സ്ത്രീകള്‍ക്കായി കേരള പോലീസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടി ‘അടിതട’ ഇനി സോഷ്യല്‍ മീഡയയിലൂടെ പഠിക്കാം

സ്വന്തം ലേഖിക തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ആരംഭിച്ച കേരളാ പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടി ഇനി സോഷ്യല്‍ മീഡയയിലൂടെ പഠിക്കാം. കേരളാ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് ഈ പദ്ധതി തയാറാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഒറ്റപ്പെട്ട അവസ്ഥയില്‍ അതിക്രമം നേരിടേണ്ടി വന്നാല്‍ എങ്ങനെ പ്രതികരിക്കാം എന്നതിനെക്കുറിച്ച്‌ കേരളാ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ തയ്യാറാക്കിയ ‘അടിതട’ എന്ന സ്വയംപ്രതിരോധ പാഠങ്ങള്‍ ഉള്‍ക്കൊളളിച്ചു കൊണ്ടുളള ട്യൂട്ടോറിയല്‍ വീഡിയോ വ്യാഴാഴ്ച കേരളാ പൊലീസിന്‍റെ ഔദ്യോഗിക സോഷ്യല്‍ […]

പ്രണയം നടിച്ച് പെൺകുട്ടികളെ മൈസൂരിലേക്കു തട്ടിക്കൊണ്ടുപോയി; ലൈംഗിക ചൂഷണത്തിനിരയാക്കിയ ശേഷം വഴിയിൽ ഉപേക്ഷിച്ചു; പിടികിട്ടാപ്പുള്ളി പതിനാറ് വർഷത്തിന് ശേഷം പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: പ്രണയം നടിച്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ലൈം​ഗിക ഉപയോ​ഗം നടത്തി വഴിയോരത്ത് ഉപേക്ഷിച്ച കേസിലെ പ്രതി പതിനാറു വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. രണ്ടു കുട്ടികളെ പ്രണയം നടിച്ചു മൈസൂരിലേക്കു തട്ടിക്കൊണ്ടുപോവുകയും വിവിധയിടങ്ങളിൽ നിന്നും ലൈംഗിക ചൂഷണത്തിനിരയാക്കി കഴുത്തിലുണ്ടായിരുന്ന മാലയും മറ്റു ആഭരണങ്ങളും കവർന്നതിനു ശേഷം വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. 2005-ലാണ് സംഭവം. തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടികളെ ഉപേക്ഷിച്ച നിലയിൽ പൊലിസ് കണ്ടെത്തിയത്. ഈ കേസിൽ കൂട്ടാളിയോടൊപ്പം അറസ്റ്റിലായ ചെറുവത്തൂർ ശ്രീനാരായണ ക്ഷേത്രത്തിനു സമീപത്തുള്ള എംപി രാകേഷ്(41)പിന്നീട് ജാമ്യത്തിലിറങ്ങിയതിനു […]

ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാൻ നീക്കം; നടപടി കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും (വോട്ടർ ഐഡി) ബന്ധിപ്പിക്കാൻ നീക്കം. കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഭേദഗതിബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. കാർഡുകൾ ബന്ധിപ്പിക്കണമെന്ന് തുടക്കത്തിൽ ആരെയും നിർബന്ധിക്കില്ല. അതേസമയം, ബന്ധിപ്പിക്കാത്തവരെ എളുപ്പത്തിൽ കണ്ടെത്താനും അവരുടെ വോട്ട് നിരീക്ഷിക്കാനും സാധിക്കും. ഈ സമ്മേളനത്തിൽ പാസാക്കിയാലും അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിർദ്ദേശങ്ങൾ പ്രാബല്യത്തിലാകുമോ എന്ന് വ്യക്‌തമല്ല. ചിലപ്പോൾ ബിൽ അവതരിപ്പിച്ച് അത് സൂക്ഷ്‌മ പരിശോധനക്കായി […]

തിരുവനന്തപുരത്തേക്ക് പോകാന്‍ ഡിപ്പാര്‍ച്ചറിന് പകരം മുഖ്യമന്ത്രിയെ എത്തിച്ചത് അറൈവല്‍ ടെര്‍മിനലില്‍; സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച

സ്വന്തം ലേഖിക കൊച്ചി: കൊച്ചി വിമാനത്താവളത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ വഴി തെറ്റിയെന്നും, സുരക്ഷയ്ക്കുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായും വിലയിരുത്തല്‍. ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ ഇരിക്കവേയാണ് വഴി തെറ്റിയത്. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട മുഖ്യമന്ത്രിയെ പോലീസ് എത്തിച്ചത് യാത്രക്കാര്‍ വന്നിറങ്ങുന്ന അറൈവല്‍ ടെര്‍മിനലിലാണ്. കാറില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രിക്ക് സ്ഥലം തെറ്റിയതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വഴി തെറ്റിച്ച പോലീസ് ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ച ശേഷം മുഖ്യമന്ത്രി കാറില്‍ തിരികെ കയറി ഡിപ്പാര്‍ച്ചര്‍ […]

സീറ്റിൽ ഒപ്പമിരുന്നശേഷം കോളേജ് വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ചു; എതിർത്തപ്പോൾ നഗ്നതാ പ്രദർശനം; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: കെ.എസ്.ആർ.ടി.സി. ബസിൽവെച്ച് കോളേജ് വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. കന്യാകുമാരി കളിയിക്കാവിള അമ്പെട്ടിൻകാല ജസ്റ്റിൻ ആൽവിൻ (43) ആണ് പോലീസ് പിടിയിലായത്. ബുധനാഴ്ച രാവിലെ 8.30-ന് ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്ന വേണാട് ബസിലായിരുന്നു സംഭവം. സീറ്റിൽ ഒപ്പമിരുന്നശേഷം മയ്യത്തുംകര ജംങ്ഷനെത്തിയപ്പോൾ ഇയാൾ പെൺകുട്ടിയെ തുടരെ ശല്യംചെയ്യുകയായിരുന്നു. പ്രതികരിച്ചപ്പോൾ നഗ്‌നതാപ്രദർശനവും നടത്തി. തുടർന്ന് പെൺകുട്ടി പോലീസിനെ വിവരം അറിയിച്ചു. യാത്രാമധ്യേ പോലീസ് പ്രതിയെ പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തതായി ശൂരനാട് ഇൻസ്‌പെക്ടർ ഗിരീഷ്‌കുമാർ പറഞ്ഞു.

കണ്ണൂരില്‍ യുവതി തീപ്പൊള്ളലേറ്റ് മരിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിനു സമീപം യുവതി തീപ്പൊള്ളലേറ്റ് മരിച്ചു. കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയാണ് (24) തീ പൊള്ളലേറ്റ് മരിച്ചത്. വീട്ടുമുറ്റത്താണ് പൊള്ളലേറ്റു കിടന്നത്. ഇന്നു രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. പേരാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 3 വർഷം മുൻപായിരുന്നു വിവാഹം. 2 വയസ്സുള്ള ഒരു മകനുണ്ട്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കും; ബില്ലിന് കേന്ദ്ര അംഗീകാരം

സ്വന്തം ലേഖിക ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഈ ബില്ല് നടപ്പ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ത്തന്നെ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇത് ഉയര്‍ത്തുന്നതിനെതിരെ വിവിധ മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. നിലവില്‍ പുരുഷന്‍റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആണ്‍, പെണ്‍ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2020-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ ബില്ല് പാസ്സാക്കാന്‍ ശ്രമിക്കുന്നത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തില്‍ പുതിയ ബില്ലില്‍ […]

സോളാറിലെ പ്രതിക്ക് സ്ലോ പോയിസൺ നൽകി ഇല്ലാതാക്കാൻ ശ്രമം; വിഷം നാഡികളെയും ബാധിച്ചു; കീമൊതെറാപ്പിയുൾപ്പെടെ നടത്തുന്നു; അതിജീവനത്തിനു ശേഷം എല്ലാം വെളിപ്പെടുത്തും; കേസുകൾക്കിടയിൽ നിന്നും പുതിയ വെളിപ്പെടുത്തലുമായി സരിത എസ് നായർ

സ്വന്തം ലേഖകൻ കൊട്ടാരക്കര: തന്നെ വിഷം നൽകി ഇല്ലാതാക്കാൻ ശ്രമിച്ചെന്ന് സരിത നായർ. 2015-ലെ കൈയേറ്റം സംബന്ധിച്ച കേസിൽ കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയതായതിനിടെയാണ് സരിത വെളിപ്പെടുത്തൽ നടത്തിയത്. പല തരം കേസുകൾ ഇപ്പോഴും സരിതയ്‌ക്കെതിരെയുണ്ട്. ഈ കേസുകൾ പല കോടതികളിൽ നടക്കുകയാണ്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നൽകിയത്. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുൾപ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ […]

ഇന്നും നാളെയും 48 മണിക്കൂർ തുടർച്ചയായി ബാങ്ക് അവധി; എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളുടെ എടിഎം സേവനങ്ങൾ മുടങ്ങും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാങ്കുകളെ സ്വകാര്യവത്​കരിക്കാനുള്ള കേന്ദ്ര സർക്കാറി​ന്റെ ബാങ്കിങ്‌ നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഇന്നും നാളെയും 48 മണിക്കൂർ തുടർച്ചയായി ബാങ്ക് അവധി. യുനൈറ്റഡ് ഫോറം ബാങ്ക് യൂനിയൻസ് ആണ് 16,17 തീയതികളിൽ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചത്. ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ്​ പണിമുടക്ക്​. പൊതുമേഖല, സ്വകാര്യ, വിദേശ-ഗ്രാമീണ ബാങ്ക്‌ ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പ​ങ്കെടുക്കും. ഉപഭോക്താക്കളുടെ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനാണ്​ സമരമെന്ന്‌ സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാങ്കുകൾ സ്വകാര്യവത്​കരിച്ചാൽ സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ പോലും കോർപറേറ്റുകൾക്ക്‌ ഉപയോഗിക്കാനാകുന്ന രീതിയാകും. […]

സാമൂഹ്യപ്രവർത്തനങ്ങള്ളിൽ സജീവം; അ​ഗതിമന്ദിരത്തിൽ നിന്ന് റോസയെ കൂടെ കൂട്ടിയപ്പോൾ സിജി കണ്ടിരുന്നത് കുന്നോളം സ്വപ്നങ്ങൾ; കുടുംബ ജീവിതതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പലപ്പോഴും എത്തിയത് പിങ്ക് പൊലീസ്; താങ്ങാകുമെന്ന് കരുതിയ കൈകൾ ജീവനെടുത്തപ്പോൾ എല്ലാത്തിനും സാക്ഷിയായത് ആറുവയസ്സുകാരൻ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം പുതുപ്പള്ളിയിൽ ഉറക്കത്തിൽ വെട്ടേറ്റു മരിച്ച മാത്യു എബ്രഹാം എന്ന സിജി(49)യുടെ ജീവിതം എല്ലാ രീതിയിലും കഷ്ടതകൾ നിറഞ്ഞതായിരുന്നു. ചെറുപ്പം മുതൽ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സിജി അങ്ങനെയാണ് അനാഥാലയത്തിൽ കഴിഞ്ഞിരുന്ന റോസമ്മയെ ജീവിത സഖിയാക്കിയത്.തന്റെ ജീവിതത്തിൽ ഒരു കൂട്ടെന്നതിലുപരി പ്രയാസങ്ങളിൽ കരുത്തേകാൻ ഒരു തുണയാകാന് റോസമ്മയ്ക്ക് കഴിയും എന്നായിരിക്കാം സിജി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാലം സിജിയ്ക്ക് മുന്നിൽ കാത്തുവെച്ചിരുന്നത് മറ്റൊന്നായിരുന്നു. വിവാഹം കഴിഞ്ഞ അന്ന് മുതൽ സങ്കടങ്ങളും പ്രശ്‌നങ്ങളുമായിരുന്നു സിജിയെ വിടാതെ പിന്തുടർന്നിരുന്നത്. ഒടുവിൽ ജീവത്തിൽ തനിങ്ങ് […]