എച്ച്‌ എല്‍ ബി റേക്കുള്ള എ സി കോച്ചിനുള്ളിൽ യാത്രക്കാരന്‍ പുകവലിച്ചു; നേത്രാവതി എക്സ്പ്രസ്സ് തിരൂരില്‍ നിന്നു

സ്വന്തം ലേഖകൻ മലപ്പുറം: എച്ച്‌ എല്‍ ബി റേക്കുള്ള എ സി കോച്ചിനുള്ളിലെ യാത്രക്കാരന്‍ പുക വലിച്ചതിനെ തുടര്‍ന്ന് നേത്രാവതി എക്സ്പ്രസ്സ് തിരൂരില്‍ നിന്നു. പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവില്‍ എല്‍ എച്ച്‌ ബി റേക്കുകളുള്ള എല്ലാ എ സി കോച്ചുകളിലും ഇന്ത്യന്‍ റെയില്‍വേ ഘടിപ്പിച്ചിട്ടുണ്ട് . വിശദമായ പരിശോധന നടത്തിയെങ്കിലും എവിടേയും തീയും പുകയും കണ്ടെത്താനായില്ല. എന്നാല്‍ തീയും പുകയും കണ്ടെത്തുന്ന ഡിറ്റക്ടറിന് സമീപത്ത് നിന്ന് യാത്രക്കാരന്‍ പുക വലിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിന്നതെന്ന് കണ്ടെത്തി. തീയും, പുകയും തിരിച്ചറിയാനുള്ള സംവിധാനം […]

വാഹനാപകടത്തില്‍ പരിക്കേറ്റ സുഹൃത്തിൻ്റെ ചികിത്സക്കായി ആശുപത്രിയിലെത്തി; ജീവനക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു; യുവാക്കള്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊല്ലം: ജില്ല ആശുപത്രിയില്‍ നഴ്സിനെയും നഴ്സിങ് അസിസ്റ്റന്‍റിനെയും ആക്രമിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ അസഭ്യം പറയുകയും ചെയ്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പന്മന പുത്തന്‍ചന്ത ഷഹാലയ മന്‍സിലില്‍ അബു സുഫിയാന്‍ (23), പന്മന വടുതല വെളിയില്‍ വടക്കതില്‍ വീട്ടില്‍ സുജിദത്ത് (27) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം കാവനാട് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ സുജിദത്തിനെ ചികിത്സക്കായി സുഹൃത്തായ അബു സുഫിയാന്‍ ജില്ല ആശുപത്രിയിലെത്തിച്ചു. മുറിവ് മരുന്നുവെച്ച്‌ കെട്ടവെ സുജിദത്ത് നഴ്സിങ് അസിസ്റ്റന്‍റിനോട് തട്ടിക്കയറുകയും ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന മരുന്നും […]

യോഗ്യത ഇല്ലെന്ന പരാതി കണക്കിലെടുത്തില്ല: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് സര്‍വകലാശാല നിയമനം; തീരുമാനം അഭിമുഖത്തില്‍ ഇവര്‍ ഒന്നാമതെത്തിയതോടെ; ഒന്നാമതെത്തിയത് 102 ഗവേഷണ പ്രബന്ധങ്ങളും 27 വര്‍ഷത്തെ അദ്ധ്യാപന പരിചയവും നിരവധി പുര‌സ്‌കാരങ്ങളും നേടിയ രണ്ടാം റാങ്കുകാരനെ പിന്തള്ളി

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിൻ്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ നിയമിക്കാന്‍ തീരുമാനം. അഭിമുഖത്തില്‍ ഇവര്‍ ഒന്നാമതെത്തിയതോടെയാണ് പുതിയ തീരുമാനം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, ഭാഷാ വിഭാഗം മേധാവി, ഡീന്‍, സബ്‌ജക്‌ട് കമ്മിറ്റിയില്‍ മൂന്നു പേര്‍ ഇവരെല്ലാം ചേര്‍ന്നാണ് പ്രിയയെ തിതെരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നടത്തിയ അഭിമുഖത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്തെത്തിയ പ്രിയയ്‌ക്ക് പതിനൊന്ന് ഗവേഷണ പ്രബന്ധങ്ങൾ മാത്രമാണുള്ളത്. രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയ്‌ക്ക് 102 […]

സംസ്ഥാനത്ത് ഇനി ഭക്ഷ്യകിറ്റ് വിതരണം ഉണ്ടാകില്ല; ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടും

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ്​ മന്ത്രി ജി ആ‌ര്‍ അനില്‍ പറഞ്ഞു. കോവിഡ് കാലത്ത്​ ജനങ്ങള്‍ക്ക് ജോലി ഇല്ലാതായപ്പോഴാണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സ‌ര്‍ക്കാറിൻ്റെ പരി​ഗണനയിലോ ആലോചനയിലോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നുണ്ട്. സപ്ലൈകോ വഴിയും കണ്‍സ്യൂമ‌ര്‍ഫെഡും ന്യായവിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ ആറ് വ‌ര്‍‌ഷമായി 13 നിത്യോപയോ​ഗ സാധനങ്ങള്‍ സപ്ലൈകോയില്‍ വില വ‌ര്‍ധിച്ചിട്ടില്ല. സപ്ലൈകോ […]

ആരോഗ്യനില മെച്ചപ്പെട്ടു; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പട്ടത്തെ എസ്‍.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് വൈകിട്ടാണ് വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വി എസിനെ അലട്ടുന്നത്. രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വി എസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയില്‍ അത് ഒഴിഞ്ഞിരുന്നു. […]

മണ്ണിൻ്റെ കരുത്തിന് മുന്നിൽ അധികാരം മുട്ടുകുത്തി: ജോസ് കെ മാണി

സ്വന്തം ലേഖകൻ പാലാ: മണ്ണിനോട് പടവെട്ടുന്ന കർഷകൻ്റെ കരുത്തിന് മുന്നിൽ അധികാരം മുട്ടുകുത്തിയെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കർഷക വിജയ ദിനത്തിൽ എൽഡിഎഫ് പാലായിൽ സംഘടിപ്പിച്ച വിജയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ നിശ്ചയദാർഢ്യത്തിന് ലഭിച്ച അംഗീകാരമാണ് വിവാദ നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം. ഇത്തരമൊരു തിരിച്ചറിവ് കേന്ദ്ര സർക്കാർ മുമ്പേ സ്വീകരിച്ചിരുന്നെങ്കിൽ രാജ്യത്തിൻ്റെ കാർഷിക സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമാകുമായിരുന്നില്ല. കർഷക സമര ചരിത്രത്തിലെ ഉജ്ജ്വല വിജയമാണ് ഇതെന്നും ജോസ് കെ.മാണി പറഞ്ഞു. പാലാ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും […]

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂറ്റി ജീവനക്കാർ ഗേറ്റ് പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോ​ഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റിജീവനക്കാർ ഗെയ്റ്റ് പൂട്ടിയിട്ട് കോംപൗണ്ടിന് അകത്തേക്ക് കൊണ്ടു പോയി ക്രൂരമായി മർദിച്ചു. മെഡിക്കൽ കോളേജിൽ ഇതുപോലുള്ള ഒരുപാട് സംഭവങ്ങൾ പതിവെന്ന് നാട്ടുകാർ.ആരും ചോദിക്കാനും പറയാനും ഇല്ലാത്തതുകൊണ്ട് പാവങ്ങൾ പ്രതികരിക്കുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിൽ അവസാനിച്ചത്. സംഭവത്തിൽ കണ്ടാൽ അറിയുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കിഴിവിലം സ്വദേശിയായ അരുൺ ദേവിനാണ് മർദ്ദനമേറ്റത്. ഇയാളുടെ ബന്ധു മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. തിരുവനന്തപുരം മെ‍‌ഡിക്കൽ കോളജിന്റെ […]

കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകാൻ ക്യാമ്പ് 22 മുതൽ

സ്വന്തം ലേഖകൻ കോട്ടയം: പാർലമെൻ്റ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർക്ക് സൗജന്യമായി ചലനസഹായികളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുള്ള ബ്ലോക്ക് തലത്തിലുള്ള ക്യാമ്പുകൾ 7 ദിവസങ്ങളിലായി നടത്തും. തിങ്കളാഴ്ച (നവംബര് 22) മുതൽ ക്യാമ്പുകൾ ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം പി അറിയിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യ (അലിംകോ)യും, സാമൂഹ്യ നീതി വകുപ്പും, ജില്ലാ ഭരണകൂടവും ചേർന്നാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ട പാർലമെൻറ് സമിതിയിൽ എം പി […]

ജനകീയ ഡോക്ടർക്ക് നാടിൻ്റെ യാത്രാമൊഴി

സ്വന്തം ലേഖകൻ കൂരോപ്പട: കഴിഞ്ഞ ദിവസം അന്തരിച്ച ഡോ.പി.എൻ മോഹനൻ ഡോക്ടർക്ക് യാത്രാമൊഴിയേ കാൻ നൂറു കണക്കിനാളുകളാണ് വസതിയിലേക്കും സംസ്ക്കാരം നടന്ന ശാന്തിഗിരി ആശ്രമത്തിലേക്കും എത്തിയത്. നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രിയങ്കരനായിരുന്ന ഡോക്ടർ മോഹനൻ പതിറ്റാണ്ടുകളായി പാമ്പാടിയിൽ ദന്തൽ ക്ലിനിക്ക് നടത്തി വരുകയായിരുന്നു. ഡോ. മോഹനൻ സാമൂഹ്യ സാംസ്ക്കാരിക, ആത്മീയ രംഗത്തും സജീവമായിരുന്നു. പാമ്പാടി ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ടാമത്തെ മത്സരത്തിൽ ഡോക്ടർ ഏറ്റുമുട്ടിയത് ഇപ്പോഴത്തെ മന്ത്രി വി.എൻ.വാസവനെയാണ്. മോഹനനെ പരാജയപ്പെടുത്തി ആദ്യമായി വി.എൻ.വാസവൻ ജനപ്രതിനിധിയായത് ഈ തിരഞ്ഞെടുപ്പിലാണ്. ശാന്തിഗിരി ആശ്രമത്തിൻ്റെ നേതൃത്വനിരയിൽ പ്രർത്തിച്ച […]

പുറമ്പോക്കിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ 25നകം നീക്കം ചെയ്യണം: ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ കോട്ടയം: പുറമ്പോക്ക് സ്ഥലങ്ങളിൽ രാഷ്ട്രിയ, മത, സാമൂഹിക, സന്നദ്ധ സംഘടനകൾ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ, പരസ്യ ബോർഡുകൾ, മറ്റു നിർമ്മിതികൾ എന്നിവ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഈ മാസം 25നകം സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ അറിയിച്ചു. നീക്കം ചെയ്യാത്ത സാഹചര്യം കോടതിലക്ഷ്യമായി കണക്കാക്കി തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.