ആനവണ്ടിയുടെ ആനവരക്കാരൻ ആർട്ടിസ്റ്റ് മാധവൻകുട്ടി ഇനി ഓർമ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ ഔദ്യോഗികമുദ്രയായ ആനച്ചിത്രങ്ങൾ വരച്ച ആർട്ടിസ്റ്റ് മാധവൻകുട്ടി ഇനി ഓർമ. കെ.എസ്.ആർ.ടി.സി.യിൽ 35 വർഷം ആർട്ടിസ്റ്റ് കം ഫോട്ടോഗ്രാഫറായി ജോലിചെയ്ത കണ്ടാണശ്ശേരി അഭിലാഷ് ഭവനിൽ മാധവൻകുട്ടി (71) യാത്രയായപ്പോൾ ആനവണ്ടികളിൽ അദ്ദേഹം വരച്ച ചിത്രങ്ങൾ ‘തലയെടുപ്പോടെ’യുണ്ട്. ആനകൾ മുഖാമുഖംനിന്ന് തുമ്പിയുയർത്തി നിൽക്കുന്ന ചിത്രം അദ്ദേഹം മൂവായിരത്തിലേറെ ബസുകളിൽ വരച്ചിട്ടുണ്ട്. 1973-ൽ ഏറ്റുമാനൂർ ഡിപ്പോയിലായിരുന്നു ആർട്ടിസ്റ്റായി നിയമനം. ചെറുപ്പംമുതലേ ആനകളെ വരയ്ക്കുന്നത് ഇഷ്ടമായിരുന്നതിനാൽ ജോലി അദ്ദേഹത്തിന് എന്നും ഹരമായിരുന്നു. മാധവൻകുട്ടി ജോലിക്ക് കയറുന്നതിനു മുമ്പുണ്ടായിരുന്ന ആനച്ചിത്രത്തിൽ ചെറിയൊരു മാറ്റം വരുത്തി. […]

‘സ്കൂള്‍ പരീക്ഷകള്‍ നടക്കും’; ഒമിക്രോണ്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്കൂള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും തീരുമാനമെടുത്തത്. ഒമിക്രോണ്‍ കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അതിനാല്‍ പരീക്ഷ ഉള്‍പ്പെടെയുളള കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ ഇതുവരെ 65 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതല്‍ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചിലര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 961 ഒമിക്രോണ്‍ കേസുകളാണ് […]

2030 ഓടെ കേരളത്തിലെ ജനസംഖ്യ 3.60 കോടിയാകും; അന്യ സംസ്ഥാന തൊഴിലാളികൾ കേരള ജനസംഖ്യയുടെ ആറിലൊന്നാകുമെന്ന് പഠനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: 2030 ഓടെ കേരളത്തിലെ ജനസംഖ്യ 3.60 കോടിയായിരിക്കും. അതേസമയമാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം 60 ലക്ഷംമായി കൂടുക. സംസ്ഥാനത്തെ മികച്ച ശമ്പളവും, സാമൂഹിക അന്തരീക്ഷവുമാണ് കൂടുതൽ തൊഴിലാളികളെ ആകർഷിക്കുന്നത്. ‘അതിഥി തൊഴിലാളികളും അസംഘടിത തൊഴിൽ മേഖലയും നഗരവത്കരണവും’ എന്ന പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. തൊഴിൽ അവസരങ്ങൾ കൂടിയാൽ ഇതനുസരിച്ച് സംസ്ഥാനത്തേക്ക് വരുന്ന തൊഴിലാളികളുടെ എണ്ണം ഇനിയും വർദ്ധിക്കും. നിലവിൽ കേരളത്തിൽ കുടുംബവുമായി കഴിയുന്നത് 10.3 ലക്ഷത്തോളം അന്തർ സംസ്ഥാനക്കാരാണ്. ഇത് 2025 ൽ 13.2 ലക്ഷമാവും. 2030 […]

ഡിഗ്രി തോറ്റവര്‍ക്ക് പിജി പ്രവേശനം; സമ്മതിച്ച്‌ കാലടി സംസ്കൃത സര്‍വകലാശാല; എട്ട് വിദ്യാർത്ഥികളെ പുറത്താക്കി നടപടി

സ്വന്തം ലേഖിക തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഡിഗ്രി ഒന്നാം സെമസ്റ്റര്‍ മുതല്‍ അഞ്ചാം സെമസ്റ്റര്‍ വരെ തോറ്റിട്ടും പിജിക്ക് പ്രവേശനം കിട്ടിയ എട്ട് പേരെ പുറത്താക്കിയതായി വൈസ് ചാന്‍സിലര്‍ അറിയിച്ചു. കാലടിയില്‍ ബിഎ തോറ്റവര്‍ക്ക് എംഎക്ക് പ്രവേശനം നല്‍കിയെന്ന വാര്‍ത്തയെ പൂര്‍ണ്ണമായും തള്ളിയായിരുന്നു സര്‍വ്വകലാശാലയുടെ വിശദീകരണം. സര്‍വ്വകലാശാലയുടെ അന്തസ്സ് താഴ്ത്തിക്കെട്ടാനുള്ള ശ്രമമെന്നായിരുന്നു രജിസ്ട്രാര്‍ ഇറക്കിയ പ്രസ്താവന. എന്നാല്‍ വിസിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണം ഡിഗ്രി തോറ്റവരെ ചട്ടം ലംഘിച്ച്‌ പിജിക്ക് പ്രവേശനം നല്‍കിയെന്ന് കണ്ടെത്തി. സംസ്കൃതം ന്യായത്തില്‍ ബിഎ ഒന്നും മൂന്നും […]

സംസ്‌ഥാനത്തെ ഗവ. മെഡിക്കൽ കോളേജുകളിലെ രണ്ടാമത്തെ ആകാശപാത; കോഴിക്കോട് മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം; ഉൽഘാടനം ജനുവരിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം. മെഡിക്കൽ കോളേജിലെ മൂന്ന് ആശുപത്രികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത പുതുവർഷ സമ്മാനമായി ജനുവരിയിൽ തുറന്നുകൊടുക്കും. മെഡിക്കൽ കോളേജ് ആശുപത്രി, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്, സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് എന്നിവയെ പരസ്‌പരം ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. സംസ്‌ഥാനത്തെ ഗവ. മെഡിക്കൽ കോളേജുകളിലെ രണ്ടാമത്തെ ആകാശപാതയാണിത്. നിലവിൽ തിരുവനന്തപുരത്താണ് പാത ഉള്ളത്. പാതയുടെ ഉൽഘാടനം ജനുവരി ആദ്യവാരം ഉണ്ടാവും. മാതൃശിശു ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തെ കൂടി പാതയുടെ ഭാഗമാക്കാനുള്ള സംവിധാനങ്ങൾ ഭാവിയിലുണ്ടാകും. ഈ വർഷം ജൂണിലാണ് […]

ഇനി മുതൽ ട്രെയിൻ വരുമ്പോൾ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും; റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന കാട്ടാനകളുടെ ജീവൻ രക്ഷിക്കാൻ വാളയാറിൽ അലാറാം

സ്വന്തം ലേഖകൻ പാലക്കാട്: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന കാട്ടാനകളുടെ ജീവൻ രക്ഷിക്കാൻ വാളയാറിൽ അലാറാം സ്‌ഥാപിച്ചു. ട്രെയിൻ വരുമ്പോൾ അലാറത്തിലുടെ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും ഉയരും. ഈ ശബ്‌ദം 500 മീറ്റർ വരെ കേൾക്കാനാകും. ഇതോടെ ആനകൾ ട്രാക്ക് മുറിച്ചു കടക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനുകുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഡിവിഷന് കീഴിലുള്ള വാളയാർ സ്‌റ്റേഷനിലാണ് സൗണ്ട് അലാറത്തിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ട്രാക്കുകൾക്ക് സമീപം കാട്ടാനകളുടെ സാന്നിധ്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ ജിഎസ്എം (ഗ്ളോബൽ സിസ്‌റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻ) അധിഷ്‌ഠിത സംവിധാനത്തോടെയാണ് അലാറാം […]

മകളുടെ മുറിയില്‍ ചെന്നത് സംസാരം കേട്ട്; അനീഷുമായി കൈയേറ്റമുണ്ടായി; മകളുടെ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴി തള്ളി പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കള്ളനാണെന്ന് കരുതി കുത്തിയതെന്ന പ്രതിയുടെ മൊഴി തള്ളി പൊലീസ്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജ് ആണ് അയല്‍വാസി സൈമണ്‍ ലാലയുടെ വീട്ടില്‍ കുത്തേറ്റ് മരിച്ചത്. അനീഷിനെ കുത്തിയ വിവരം സൈമണ്‍ തന്നെയാണ് പേട്ട പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. കള്ളനാണെന്ന് കരുതി, പ്രാണരക്ഷാര്‍ത്ഥം കുത്തിയതാണെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് തള്ളി. സൈമണിന്റെ മകളും അനീഷും സുഹൃത്തുക്കളാണ്, ഈ പെണ്‍കുട്ടിയെ കാണാനാകണം യുവാവ് […]

മാലിന്യ കൂമ്പാരത്തിൽ മൂന്നര പവൻറെ താലിമാല; തിരഞ്ഞ് പിടിച്ച് തിരിച്ചുകൊടുത്ത് തൊഴിലാളികൾ

സ്വന്തം ലേഖകൻ പേരമംഗലം: മാലിന്യക്കവറിൽ വീട്ടമ്മയുടെ മൂന്നരപവൻ താലിമാല. പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് കളഞ്ഞ കവറിലാണ് അറിയാതെ താലിമാലയും ഉൾപ്പെട്ടത്. ശുചീകരണ തൊഴിലാളികൾ മാലിന്യത്തിൽ തിരഞ്ഞ് മാല കണ്ടുപിടിച്ചു കൊടുത്തു. അടാട്ട് പഞ്ചായത്തിലെ മാലിന്യ പ്ലാൻറിലെ തൊഴിലാളികളാണ് താലിമാല തിരഞ്ഞ് പിടിച്ച് തിരിച്ചുനൽകി മാതൃകയായത്. പുറനാട്ടുകര സ്വദേശി ബിജി രാജേഷിൻറെ മൂന്നരപവൻ മാലയാണ് തിരികെ കിട്ടിയത്. പുറാനാട്ടുകര 12ാം വാർഡിലെ മാലിന്യ പ്ലാൻറിലെത്തിയ ബിജി തൻറെ മാല മാലിന്യത്തിൽ പെട്ടതായി സംശയം പ്രകടിപ്പിച്ചു. ഇതോടെ കവറുകൾ വേർതിരിച്ച് തൊഴിലാളികൾ മാലയ്ക്കായി തിരഞ്ഞു. കണ്ടെത്തിയ മാല […]

അമ്പലവയല്‍ കൊലപാതകം; പെണ്‍കുട്ടികള്‍ക്കും മാതാവിനുമല്ലാതെ മറ്റാര്‍ക്കും പങ്കില്ല; ആരോപണം തള്ളി പൊലീസ്

സ്വന്തം ലേഖിക കല്‍പറ്റ: അമ്പലവയലിലെ വയോധികന്റെ കൊലപാതകത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും മാതാവിനുമല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പെണ്‍കുട്ടികളും മാതാവും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ആയിരംകൊല്ലി മണ്ണില്‍തൊടിയില്‍ മുഹമ്മദ് (70) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദിന്റെ രണ്ടാം ഭാര്യയുടെ ബന്ധുക്കളാണ് കേസിലെ പ്രതികള്‍. പെണ്‍കുട്ടികളുടെ പിതാവാണ് കൊലപാതകത്തിന് പിന്നിലെന്ന് മുഹമ്മദിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ നിലവില്‍ […]

മ​ണ്ണ​ഞ്ചേ​രി, ക​ല​വൂ​ര്‍, മു​ഹ​മ്മ, ആ​ര്യാ​ട് മേ​ഖ​ല​ക​ളി​ല്‍ വ്യാപക മയക്കുമരുന്ന് വില്‍പ്പന; പ്രദേശത്ത് ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ള്‍ വർദ്ധിക്കുന്നുവെന്ന് പരാതി

സ്വന്തം ലേഖിക മു​ഹ​മ്മ: മ​ണ്ണ​ഞ്ചേ​രി, ക​ല​വൂ​ര്‍, മു​ഹ​മ്മ, ആ​ര്യാ​ട് മേ​ഖ​ല​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പന വ്യാ​പ​ക​മാകുന്നതായി പരാതി. മണ്ണ​ഞ്ചേ​രി പെ​രു​ന്തു​രു​ത്ത് ക​രി, ക​ല​വൂ​ര്‍ ഐ​ടി​സി കോ​ള​നി, മു​ഹ​മ്മ ബോ​ട്ടുജെ​ട്ടി​ക്കു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍, മു​ഹ​മ്മ​യി​ലെ​യും സ​മീ​പ മേ​ഖ​ല​ക​ളി​ലേ​യും മ​ദ്യവി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ​ കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെട്ടാ​ണ് ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ള്‍ കൂ​ടു​ത​ലും അ​ര​ങ്ങേ​റു​ന്ന​തെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക​ഴി​ഞ്ഞദി​വ​സം ആ​ര്യാ​ട് കൈ​ത​ത്തി​ല്‍ നി​ക​ര്‍​ത്തി​ല്‍ ര​തീ​ഷി​ന്‍റെ വീ​ടി​നു​ നേ​രേ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ര​തീ​ഷി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ആര്യാ​ട് സ്വ​ദേ​ശി​യാ​യ ബി​നു എ​ന്ന യു​വാ​വി​നു വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​രു​ന്നു […]