തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം; വില കുറയില്ല; ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി
സ്വന്തം ലേഖകൻ കൊച്ചി: കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയായി നിശ്ചയിച്ച ഉത്തരവ് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. എതിര്‍വാദങ്ങളുമായി സംസ്ഥാന സര്‍ക്കാരിന് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഡിവിഷന് ബെഞ്ച് ഉത്തരവ്. വെള്ളത്തിനു വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, സിംഗിള്‍ ബെഞ്ച് വില പതിമൂന്ന് രൂപയായി നിശ്ചയിച്ച ഉത്തരവ് റദ്ദാക്കിയത്. അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ്, കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അതിനാല്‍ അവശ്യസാധനങ്ങളുടെ പട്ടികയിലുള്ള […]