
സ്വന്തം ലേഖകൻ
കോട്ടയം: നാട്ടകം ഗവ.കോളേജ് മൈതാനത്ത് നെറ്റ് ബോൾ പ്രാക്ടീസിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.
പനച്ചിക്കാട് ഇടയാടിപ്പറമ്പിൽ അരവിന്ദ് പി.ആർ (19) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ നാട്ടകം ഗവ.കോളേജ് മൈതാനത്തായിരുന്നു സംഭവം.
കോളേജ് മൈതാനത്ത് സുഹൃത്തുക്കളോടൊപ്പം നെറ്റ് ബോൾ പ്രാക്ടീസ് ചെയ്യുകയായിരുന്ന അരവിന്ദ് പ്പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
ശരീരത്തും, ചെവിയിലും തണുപ്പ് അനുഭവപ്പെട്ട അരവിന്ദിനെ സുഹൃത്തുക്കൾ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നാട്ടകം കോളേജിലെ രണ്ടാം വർഷം ബി.എസ്.സി ഇൻഡസ്ട്രിയൽ കെമസ്ട്രി വിദ്യാർത്ഥിയാണ് അരവിന്ദ്. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗവും കൂടിയാണ്.
അച്ഛൻ പ്രസാദ്, അമ്മ ശ്രീരഞ്ജിനി. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



