വയനാടിനെ വിറപ്പിച്ച കടുവ ഇന്ന് പുലര്‍ച്ചെയും നാട്ടിലിറങ്ങി; വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്തായി പുതിയ കാല്‍പ്പാടുകള്‍

സ്വന്തം ലേഖിക വയനാട്: കുറുക്കന്‍മൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ തുടരവേ കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്തായി ഇന്നും പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കുറുക്കന്‍മൂലയിലെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ കടുവ തമ്പടിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും വന്‍ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെ തെരച്ചില്‍ തുടരും. വനം വകുപ്പ് ഇന്നലെ പുറത്തുവിട്ട കടുവയുടെ ചിത്രത്തില്‍ നിന്ന് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതായി വ്യക്തമായിരുന്നു. മുറിവുകളുള്ള കടുവ കാട്ടില്‍ […]

ചിറകൊടിഞ്ഞ നിലയിൽ കണ്ട പ്രാവിനെ ആക്രമിച്ചത് പൂച്ചയാണെന്ന് സംശയം; വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ വളർത്തു പൂച്ച ചത്തു

സ്വന്തം ലേഖകൻ കോട്ടയം: വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ വളർത്തു പൂച്ച ചത്തു. ഇന്ന് പുലർച്ചയോടെയാണ് പൂച്ച ചത്തത്. തലയാഴം സ്വദേശികളുടെ പൂച്ചയെ അയൽവാസി വെടിവെച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന പൂച്ചയെ കോട്ടയം മൃഗാശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരുന്നു. രാജുവും സുജാതയും വളർത്തുന്ന എട്ട് മാസം പ്രായമുള്ള പൂച്ചയ്‌ക്ക് നേരെയാണ് കഴിഞ്ഞ ദിവസം വെടിയുതിർത്തത്. അയൽവാസിയായ രമേശൻ എയർഗൺ ഉപയോഗിച്ചാണ് പൂച്ചയെ ആക്രമിച്ചത്. രമേശൻ വളർത്തുന്ന പ്രാവിനെ ചിറകൊടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. തന്റെ പ്രാവിനെ ആക്രമിച്ചത് പൂച്ചയാണെന്ന് ആരോപിച്ചായിരുന്നു രമേശന്റെ ആക്രമണം. വെടിയേറ്റ പൂച്ചയുടെ ശരീരത്തിൽ […]

വിവാഹത്തിന് മാതാപിതാക്കള്‍ മകൾക്ക് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല: ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: വിവാഹസമയത്ത് ആരും ആവശ്യപ്പെടാതെ മാതാപിതാക്കള്‍ മകൾക്ക് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി. വിവാഹസമയത്ത് ലഭിച്ച ആഭരണങ്ങള്‍ തിരികെ നല്‍കണമെന്ന കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം ആര്‍ അനിതയുടെ നിരീക്ഷണം. സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ ഇത്തരം സമ്മാനങ്ങള്‍ ഉള്‍പ്പെടില്ല. വിവാഹത്തോടനുബന്ധിച്ച്‌ വധുവിന് നല്‍കുന്ന സമ്മാനങ്ങള്‍ മറ്റാരെങ്കിലും കൈപ്പറ്റി എന്നു തെളിഞ്ഞാല്‍ മാത്രമേ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ഇടപെടാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. സമ്മാനങ്ങള്‍ […]

വഴിപാടുകള്‍ രസീതാക്കാതെ തുക തട്ടുന്നതായുള്ള പരാതി; വിജിലൻസ് അറസ്റ്റ് ചെയ്തവരെ രക്ഷപ്പെടുത്താൻ ഉന്നതതല ഇടപെടൽ സജീവമാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ തട്ടിപ്പ് നടത്തി വിജിലൻസ് അറസ്റ്റ് ചെയ്തവരെ രക്ഷപ്പെടുത്താൻ ഉന്നതതല ഇടപെടൽ സജീവമാകുന്നു. ശബരിമല, ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രങ്ങളില്‍നിന്നു വിജിലന്‍സ്‌ പിടികൂടിയ ജീവനക്കാർക്കായി ആണ് ഇടപെടൽ നടക്കുന്നത്. ശബരിമലയില്‍ നെയ്യഭിഷേക കൗണ്ടറിലെ ജീവനക്കാരനാണ്‌ വിജിലന്‍സ്‌ പിടിയിലായത്‌. ഇയാള്‍ കൗണ്ടറില്‍ രണ്ടു ദിവസം കൈപ്പറ്റിയ രസീത്‌ തുക ഒടുക്കാതെ കൈയില്‍ സൂക്ഷിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍നിന്നു കണക്കില്‍പ്പെടാത്ത മുപ്പതിനായിരത്തിലേറെ രൂപയും കണ്ടെത്തു. നെയ്യഭിഷേകത്തിനായി രസീതു ചീട്ടാക്കുന്ന ഭക്‌തര്‍ക്ക്‌ ബാക്കി നല്‍കാതെ കബളിപ്പിച്ചെന്നാണ്‌ ആരോപണം. ഭക്‌തരുമായി സ്‌ഥിരം വാക്കുതര്‍ക്കമുണ്ടാക്കിയ ഇയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ […]

അപകടത്തിൽ മരിച്ചയാളുടെ വാഹനം ദുരുപയോഗം ചെയ്തു; പൊലീസുകാർക്ക് സസ്പെൻപൻ

സ്വന്തം ലേഖിക കോട്ടക്കല്‍: അപകടത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയുടെ ബൈക്കിൽ യാത്ര ചെയ്ത പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കാടാമ്പുഴ സ്​റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ പോളി, സന്തോഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. തൃശൂര്‍ സ്വദേശികളാണിവര്‍. കേസില്‍ ഉള്‍പ്പെട്ട വാഹനം അനധികൃതമായി ഉപയോഗിച്ചതാണ് വിവാദമായത്. ദേശീയപാത 66 വെട്ടിച്ചിറയില്‍ ആഗസ്​റ്റ്​ 26ന് നടന്ന അപകടത്തില്‍ ആതവനാട് പൂളമംഗലത്ത്​ താമസിച്ചിരുന്ന കര്‍ണാടക സ്വദേശി വിന്‍സെന്‍റ്​ പെരിയനായകം (രാജ -32) മരിച്ചിരുന്നു. ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിച്ചായിരുന്നു അപകടം. പൊലീസ് നടപടികള്‍ക്ക് ശേഷം കാടാമ്പുഴ സ്​റ്റേഷനിലായിരുന്നു ബൈക്ക്​ സൂക്ഷിച്ചിരുന്നത്. കസ്​റ്റഡിയിലുണ്ടായിരുന്ന ഈ […]

കോട്ടയം അറുപറയിൽ നാല് വർഷം മുമ്പ് കാണാതായ ദമ്പതികൾക്കായി മുട്ടത്തെ കുളത്തിൽ തെരച്ചിൽ; കുളം വറ്റിക്കൽ ഇന്നും തുടരും

സ്വന്തം ലേഖിക കോട്ടയം: താഴത്തങ്ങാടി അറുപറയില്‍ നാലുവര്‍ഷം മുമ്പ് കാണാതായ ദമ്പതികള്‍ക്കായി മുട്ടത്തെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെരച്ചില്‍ ആരംഭിച്ചു. അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവര്‍ക്കായാണ്‌ അന്വേഷണം. ജില്ലയിലെ ജലാശയങ്ങളെല്ലാം നേരത്തെ പരിശോധന നടത്തിയിരുന്നു. ചങ്ങനാശേരി മഹാദേവന്‍ കൊലക്കേസില്‍ മഹാദേവന്റെയും പ്രതികളിലൊരാളുടെയും മൃതദേഹം കണ്ടെടുത്ത കോട്ടയം നഗരസഭയിലെ 42-ാം വാര്‍ഡിലുള്ള മറിയപ്പള്ളി മുട്ടത്തെ കുളത്തിലാണ്‌ തെരച്ചില്‍. 2017 ഏപ്രില്‍ ആറിന്‌ ഹര്‍ത്താല്‍ ദിവസം രാത്രി വീടിനോടു ചേര്‍ന്നുള്ള കട പൂട്ടി എത്തിയ ഹാഷിം ഭാര്യക്കൊപ്പം ഭക്ഷണം വാങ്ങാനെന്നു പറഞ്ഞ്‌ […]

ജയിലിൽ പോയാൽ ചപ്പാത്തിയും മട്ടനും കഴിച്ച് ലാവിഷായി കഴിയാം; ജയിലിൽ പോകാനായി ആശുപത്രിയുടെ ഗ്ലാസ് രോഗി അടിച്ച് തകർത്തു

സ്വന്തം ലേഖിക ഇടുക്കി: ജയിലില്‍ പോകാന്‍ വേണ്ടി അടിമാലി താലൂക്ക് ആശുപത്രിയിലെ ഒ.പി ബ്ലോക്കിലുള്ള ജനലിന്‍റെ ഗ്ലാസ് അടിച്ച് തകര്‍ത്ത് രോഗി. അടിമാലി സ്വദേശി പാറേക്കാട്ടില്‍ നിഷാദാണ് ജയിലില്‍ പോകാന്‍ ആശുപത്രിയില്‍ പരാക്രമം കാട്ടിയത്. ആഗ്രഹം പോലെ സംഭവത്തില്‍ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തിലേറെയായി ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. തന്നെ ജയിലിലേക്ക് മാറ്റണമെന്ന് രണ്ടു ദിവസമായി നിഷാദ് മറ്റ് രോഗികളോടും ആശുപത്രി ജീവനക്കാരോടും ആവശ്യപ്പെടുന്നുണ്ട്. ഒടുവില്‍ തിങ്കളാഴ്ച രാത്രി വാര്‍ഡില്‍വെച്ച്‌ അക്രമാസക്തനാകുകയും പിന്നാലെ പൊലീസ് എത്തി കൊണ്ടുപോകുകയും ഉപദേശിച്ച്‌ വിടുകയുമായിരുന്നു. […]

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ നിന്ന് കാണാതായ നേഴ്സിനെ കന്യാകുമാരിയിൽ നിന്ന് കണ്ടെത്തി; വനിതാ സുഹൃത്തിനെ സഹായിക്കാൻ വേണ്ടി നല്കിയ തുക തിരികെ ലഭിക്കില്ലെന്നായപ്പോൾ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം മാറിനിന്നുവെന്ന് മൊഴി; സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ നിന്ന് കാണാതായ നേഴ്സ് ഋതു​ഗാമിയെ കന്യാകുമാരിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. സാമ്പത്തിക പരാധീനകളെ തുടര്‍ന്ന് മാറി നില്‍ക്കുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഫോര്‍ട്ട് എസ് ഐ സജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കന്യാകുമാരിയില്‍ നിന്നും ഇയാളെ കണ്ടെത്തിയത്. വനിതാ സുഹൃത്തിനെ സഹായിക്കാന്‍ വേണ്ടി 8 ലക്ഷം രൂപയോളം ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഇയാള്‍ കടമെടുത്തിരുന്നു. എന്നാല്‍ യുവതി പണം തിരികെ നല്‍കിയില്ല. ഭാര്യയും വീട്ടിലുള്ള മറ്റാരും അറിയാതെയായിരുന്നു ഇയാള്‍ പണം യുവതിക്ക് […]

പുതുപ്പള്ളി കൊലപാതകം: കടുത്ത സാമ്പത്തികപ്രതിസന്ധി; കൃത്യമായി ജോലിയ്ക്ക് പോകാതിരുന്ന ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ തന്നെ മാനസീകരോ​ഗിയാക്കി ചിത്രീകരിച്ചതിലുള്ള ദേഷ്യം; ഉറങ്ങിക്കിടക്കുമ്പോൾ കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയതെന്ന് ഭാര്യയുടെ മൊഴി

സ്വന്തം ലേഖകൻ കോട്ടയം : പുതുപ്പള്ളിയില്‍ ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയ ശേഷം മകനുമായി വീടുവിട്ടിറങ്ങിയ യുവതി കുറ്റസമ്മതം നടത്തി. ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്ന് മൊഴി. കൃത്യമായി ജോലിക്ക് പോകാതിരുന്നതിനാൽ കുടുംബം കടുത്ത സാമ്പത്തീകപ്രതിസന്ധിയിലായിരുന്നു. അത് ചോദ്യം ചെയ്തപ്പോൾ തന്നെ മാനസീകരോ​ഗിയായി നാട്ടുകാർക്കിടയിൽ ചിത്രീകരിച്ചു. ഇതിലുള്ള അതൃപ്തിയും ദേഷ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്കി. ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജു(49)നെയാണ് ഭാര്യ വെട്ടിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലർച്ചയാണ് റോസന്ന കൃത്യം ചെയ്ത്ത്. പിന്നീട് മകനുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു. ആദ്യം […]

സ്കൂൾ തകർത്ത് ഒരുലക്ഷം രൂപയോളം മോഷ്ടിച്ച പ്രതി കട്ടപ്പന ഡിവൈഎസ്പിയുടെ പിടിയിലെന്ന് സൂചന

സ്വന്തം ലേഖകൻ കട്ടപ്പന:കട്ടപ്പനയിലെ സെന്റ് ജോർജ്ജ് സ്കൂളിന്റെ കതക് തകർത്ത് ഓഫിസിൽ നിന്നും 86,000 രൂപ മോഷ്ടിച്ച സ്ഥിരം കുറ്റവാളിയായ പ്രതി കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായതായി സൂചന. നിരവധി മോഷണക്കസുകളിൽ പ്രതിയായ ഇയാളെ തമിഴ്നാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ചയാണ് സെന്റ്‌ജോർജ് സ്കൂളിൽ മോഷണം നടന്നത്. ഓഫീസിൻറെ വാതിൽ കല്ലിന് ഇടിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഹെഡ്മാസ്റ്ററുടെ റൂമിലെ മേശ കുത്തിതുറന്ന് ഉള്ളിലുണ്ടായിരുന്ന 86000 രൂപ മോഷ്ടിച്ചു. രാവിലെ സ്കൂളിലെത്തിയ ജീവനക്കാരാണ് കതക്‌ തുറന്ന്‌ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ […]