സംസ്ഥാനത്ത് ഇന്ന് 4006 പേര്‍ക്ക് കോവിഡ്;125 മരണങ്ങൾ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 203; രോഗമുക്തി നേടിയവര്‍ 3898

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

കോട്ടയം ജില്ലയില്‍ 364 പേര്‍ക്കു കോവിഡ്;180 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 364 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 360 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 13 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 180 പേര്‍ രോഗമുക്തരായി. 5018 പരി ശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 141 പുരുഷന്‍മാരും 189 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3370 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 341649 പേര്‍ കോവിഡ് ബാധിതരായി. 334341 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20637 പേര്‍ […]

ചോദ്യപേപ്പർ മാറി നൽകി; നാളെ നടത്താനിരുന്ന പരീക്ഷ കണ്ണൂർ സര്‍വകലാശാല മാറ്റി വച്ചു

സ്വന്തം ലേഖിക കണ്ണൂ‌ര്‍: ചോദ്യപേപ്പർ മാറി നൽകിയ സാഹചര്യത്തിൽ കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി. ബി എ അഫ്സല്‍ ഉലമ ഒഴികെയുള്ള പരീക്ഷകളാണ് മാറ്റിയത്. ഇന്ന് നടന്ന സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയിരുന്നു. നാളെ നടക്കേണ്ട റീഡിങ്ങ്സ് ഓണ്‍ ജെന്‍ഡ‍ര്‍ എന്ന വിഷയത്തിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് നല്‍കിയത്. കണ്ണൂര്‍ എസ് എന്‍ കോളേജിലെ പരീക്ഷ കേന്ദ്രത്തിലാണ് വീഴചയുണ്ടായത്. കവര്‍ മാറി പൊട്ടിച്ചു പോയെന്നാണ് വിശദീകരണം. ഈ പരീക്ഷ ഇനി പുതിയ ചോദ്യപേപ്പര്‍ […]

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്‍റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; ഭാര്യക്ക് ജോലി നൽകും; അച്ഛന് ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്‍റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കും. അച്ഛന്‍റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്ക് സമീപം കൂനൂരില്‍ 14 പേര്‍ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടര്‍ തകര്‍ന്നാണ് പ്രദീപ് മരിച്ചത്. പ്രദീപും സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അടക്കം 13 പേര്‍ അപകട ദിവസം തന്നെ […]

ഓൺലൈൻ ക്ലാസുകൾ അവസാനിച്ചെങ്കിലും മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ തയ്യാറാകാതെ കുട്ടികൾ; ഓൺലൈൻ കാലത്തു തുടങ്ങിയ സൗഹൃദങ്ങൾ ചതിക്കുഴിയാകാൻ സാധ്യത; പെൺകുട്ടികളെ കുരുക്കാൻ സെക്സ് റാക്കറ്റുകൾ;മാതാപിതാക്കൾക്ക് ജാഗ്രത നിർദേശം നൽകി പോലീസ്

സ്വന്തം ലേഖകൻ കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ലം മുതലാണ് ഓ​ണ്‍ലൈ​ന്‍ ക്ലാസ്സുകൾക്ക് തുടക്കമായത്. ഫോൺ ഉപയോഗവും കൂടിയായതിനാൽ പെൺകുട്ടികൾക്കും മാതാപിതാക്കൾക്കും ജാഗ്രതാ നിർദേശവുമായി എത്തിയിരിക്കുകയാണ് പോലീസ്. ഓൺലൈൻ ക്ലാസുകളുടെ സമയത്തു കുട്ടികൾ പതിവിലേറെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. ഓൺലൈൻ ക്ലാസുകൾ അവസാനിച്ചെങ്കിലും പല കുട്ടികളൂം മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. ഇതു ഗൗര വത്തോടെ കണക്കിലെടുക്കണം. ചതിക്കെണികളെക്കുറിച്ചു കുട്ടികളെ പറഞ്ഞു മനസിലാക്കണം. വേണ്ട മുന്നറിയിപ്പുകളും ശ്രദ്ധയ്ക്കും ഇക്കാര്യത്തിൽ കൊടുക്കണം എന്ന മുന്നറിയിപ്പുമായിയാണ് പോലീസ് എത്തിയിരിക്കുന്നത്. ഓൺലൈൻ കാലത്തു സൃഷ്ടിച്ച സൗഹൃദങ്ങൾ പെൺകുട്ടികൾക്കു വലിയ ചതിക്കെണിയാകാൻ സാധ്യതയുണ്ടെന്നു […]

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കക്ക്‌ തെക്ക് ഭാഗത്തായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ ഭൂമധ്യരേഖയ്ക്കും അതിനോട് ചേർന്ന തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിലെ നിഗമന പ്രകാരം കേരളത്തിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം ഡിസംബര്‍ 18 വരെ കന്യാകുമാരി പ്രദേശങ്ങളിലും ഇന്നും നാളെയും തെക്ക്-കിഴക്കന്‍ ശ്രീലങ്ക, അതിനോട് ചേര്‍ന്നുകിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് […]

പണം വെച്ച്‌ ചീട്ടുകളിച്ചതിന് ഗ്രേഡ് എസ്.ഐ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: പണം വെച്ച്‌ ചീട്ടുകളിച്ചതിന് ഗ്രേഡ് എസ്.ഐ അറസ്റ്റിലായി. കോഴിക്കോട് സിറ്റി പൊലീസ് ഗ്രേഡ് എസ്‌ഐ വിനോദ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലയിലെ കക്കോടിക്ക് അടുത്ത് രണ്ടു ദിവസം മുമ്പാണ് ഗ്രേഡ് എസ്ഐയായ വിനോദ് സുഹൃത്തുക്കൾക്കൊപ്പം ചീട്ടുകളിച്ചത്. വിനോദ് കുമാറിനൊപ്പം ചീട്ടുകളിച്ച മറ്റ് അഞ്ചുപേർ കൂടി പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇവരിൽനിന്ന് 17500 രൂപയും പൊലീസ് പിടിച്ചെടുത്തു. കോഴിക്കോട് കാക്കൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വകുപ്പ് തല നടപടിക്ക് വടകര റൂറല്‍ എസ്പി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പിങ്ക് പൊലീസ് കേസ്; കുട്ടിക്ക് നഷ്ടപരിഹാരം കൊടുത്തേ തീരൂ എന്ന് ഹൈക്കോടതി; സർക്കാരിനെതിരെ രൂക്ഷ വിമർശനം

സ്വന്തം ലേഖിക കൊച്ചി: പിങ്ക് പൊലീസ് കേസില്‍ സര്‍ക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നത് എന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കേസ് ഇനി തിങ്കളാഴ്ചയായിരിക്കും പരിഗണിക്കുക. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാന്‍ ആവുമോ എന്നുള്ളത് അന്ന് സര്‍ക്കാര്‍ അറിയിക്കണം. ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഡിജിപി ഈ ഉദ്യോഗസ്ഥയെ ഇങ്ങനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് അവര്‍ക്ക് ദോഷം […]

ലോട്ടറി നറുക്കെടുപ്പിലൂടെ സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന് പറഞ്ഞ് ഭാ​ഗ്യനമ്പർ നിർദ്ദേശിച്ചു; ഭാ​ഗ്യം കനിഞ്ഞില്ല; ആൾദൈവത്തെ അടിച്ചുകൊന്നു യുവാവ്

സ്വന്തം ലേഖകൻ ഉത്തർപ്രദേശ്: ലോട്ടറി നറുക്കെടുപ്പിലൂടെ സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന് പറഞ്ഞ് ഭാ​ഗ്യനമ്പർ നിർദ്ദേശിച്ച് ആൾദൈവം. അഞ്ച് ലക്ഷം രൂപ മുടക്കി നിർദേശിച്ച നമ്പരിലുള്ള ലോട്ടറിയെടുത്തിട്ടും സമ്മാനം ലഭിക്കാതെ വന്നതോടെ സ്വയംപ്രഖ്യാപിത ആൾദൈവത്തെ യുവാവ് അടിച്ചുകൊന്നു. യുപിയിലെ ബിജ്നോറിലെ ആൾദൈവമായ രാമദാസ് ഗിരി (56) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ബിജ്‌നോര്‍ ചഹ്ശിരി മൊഹല്ല സ്വദേശി മുഹമ്മദ് ജിഷാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ബിജ്നോറിലെ ആൾദൈവമായ രാമദാസ് ഗിരി എന്നയാളെയാണ് ബിജ്നോർ നങ്ഗൽ ഗ്രാമത്തിലെ ക്ഷേത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചെന്ന് […]

മൂന്നുതവണ വിവാഹം ചെയ്തിട്ടും കുട്ടികളില്ലാത്തതിനാല്‍ ഭാര്യമാരെ ഉപേക്ഷിച്ചു; നാലാമത് വിവാഹം ചെയ്തത് 13കാരിയെ; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കടലൂര്‍: ആദ്യം മൂന്ന് വിവാഹബന്ധം അതിൽ കുട്ടികളില്ലാതെ വന്നതോടെ 13 കാരിയെ കല്യാണം കഴിച്ച് ഗർഭിണിയാക്കി സർക്കാർ ബസ് ഡ്രൈവർ അറസ്റ്റിൽ. ജയംകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ പെരിയകറുക്കൈ സ്വദേശി ആര്‍. രാധാകൃഷ്ണന്‍ (40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ ജയംകൊണ്ടത്തുനടന്ന സംഭവം പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവാഹത്തിന് കൂട്ടുനിന്നതിന് പെണ്‍കുട്ടിയുടെ അമ്മ എന്നിവരെ ജയംകൊണ്ടം ഓള്‍ വുമന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാധാകൃഷ്ണന്റെ അമ്മ രുക്മിണിയെ അന്വേഷിച്ചുവരുകയാണെന്നും പോലീസ് അറിയിച്ചു. മുമ്പ് മൂന്നുതവണ വിവാഹം […]