ഒടുവില്‍ എസ് രാജേന്ദ്രന്‍ പുറത്തേക്ക്; ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കിയിലെ സിപിഐഎം നേതാക്കളോട് ഇടഞ്ഞ നിന്നിരുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. സി വി വര്‍ഗീസിനെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കമ്മിറ്റിയില്‍ നിന്നാണ് എസ് രാജേന്ദ്രനെ ഒഴിവാക്കിയത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്ന എസ് രാജേന്ദ്രനെ ഉള്‍പ്പെടുത്താതെ തന്നെയാവും ഇത്തവണ ഇടുക്കിയിലെ പുതിയ ജില്ലാ കമ്മിറ്റി എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. അതിനിടെ, പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ നല്‍കിയ […]

മരുമകളുടെ മരണം; നടൻ രാജൻ പി ദേവിന്റ ഭാര്യ അറസ്റ്റിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ. മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലാണ് ഇവർ അറസ്റ്റിലായത്. ഈ കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. നെടുമങ്ങാട് എസ്.പി ഓഫീസിൽ ഹാജരായ ശാന്തയെ ജാമ്യത്തിൽ വിടും. കേസിലെ ഒന്നാം പ്രതി പ്രിയങ്കയുടെ ഭർത്താവ് ഉണ്ണിയെ 2021 മെയ് 25ന് അറസ്റ്റ് ചെയ്തിരുന്നു. 2021 ഏപ്രിൽ 13നായിരുന്നു പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തലേദിവസം […]

‘ശിവശങ്കറിനെ തിരിച്ചെടുത്തല്ലോ, ഇനി സ്വപ്നയ്ക്ക് കൂടി മുഖ്യമന്ത്രിയുടെ കീഴില്‍ പഴയ ജോലി നല്‍കണം’; പരിഹസിച്ച്‌ ചെന്നിത്തല

സ്വന്തം ലേഖിക തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. ഇനി കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് കൂടി മുഖ്യമന്ത്രിയുടെ കീഴില്‍ പഴയ ജോലി കൊടുക്കണമെന്നും ചെന്നിത്തല പരിഹസിച്ചു. രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്തു കേസില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുന്‍പ് തന്നെ എം. ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വര്‍ണക്കടത്ത് പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് കാണിക്കുന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു. ചെന്നിത്തലയുടെ വാര്‍ത്താക്കുറിപ്പിങ്ങനെ: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ […]

സംഗീത രത്ന പുരസ്ക്കാരം ഫാ.ഡോ.എം. പി ജോർജിന്

കോട്ടയം എക്യുപ്മനിക്കൽ ക്രിസ്മസ് ആദ്യമായി കോട്ടയത്ത്‌ സാധ്യമാക്കിയ ഫാ ആന്റണി വാഴപ്പള്ളിയുടെ സ്മാരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള സംഗീത രത്ന പുരസ്ക്കാരം ഫാ.ഡോ.എം. പി ജോർജിന്. 50,001 രൂപയും,ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ജനുവരി 17ന് ആന്റണി വാഴപ്പള്ളി അച്ഛന്റെ ഇരുപത്തിയൊമ്പതാം ചരമദിനത്തിൽ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തൃശൂരിൽ വച്ച് റവന്യൂ മന്ത്രി കെ രാജൻ അവാർഡ് സമ്മാനിക്കും. 2015 ൽ പാശ്ചാത്യ സംഗീതവും, കർണാടക സംഗീതത്തിലെ രാഗങ്ങളും ഉൾപ്പെടുത്തി *ഒരു വിഷു പക്ഷിയുടെ ഗാനം* എന്ന് പേരിട്ട പുസ്തകത്തിനാണ് പുരസ്കാരം നൽകുന്നത്.

നിത്യചെലവിന് പണമില്ല; സര്‍ക്കാരില്‍ നിന്ന് വായ്പയെടുത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം

സ്വന്തം ലേഖിക തിരുവനന്തപുരം: ശതകോടികളുടെ ആസ്തിയുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നിത്യചെലവിനായി കടമെടുക്കുന്നു. കോവിഡ് കാലത്ത് ഭക്തരുടെ വരവ് കുറഞ്ഞത് വരുമാനത്തെ ബാധിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ രണ്ടുകോടി രൂപയാണ് പലിശരഹിത വായ്പയായി നല്‍കിയിരിക്കുന്നത്. പ്രതിദിന ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 10 കോടി രൂപ വായ്പയായി അനുവദിക്കണമെന്നും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു. 2021 മേയിലാണ് ഇതുസംബന്ധിച്ച്‌ കത്ത് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോഴാണ് ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതിയോടെ തുക അനുവദിച്ചത്. നിത്യചെലവുകള്‍ ജീവനക്കാരുടെ […]

എഎസ്ഐയെ ബൈക്ക് മോഷ്ടാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു; പ്രതി പിടിയിൽ

സ്വന്തം ലേഖിക കൊച്ചി: ഇടപ്പള്ളി മെട്രോ സ്‌റ്റേഷന് സമീപം പോലീസിന് നേരെ യുവാവിന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബൈക്ക് മോഷ്ടാവായ യുവാവ് എഎസ്‌ഐയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. എളമക്കര സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. ഗിരീഷ് കുമാറിന്റെ കയ്യിലാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളമശ്ശേരിയില്‍ നിന്നും മോഷ്ടിച്ച്‌ കടന്ന ബൈക്ക് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. എച്ച്‌ എം ടി കോളനിയിലെ ബിച്ചുവാണ് പോലീസിനെ ആക്രമിച്ചത്. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടി.

പടക്കശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം; ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖിക ചെന്നൈ: ചെന്നൈ വിരുദനഗര്‍ ഓടിപ്പട്ടിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. പടക്ക നിര്‍മാണശാലയുടെ ഉടമ കറുപ്പു സാമി, ജീവനക്കാരായ സെന്തില്‍ കുമാര്‍,കാശി എന്നിവരാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇവരെ ഓടിപ്പട്ടി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. രാസവസ്തുക്കള്‍ കലര്‍ത്തുന്ന മുറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ പടക്കശാലയുടെ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പൊലീസെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ രണ്ടാം തവണയാണ് വിരുദനഗറില്‍ സ്ഫോടനം ഉണ്ടാവുന്നത്. പുതുവര്‍ഷ ദിനത്തില്‍ നടന്ന […]

മോൻസൻ മാവുങ്കൽ കേസ്; ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ പുനപരിശോധിക്കുന്നു; പ്രതി ചേര്‍ക്കാന്‍ വേണ്ട തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

സ്വന്തം ലേഖിക തിരുവനന്തപുരം: മോൻസൻ മാവുങ്കൽ കേസിൽ ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ സര്‍ക്കാര്‍ പുനപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചതിനാണ് ഐജിയെ സസ്പെന്‍ഡ് ചെയ്തത്. ഐജി ലക്ഷ്മണയെ ഇതേ വരെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടില്ല. ലക്ഷ്മണയെ പ്രതി ചേര്‍ക്കാന്‍ വേണ്ട തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈബ്രാഞ്ച് സര്‍ക്കാരിന് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ പുന: പരിശോധിക്കുന്നത്. 2021 നവംബര്‍ 10 നാണ് ഐജിയെ സസ്പെന്‍ഡ് ചെയ്തത്. ഐജിയുടെ […]

കുറുവാസംഘമെന്ന ഭീതി ഒഴിയുന്നു; കുറുവാ സംഘത്തിൻ്റെ പേരില്‍ പരിഭ്രാന്തി പരത്തിയത് നാട്ടുകാര്‍ തന്നെ; ചേര്‍ത്തലയില്‍ മൂവര്‍ സംഘം പിടിയില്‍

സ്വന്തം ലേഖിക ആലപ്പുഴ: സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയ കുറുവാസംഘത്തിൻ്റെ ഭീതി ഒഴിയുന്നു. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ ആലപ്പുഴ ചേര്‍ത്തലയില്‍ കുറുവാ സംഘത്തിൻ്റെ പേരില്‍ പരിഭ്രാന്തി പരത്തിയത് നാട്ടുകാര്‍ തന്നെയെന്ന് തെളിഞ്ഞു. കുറുവ സംഘമെന്ന പേരില്‍ നവമാധ്യമങ്ങളില്‍ വൈറലായ മോഷണ സംഘത്തെ മാരാരിക്കുളം പോലീസ് പിടികൂടി. എസ്‌എല്‍ പുരം സ്വദേശി ദീപു, കഞ്ഞിക്കുഴി സ്വദേശി അരുണ്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്നാമന് 16 വയസ്സ് മാത്രമാണ് പ്രായം. സമൂഹമാധ്യമങ്ങളില്‍ ഇവരുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നാട്ടുകാര്‍ ഭീതിയിലായിരുന്നു. തമിഴ്നാട്ടിലെ കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ […]

ലൈംഗിക പീഡനം : അസിസ്റ്റന്റ് ജയിൽ വാർഡൻ അറസ്റ്റിൽ

കണ്ണൂർ ചമഞ്ഞ് ലോഡ്ജുകളിൽ മുറിയെടുത്ത് ആൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച അസി. ജയിൽ വാർഡൻ അറസ്റ്റിൽ . നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസി. പ്രിസൺ ഓഫീസറായ കോഴിക്കോട് മേപ്പയൂർ ആവള സ്വദേശി ഭഗവതികോട്ടയിൽ ഹൗസിൽ ബി.ആർ. സുനീഷി (40) നെയാണ് കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ സസ്പെൻഡ് ചെയ്തേക്കും. മലപ്പുറം സ്വദേശിയായ 17കാരനെ പ്രലോഭിപ്പിച്ച് കോഴിക്കോട് കോട്ടപ്പറമ്പിലെ കേരള ഭവൻ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ആൺകുട്ടികളുടെ പരാതിയിൽ ഇയാൾക്കെതിരെ മലപ്പുറം എടക്കര പോലീസ് കേസ് റജിസ്റ്റര്‍ […]