ഓൺലൈൻ ക്ലാസുകൾ അവസാനിച്ചെങ്കിലും മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ തയ്യാറാകാതെ കുട്ടികൾ; ഓൺലൈൻ കാലത്തു തുടങ്ങിയ സൗഹൃദങ്ങൾ ചതിക്കുഴിയാകാൻ സാധ്യത; പെൺകുട്ടികളെ കുരുക്കാൻ സെക്സ് റാക്കറ്റുകൾ;മാതാപിതാക്കൾക്ക് ജാഗ്രത നിർദേശം നൽകി പോലീസ്
സ്വന്തം ലേഖകൻ
കോഴിക്കോട്: കോവിഡ് കാലം മുതലാണ് ഓണ്‍ലൈന്‍ ക്ലാസ്സുകൾക്ക് തുടക്കമായത്. ഫോൺ ഉപയോഗവും കൂടിയായതിനാൽ പെൺകുട്ടികൾക്കും മാതാപിതാക്കൾക്കും ജാഗ്രതാ നിർദേശവുമായി എത്തിയിരിക്കുകയാണ് പോലീസ്. ഓൺലൈൻ ക്ലാസുകളുടെ സമയത്തു കുട്ടികൾ പതിവിലേറെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു.
ഓൺലൈൻ ക്ലാസുകൾ അവസാനിച്ചെങ്കിലും പല കുട്ടികളൂം മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. ഇതു ഗൗര വത്തോടെ കണക്കിലെടുക്കണം. ചതിക്കെണികളെക്കുറിച്ചു കുട്ടികളെ പറഞ്ഞു മനസിലാക്കണം. വേണ്ട മുന്നറിയിപ്പുകളും ശ്രദ്ധയ്ക്കും ഇക്കാര്യത്തിൽ കൊടുക്കണം എന്ന മുന്നറിയിപ്പുമായിയാണ് പോലീസ് എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓൺലൈൻ കാലത്തു സൃഷ്ടിച്ച സൗഹൃദങ്ങൾ പെൺകുട്ടികൾക്കു വലിയ ചതിക്കെണിയാകാൻ സാധ്യതയുണ്ടെന്നു പോലീസ്. ഇക്കാര്യത്തിൽ പെൺകുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും പോലീസ് പറയുന്നു. ഓൺലൈൻ സൗഹൃദങ്ങൾ ചതിക്കെണിയിലാക്കുന്ന സംഭവങ്ങൾ സമീപകാലത്തു വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ.
വലിയൊരു വിഭാഗത്തിന്‍റെ ഓണ്‍ ലൈന്‍ ക്ലാസുകള്‍ തത്കാലത്തേക്കെങ്കിലും മാറിയെങ്കിലും ഫോണ്‍ നമ്പറുകള്‍ തേടിപ്പിടിച്ചും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴിയും ഇവര്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന കാര്യം രക്ഷിതാക്കള്‍ ഗൗരവമായി എടുക്കണം.
വിദ്യാര്‍ഥികള്‍ കളിക്കുന്ന വീഡിയോ ഗെയിമുകള്‍, കാണുന്ന സിനിമകള്‍, സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, അവര്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന കാര്യങ്ങള്‍ എന്നിവയെ കുറിച്ച് മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. വീഡിയോ കോള്‍ ചെയ്തു ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ കരസ്ഥമാക്കി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുകയാണ് കെണിയൊരുക്കുന്ന പലരും ചെയ്യുന്നത്.
ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയും ഇത്തരക്കാര്‍ ഉപയോഗിക്കും. പഠനത്തിന്റെ പേരില്‍ മൊബൈല്‍ ഫോണും കംപ്യൂട്ടറും കുട്ടികള്‍ യഥേഷ്ടം കൈകാര്യം ചെയ്യുന്നതു മനസിലാക്കിയാണ് സൈബര്‍ കുറ്റവാളികള്‍ ഇവരെ ചതിക്കുഴിയിലാക്കാന്‍ ഇറങ്ങുന്നതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.