മുറിക്കുള്ളിലെ കസേരകൾ തകർന്ന നിലയിൽ; കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറ; നെടുങ്കണ്ടത്ത് യുവതി ദുരൂഹസാഹചര്യത്തിൽ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
സ്വന്തം ലേഖകൻ നെടുങ്കണ്ടം: കവുന്തിയിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക (24) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രി കുളിക്കാൻ പോയ ദേവിക തിരികെയെത്താൻ വൈകിയപ്പോൾ നടത്തിയ തിരച്ചിലിലാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയതെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു. നെടുങ്കണ്ടത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരിച്ചിരുന്നു. മുറിക്കുള്ളിലുണ്ടായിരുന്ന കസേരകൾ തകർന്ന നിലയിലാണ്. കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവികയും അർജുനുമായി വഴക്കുണ്ടായതായി സമീപവാസികൾ പോലീസിനെ അറിയിച്ചു. മരണത്തിൽ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളുടെ ആരോപണത്തെത്തുടർന്ന് മൃതദേഹം […]