറക്കുന്നത് ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു മുൻപ് തുറന്നത്

ഇടുക്കി ഡാം ചൊവ്വാഴ്ച തുറക്കുമെന്ന അറിയിപ്പ് എത്തിയതോടെ ഓർമകളിൽ നിറയുന്നത് 2018 ലെ മഹാപ്രളയം. അന്ന് മഴ കനത്ത് നദികളിലെ പ്രളയസാഹചര്യത്തിനിടെയായിരുന്നു ഡാം തുറന്നത്. ചെറുതോണിപ്പുഴയിൽ അഞ്ച് അടിയോളമാണ് അന്ന് വെള്ളം ഉയർന്നത്.

26 വർഷത്തിനു ശേഷമായിരുന്നു 2018 ഓഗസ്റ്റിൽ ചെറുതോണി ഡാം തുറന്നത്. പെരിയാർ തീരത്തും തടയമ്പാട് ചപ്പാത്തിലും വെള്ളം കയറി വ്യാപക നാശനഷ്ടമാണ് അന്നുണ്ടായത്. തൊട്ടുപിന്നാലെ 2018 ഒക്ടോബർ ആറിന് അതിതീവ്ര മഴയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടർ മാത്രം തുറന്നു. ചെറുതോണിപ്പുഴയിൽ അന്ന് വെള്ളം ഉയർന്നത് ഒരടിയോളം മാത്രം.


അണക്കെട്ടു തുറന്നാൽ വെള്ളം എങ്ങനെ ഒഴുകും?

ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പിൽവേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. തൊടുപുഴ–പുളിയൻമല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാൽ ഇടുക്കി–കട്ടപ്പന റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടേക്കാം.

തടിയമ്പാട്, കരിമ്പൻ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്ലാ വനമേഖലയിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും. ലോവർപെരിയാർ ഇപ്പോൾ തന്നെ തുറന്നിരിക്കുകയാണ്. ഭൂതത്താൻകെട്ടും ഇപ്പോൾതന്നെ നിയന്ത്രിതമായി തുറന്നിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. വൻതോതിൽ ജലപ്രവാഹമുണ്ടായാൽ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. തുടർന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലിൽച്ചേരും.

ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും; പിന്നാലെ മറ്റു രണ്ടു ഷട്ടറുകൾ. സാധാരണയായി 10–15 സെന്റിമീറ്ററാണ് ഓരോ ഷട്ടറും ഉയർത്തുക. മുഴുവൻ ഷട്ടറുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ്.

തുറക്കുന്നത് ഇത് അഞ്ചാം തവണ

ഇതിനു മുൻപു നാലു തവണ മാത്രമാണു ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. അതിൽ മൂന്നും ഒക്ടോബറിൽ. 1981 ഒക്ടോബർ 29, 1992 ഒക്ടോബർ 12, 2018 ഓഗസ്റ്റ് ഒൻപത്, 2018 ഒക്ടോബർ ആറിനുമാണ് മുൻപ് ചെറുതോണി അണക്കെട്ട് തുറന്നത്. അഞ്ചാമതായി ഇത്തവണ തുറക്കാൻ ഒരുങ്ങുന്നതും മറ്റൊരു ഒക്ടോബറിൽ.

1981ൽ 11 ദിവസമാണു ഷട്ടറുകൾ ഉയർത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്നു പെരിയാറിലേക്ക് ഒഴുക്കി. 1992 ൽ 13 ദിവസം ഷട്ടറുകൾ ഉയർത്തിയപ്പോൾ 2774.734 മെട്രിക് ഘന അടി വെള്ളം ഒഴുക്കിവിട്ടു. 2018 ഓഗസ്റ്റിലാണ് മൂന്നാം തവണ തുറന്നത്. അന്ന് ഓഗസ്റ്റ് 9 ന് തുറന്ന ഷട്ടറുകൾ സെപ്റ്റംബർ ഏഴിനാണ് താഴ്ത്തിയത്. ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെതുടർന്നാണ് 2018 ഒക്ടോബർ 6 ന് ‍ഡാം വീണ്ടും തുറന്നത്. തൊട്ടടുത്ത ദിവസം കാലാവസ്ഥാ മുന്നറിയിപ്പ് പിൻവലിച്ചതോടെ അണക്കെട്ട് അടച്ചു.


ഇന്ന് ഡാം തുറക്കുമ്പോൾ

വെള്ളം അണക്കെട്ടിൻറെ പരമാവധി സംഭരണ ശേഷിക്ക് അടുത്ത് 2397 അടിയിലേക്ക് കഴിഞ്ഞതോടെ ഇനി തുറക്കാതെ നിവർത്തിയില്ല. 2398 ആണ് പരമാവധി സംഭരണ ശേഷി. അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുന്നത് ചെറുതോണിപ്പുഴയിലേക്കായിരിക്കും. തൊടു-പുഴ പുളിയൻ മല ചപ്പാത്ത് എന്നറിയപ്പെടുന്ന ഭാഗത്ത് വെള്ളം കയറിയേക്കും. ഇങ്ങിനെ വന്നെൽ കെ.കെ റോഡ്, ഇടുക്കി കട്ടപ്പന പാതകൾ ബ്ലോക്കിലാകും. ഏറ്റവും അവസാനം ആലുവാപ്പുഴയിലെത്തി അറബിക്കടലിലായിരിക്കും വെള്ളം ചേരുക. ഷട്ടറുകൾ തുറക്കുന്ന ദൈർഘ്യം തുറക്കുന്ന ഷട്ടറുകൾ എന്നിവ കണക്കാക്കിയായിരിക്കും വെള്ളമെത്തുന്ന സമയം കണക്ക് കൂട്ടാൻ പറ്റുക.

സംസ്ഥാനത്ത് കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതിനാൽ ഡാമുകൾ തുറന്നു വിടുന്ന സാഹചര്യമാണുള്ളത്. ജലനിരപ്പുയർന്നതിനെ തുടർന്ന് കക്കി,തെന്മല,ഷോളയാർ,പറമ്പിക്കുളം ഡാമുകൾ ഇന്നലെ തുറന്നിരുന്നു. ഇന്ന് രാവിലെ ഇടമലയാർ,പമ്പ ഡാമുകളും തുറന്നു.