പനച്ചിക്കാടിന് സമീപം നടുറോഡിൽ ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പം കുട്ടികളുടെ ‍‍ഡയപ്പറും; ദുരിതത്തിലായി പ്രദേശവാസികൾ; മാലിന്യം വലിച്ചെറിഞ്ഞവർക്ക് എതിരെ കർശന നടപടിയുമായിമായി പഞ്ചായത്ത് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: പനച്ചിക്കാടിന് സമീപം നടുറോഡിൽ ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പം കുട്ടികളുടെ ‍‍ഡയപ്പറും വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി.ദുരിതത്തിലായി പ്രദേശവാസികൾ. മാലിന്യനിക്ഷേപം നടത്തിയിരിക്കുന്നത് റോഡിന്റെ തിരക്കുള്ള ഭാ​ഗത്തായതിനാൽ വഴിയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതം അനുഭവിക്കുന്നു. വലിച്ചെറിഞ്ഞ മാലിന്യ കവറുകളുടെ കൂട്ടത്തിൽ നിന്നും നിന്നും ലഭിച്ച പാഴ്സൽ കവറിൽ നിന്നും മാലിന്യം നിക്ഷേപിച്ച ആളുടെ പേരും അഡ്രസും ലഭിച്ചിട്ടുണ്ട്. ഇവരുടെ പേരിൽ പിഴ ഈടാക്കിക്കൊണ്ടുള്ള നോട്ടീസ് നൽകുമെന്നും, ഇത്തരത്തിൽ പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശനമായി നടപടി സ്വീകരിക്കുമെന്നും പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ തേർഡ് ഐ ന്യൂസിനോട് […]

മണർകാടിന് പുറമെ കോട്ടയം ഈരയിൽകടവിലും വൻ അനാശാസ്യകേന്ദ്രം; കോവിഡിൽ മുങ്ങി ടൂറിസം മേഖല തകർന്നതോടെ കച്ചവടം ന​ഗരത്തിലേക്ക് മാറ്റി ; കെണിയിൽ വീഴ്ത്തുന്നത് യുവാക്കളെ; തേർഡ് ഐ വാർത്തയെത്തുടർന്ന് മണർകാട് കാവുംപടിയിൽ പൊലീസ് പൂട്ടിച്ച അനാശാസ്യ കേന്ദ്രത്തിന് പിന്നിൽ വമ്പൻമാർ

സ്വന്തം ലേഖകൻ കോട്ടയം: മണർകാടിന് പുറമെ കോട്ടയം ഈരയിൽകടവിലും വൻ അനാശാസ്യകേന്ദ്രം.കോവിഡിൽ മുങ്ങി ടൂറിസം മേഖല തകർന്നതോടെ കച്ചവടം ന​ഗരത്തിലേക്ക് മാറ്റിയിരിക്കുകയാണ് സംഘങ്ങൾ. കെണിയിൽ വീഴ്ത്തുന്നത് പ്രൊഫഷണലുകളടക്കമുള്ള യുവാക്കളെ. ക്രോസ് മസാജിംഗ് നടത്തുമെന്നും മണിക്കൂറിന് 3000 രൂപയെന്നും പറഞ്ഞ് നടത്തിയിരുന്ന മണർകാട് കാവുംപടിയിലുള്ള തത്വാ സ്പാ തേർഡ് ഐ വാർത്തയെത്തുടർന്ന് പൊലീസ് പൂട്ടിച്ചത് കഴിഞ്ഞ ദിവസമാണ്. ഇവർക്ക് കോട്ടയത്തിന് പുറമേ കൊച്ചിയടക്കം പല സ്ഥലങ്ങളിലും ബ്രാഞ്ചുകളുള്ളതായി തേർഡ് ഐ അന്വേഷണത്തിൽ വ്യക്തമായി. സംഘത്തിൽ കോട്ടയംകാരനായ ഡോക്ടർക്കും പങ്കുള്ളതായി സൂചനയുണ്ട്. തേർഡ് ഐ ന്യൂസിൽ നിന്നും […]

കോട്ടയം തെങ്ങണായിൽ ലൈസൻസില്ലാതെ പടക്കകട ഒരു വർഷമായി പ്രവർത്തിക്കുന്നു; അറിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ; മല്ലപ്പള്ളിയിൽ ഇന്നലെയുണ്ടായ ​ദുരന്തത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു; നിയമങ്ങൾ കാറ്റിൽപറത്തി പല കടകളിലും വൻതോതിൽ പടക്കം സ്റ്റോക്ക് ചെയ്തിരിക്കുന്നു;. ഒരു തീപിടുത്തമുണ്ടായാൽ എല്ലാം കത്തിയമരാൻ നിമിഷനേരം മതി; കോട്ടയത്ത് വരാനിരിക്കുന്നത് വൻദുരന്തം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം തെങ്ങണായിൽ ലൈസൻസില്ലാതെ പടക്കകട ഒരു വർഷമായി പ്രവർത്തിക്കുന്നു. ക്രിസ്മസ്- ന്യൂ ഇയർ വിപണി ലക്ഷ്യമാക്കി ജില്ലയിൽ അനധികൃത പടക്കശാലകള്‍ വ്യാപകമാണ്. താല്കാലിക ലൈസൻസിനായി കളക്ട്രേറ്റിലെത്തിയത് നാനൂറിലധികം അപേക്ഷകൾ . പലതും യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള അപേക്ഷകളാണ്. സ്ഥിരം ലൈസൻസുള്ളവരാകട്ടെ നിയമത്തെ വെല്ലുവിളിച്ചാണ് വൻതോതിൽ പടക്കം സ്റ്റോക്ക് ചെയ്യുന്നത്. സ്ഥിരം ലൈസൻസിനായി പോലീസ്, ഫയര്‍ഫോഴ്സ്, തഹസീല്‍ദാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം തുടങ്ങിയ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണു ലൈസന്‍സ് അനുവദിക്കുന്നത്. എന്നാൽ പടക്കവിപണന ഷോപ്പുകളിൽ മിക്കതും സുരക്ഷാ […]

ആലപ്പുഴ ദേവീക്ഷേത്രത്തില്‍ വന്‍ മോഷണം; മുക്കാല്‍ കിലോ സ്വര്‍ണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടതായി ക്ഷേത്രം അധികൃതർ

സ്വന്തം ലേഖിക ആലപ്പുഴ: ഹരിപ്പാട് കാര്‍ത്തികപ്പള്ളി ചിങ്ങോലി കാവില്‍ പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍ മോഷണം. മുക്കാല്‍ കിലോ ഗ്രാമോളം സ്വര്‍ണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടതായി ക്ഷേത്രം അധികൃതർ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ക്ഷേത്രത്തിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ദേവസ്വം കൗണ്ടറിന്റെയും ഓഫീസിന്റെയും വാതിലുകള്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ ഉടന്‍ തന്നെ ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. പ്രധാന ക്ഷേത്രത്തിന്റെ ഓടിനു മുകളിലൂടെ കയറി അകത്ത് മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പിന്റെ നെറ്റ് ഇളക്കി ആണ് മോഷ്ടാക്കള്‍ ചുറ്റമ്പലത്തില്‍ ഇറങ്ങിയത്. വിഗ്രഹത്തില്‍ […]

കുടുംബം മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്; നവംബർ 30ന് ലഭിക്കേണ്ട ശമ്പളം രണ്ടര ആഴ്ചയായിട്ടും ലഭിച്ചിട്ടില്ല; കൂലിപ്പണിക്ക് പോകാൻ അവധി വേണം‘: നിവേദനവുമായി കെ എസ് ആർ ടി സി ജീവനക്കാർ

സ്വന്തം ലേഖകൻ കൊല്ലം: ശമ്പളമില്ലാത്തതിനാൽ കൂലിപ്പണിക്ക് പോകാൻ ലീവ് അനുവദിക്കണമെന്ന അപേക്ഷയുമായി കെ എസ് ആർ ടി സി ജീവനക്കാർ. പുനലൂർ ഡിപ്പോയിലെ ജീവനക്കാരാണ് ശമ്പളം കിട്ടാത്തതിനാൽ കൂലിപ്പണിക്ക് പോകുന്നതിന് അവധി ആവശ്യപ്പെട്ട് എടിഒയ്‌ക്ക് കത്ത് നൽകിയത്. കുടുംബം മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. നിത്യച്ചെലവ് പോലും വഹിക്കാനാകാത്ത അവസ്ഥയാണുള്ളത്. അതിനാൽ കുടുംബം പുലർത്താനാണ് കൂലിപ്പണിക്ക് പോകാൻ തീരുമാനിച്ചതെന്ന് ജീവനക്കാർ പറയുന്നു. നവംബർ 30ന് ലഭിക്കേണ്ട ശമ്പളം രണ്ടര ആഴ്ചയായിട്ടും ലഭിക്കാഞ്ഞതോടെയാണ് ജീവനക്കാർ ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. 317 ജീവനക്കാരുള്ള പുനലൂർ ഡിപ്പോയിൽ ഒന്നേകാൽ […]

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന്റെ മുൻപിലെ ചില്ല് തകർന്നു; ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ പൊന്നാനി: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന്റെ മുൻപിലെ ചില്ല് തകർന്നു. ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ കോഴിക്കോട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസാണ് പുതുപൊന്നാനി ഭാഗത്ത് വെച്ച് അപകടത്തിൽ പെടുന്നത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഗ്‌ളാസ് തന്നെ തകരുകയായിരുന്നു. ഡ്രൈവർ താനൂർ സ്വദേശി അനിൽ കുമാറിനും മുൻ സീറ്റിൽ ഇരുന്ന രണ്ട് യാത്രക്കാർക്കും പരിക്കുണ്ട്. ഗ്‌ളാസ്‌ പൊട്ടിവീണതോടെ ഡ്രൈവർ അനിൽകുമാർ വാഹനം നിയന്ത്രിച്ച് റോഡിന്റെ അരികിലായി നിർത്തി. ഡ്രൈവറുടെ മുഖത്തും കണ്ണിലും ചില്ല് പതിച്ചാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ എടപ്പാളിലെ സ്വകാര്യ […]

ന്യൂയര്‍ പാര്‍ട്ടിക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി പിടിയിലായ നിയമ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു

സ്വന്തം ലേഖിക കൊച്ചി: കാക്കനാട് നിയമ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് 11 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ന്യൂയര്‍ പാര്‍ട്ടിക്കായി വിശാഖപട്ടണത്തു നിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി ഇന്നലെ പിടിയിലായ എല്‍എല്‍ബി വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നാണ് എംഡിഎംഎയും കണ്ടെടുത്തത്. അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കാക്കനാട് സ്വദേശി മുഹമ്മദിന്റെ ( 23) വീട്ടില്‍ നിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലാണ് ഇന്നലെ പിടികൂടിയത്. ബെം​ഗളൂരില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് ഇയാള്‍. ബം​ഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസിലൂടെയാണ് ഹാഷിഷ് ഓയില്‍ […]

തൃക്കാക്കര എംഎൽഎ പി.ടി.തോമസ് അന്തരിച്ചു

സ്വന്തം ലേഖകൻ കൊച്ചി ∙ തൃക്കാക്കര എംഎൽഎ പി.ടി.തോമസ് (71) ‌അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായി. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്‌ണു തോമസ്, വിവേക് തോമസ് ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിൽ പഠിക്കുമ്പോൾ കെഎസ്‍യുവിലൂടെയാണ് പി.ടി.തോമസ് രാഷ്ട്രീയ […]

ലോറിക്ക് പിന്നില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലര്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം

സ്വന്തം ലേഖിക കൊച്ചി: വൈറ്റില ചക്കരപറമ്പില്‍ ലോറിക്ക് പിന്നില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലര്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഉള്‍പ്പടെ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വൈറ്റില ചക്കരപറമ്പിന് സമീപത്തെത്തിയപ്പോള്‍ ലോറിക്ക് പിന്നിലേക്ക് ട്രാവലര്‍ ഇടിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ട്രാവലറില്‍ നിന്ന് പുറത്തെടുത്തത്. 15 പേരില്‍ അധികം വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം.

കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് സ്വകാര്യബസ് ജീവനക്കാർ; ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടത് 32,000 പേർക്ക്; പത്തുവർഷത്തിനിടെ ഓട്ടം നിർത്തിയത് 25,500 സ്വകാര്യബസുകൾ; കോവിഡ് കാല നികുതി സർക്കാർ ഒഴിവാക്കുമെന്ന പ്രതീക്ഷയിൽ ബസുടമകൾ

സ്വന്തം ലേഖകൻ കാളികാവ്: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് സ്വകാര്യബസ് ജീവനക്കാർ. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചപ്പോൾ സംസ്ഥാനത്ത് തൊഴിൽ നഷ്ടപ്പെട്ടത് 32,000 പേർക്ക്. കിട്ടിയിരുന്ന തുച്ഛമായ ശമ്പളം കൊണ്ട് കുടുംബം മുന്നോട്ട് കൊണ്ടു പൊയ്ക്കൊണ്ടിരുന്നവർക്ക് തൊഴിൽ നഷ്ടമായതോടെ ജീവിതം ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്. ബസ് ഉടമകളുടെ അവസ്ഥയും മറിച്ചല്ല.സർവീസുകൾ കുറഞ്ഞതോടെ വായ്പയെടുത്തും മറ്റും ബസ് വാങ്ങിയ ഉടമകൾ നിലനിൽപ്പിനായി നെട്ടോട്ടമോടുന്ന അവസ്ഥയാണ്. ഡീസൽ വിലവർധനയും കോവിഡുമാണ് സ്വകാര്യ ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. കോവിഡിനുശേഷം 4100 സ്വകാര്യബസുകൾ സർവീസ് നിർത്തി. ജീവനക്കാരെ […]