വിവാഹം നടന്നത് നവംബര്‍ 10ന്; സർക്കാർ ജോലിക്ക് വേണ്ടി ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി; പിടിക്കപ്പെടുമെന്നായപ്പോൾ യുവതി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ തേനി: സർക്കാർ ജോലിക്ക് വേണ്ടി ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ യുവതി ഒടുവിൽ പിടിക്കപ്പെടുമെന്നായപ്പോൾ ആത്മഹത്യ ചെയ്തു. തേനി ജില്ലയിലെ കമ്പത്താണ് സംഭവം. കമ്പം ഉലകത്തേവർ തെരുവിൽ താമസിക്കുന്ന ഭുവനേശ്വരിയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ നവംബര്‍ 10-നായിരുന്നു ഗൗതമിൻറെയും ഭുവനേശ്വരിയുടെയും വിവാഹം നടന്നത്. 28 ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ ഹണിമൂൺ യാത്രക്കിടെയാണ് ഗൗതമിനെ കൊല്ലാൻ ഭുവനേശ്വരി ക്വട്ടേഷൻ നൽകിയത്. തന്‍റെ സ്വപ്നമായ സര്‍ക്കാര്‍ ജോലി കിട്ടില്ലെന്ന ഭയമാണ് ഇതിനൊക്കെ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. പ്രദേശിക കേബിൾ ടിവി ജീവനക്കാരനാണ് […]

സ്കൂൾ തകർത്ത് ഒരുലക്ഷം രൂപയോളം മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ; കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട് കമ്പത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു; സ്കൂളുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുന്ന ഇടുക്കി സ്വദേശിയാണ് പിടിയിലായത്

സ്വന്തം ലേഖകൻ കട്ടപ്പന:കട്ടപ്പനയിലെ സെന്റ് ജോർജ്ജ് സ്കൂളിന്റെ കതക് തകർത്ത് ഓഫിസിൽ നിന്നും 86,000 രൂപ മോഷ്ടിച്ച സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ. ഇടുക്കി മരിയാപുരം നിരവത്ത് വീട്ടിൽ നാരായണൻ മകൻ മഹേഷ് എന്ന ചുഴലി മഹേഷിനെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻറ നേതൃത്വത്തിൽ ഉളള സംഘം തമിഴ് നാട്ടിലെ കമ്പത്ത് നിന്നും അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ മണിക്കൂറുകൾക്കകം പോലീസ് പ്രതിയെ കണ്ടെത്തി. നിരവധി മോഷണ കേസുകളിൽ പ്രതിയായ മഹേഷ് സ്ഥിരമായി സ്കൂളുകൾ കേന്ദ്രീകരിച്ച് […]

അവസാന പോരാട്ടം വ്യർഥം; ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിം​ഗും അന്തരിച്ചു

സ്വന്തം ലേഖകൻ ബെംഗളൂരു: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു. ബെംഗളൂരു കമാൻഡ് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വ്യോമസേന മരണം സ്ഥിരീകരിച്ചു. ഏഴ് ദിവസം മരണത്തോട് പൊരുതിയ ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലയിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. വ്യോമസേന കമാൻഡ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപെട്ട ഏക വ്യക്തിയായിരുന്നു വരുൺ സിങ്. ഹെലികോപ്റ്ററിൽ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി […]

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്‌ഥാനത്ത്‌ 55 പേര്‍ക്കെതിരെ യുഎപിഎ കേസ് എടുത്തിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍; പ്രതികളിൽ അഞ്ചുപേര്‍ 30 വയസിന് താഴെയുള്ളവർ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്‌ഥാനത്ത്‌ 55 പേര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസ് എടുത്തിട്ടുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര സര്‍ക്കാര്‍. കെ മുരളീധരൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ യുഎപിഎ ചുമത്തിയതില്‍ അഞ്ചുപേര്‍ 30 വയസിന് താഴെയുള്ളവരാണെന്നും മന്ത്രി വ്യക്‌തമാക്കി. കോടതി ശിക്ഷ വിധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ട് എങ്കിലും ഇക്കാര്യം മുൻനിർത്തി നിയമത്തില്‍ ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നില്ല. വിചാരണ കാലയളവ്, സാക്ഷിമൊഴി തുടങ്ങി വിവിധ കാരണങ്ങള്‍ കണക്കിലെടുത്താണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. രാജ്യത്ത് എത്രപേര്‍ […]

കോട്ടയം നഗരത്തിൽ നടുറോഡിൽ മൊബൈൽകട; ന​ഗരം വിറ്റുതുലച്ച് നഗരസഭാ അധികൃതർ; ബി എസ് എൻ എല്ലിന്റെ പില്ലർ മൊബൈൽ കടയ്ക്കകത്ത്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ന​ഗരത്തിൽ നടുറോഡിൽ മൊബൈൽകട. നഗരത്തിലെ തിരക്കേറിയ ടി ബി റോഡിൽ അനുപമ തീയേറ്ററിന് എതിർവശത്താണ് ഈ കൈയ്യേറ്റം. പൊതു നിരത്ത് പൂർണ്ണമായും കൈയ്യേറി കട നിർമ്മിച്ചിട്ട് നഗരസഭാ അധികൃതർ മാത്രം കണ്ടില്ല. പൊതു നിരത്ത് കൈയ്യേറി കെട്ടിയടച്ച് ദിവസവാടകയ്ക്ക് മൊബൈൽകട നടത്താൻ കൊടുത്തിരിക്കുന്ന കൊള്ളലാഭക്കച്ചവടം നടക്കുന്നത് അധികാരികളുടെ മൂക്കിന് താഴെയാണ്. റോഡ് കൈയ്യേറി കെട്ടിയടച്ച കടയ്ക്കകത്ത് ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുള്ള പില്ലറും കാണാം. ഇത്രയധികം നഗ്നമായ കൈയ്യേറ്റം കണ്ടിട്ടും കൗൺസിലറോ നഗരസഭാ അധികൃതരോ അറിഞ്ഞില്ലായെന്നുള്ളത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ന​ഗരത്തിന്റെ തിരക്കേറിയ […]

ഒരേതരം യൂണിഫോം ധരിച്ച്‌ ബാലുശ്ശേരിയിലെ കുട്ടികള്‍; പ്രതിഷേധവുമായി മുസ്ലിം യുവസംഘടനകള്‍

സ്വന്തം ലേഖിക കോഴിക്കോട്: സംസ്ഥാനത്താദ്യമായി ഒരു സര്‍ക്കാര്‍ സ്കൂളില്‍ ലിംഗസമത്വ യൂണിഫോം ധരിച്ച്‌ കുട്ടികള്‍ പഠിക്കാനെത്തി. ഒരേ തരം യൂണിഫോം ധരിക്കുന്ന ബാലുശ്ശേരി എച്ച്‌എസ്‌എസ് സ്കൂള്‍ കേരളത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തില്‍ത്തന്നെ ഇടം പിടിച്ചിരിക്കുകയാണ്. അതേസമയം, ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ പ്രതിഷേധവുമായി വിവിധ മുസ്ലിം യുവസംഘടനകള്‍ രംഗത്തെത്തി. ‘വസ്ത്രസ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ ബാലുശ്ശേരി സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയത്. എംഎസ്‌എഫ്, യൂത്ത് ലീഗ്, എസ്‌എസ്‌എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധമാര്‍ച്ച്‌ നടത്തുന്നത്. ഇവരെല്ലാം ചേര്‍ന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന സമിതി […]

വെള്ളത്തിനു വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് അധികാരം? കുപ്പിവെള്ളത്തിന് 13 രൂപ; സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ; വിലയിടാന്‍ അധികാരം കേന്ദ്രത്തിനെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില പതിമൂന്നു രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വെള്ളത്തിനു വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ്, കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ ചോദ്യം ചെയ്തു കുപ്പിവെള്ള ഉത്പാദകരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. വെള്ളത്തിനു വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാടു തേടി. തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നതിനെതിരെ വ്യാപക […]

കോട്ടയം നഗരത്തിൽ വീണ്ടും കൈക്കൂലി വേട്ട; ജില്ലാ പൊല്യൂഷൻ കൺട്രോൾ ഓഫിസർ ഹാരിസ് കൈക്കൂലിയുമായി വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിൽ വീണ്ടും കൈക്കൂലി വേട്ട. ജില്ലാ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ വിജിലൻസ് റെയ്ഡ്. റബർ റീ സോൾ ബിസിനസ് ചെയ്യുന്ന പാലാ സ്വദേശിയിൽ നിന്നും ഇരുപത്തയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് പിടിയിലായത് ജില്ലാ പൊല്യൂഷൻസ് കൺട്രോൾ ഓഫിസിൽ ഇന്ന് രാവിലെ 11 മണിയോടെ പൊല്യൂഷൻ ജില്ലാ ഓഫീസർ എ എൻ ഹാരീസാണ് അറസ്റ്റിലായത്. പാലാ സ്വദേശിയിൽ നിന്ന് 25000 രൂപയാണ് ഹാരിസ് കൈപറ്റിയത്. പണം കൈപറ്റുന്ന സമയത്ത് വിജിലൻ‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് എസ് പി വി […]

മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഒഴുക്കി വിട്ടത് പലതവണ; വീടുകള്‍ക്ക് ബലക്ഷയം; തീരുമാനമാകാതെ നഷ്ടപരിഹാരം

സ്വന്തം ലേഖിക ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്ന് പലതവണ വീടുകളില്‍ വെള്ളം കയറിയിട്ടും പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് നഷ്ട പരിഹാരം നൽകുന്നതിൽ തീരുമാനമൊന്നുമായില്ല. പ്രളയജലം കയറിയ വീട്ടുടമകള്‍ക്ക് ലഭിക്കേണ്ട അടിയന്തര ആശ്വാസമായ പതിനായിരം രൂപ പോലും ഇതുവരെ നൽകിയിട്ടില്ല. മുല്ലപ്പെരിയാര്‍ സ്പില്‍വേയില്‍ നിന്നും കുതിച്ചൊഴുകിയ വെളളം ഇത്തവണ ആറ് തവണയാണ് വള്ളക്കടവ് മുതല്‍ കീരിക്കര വരെയുള്ള ഭാഗത്തെ വീടുകളില്‍ കയറിയത്. ഏറ്റവുമധികം ജലമൊഴുക്കിയ ആറാം തിയതിയാണ് കൂടുതല്‍ വീടുകളില്‍ വെള്ളം കയറിയത്. പല വീടുകളിലും മുട്ടൊപ്പം വെള്ളമെത്തി. ഔദ്യോഗിക കണക്കനുസരിച്ച്‌ രണ്ടു വില്ലേജുകളിലായി […]

ഭൂമി ഇടപാടിലെ ക്രമക്കേടുകൾക്കും ബിനാമി ഇടപാടുകൾക്കും പിടിവീഴുന്നു; ഭൂരേഖകൾ ആധാറുമായി ബന്ധിപ്പിക്കണം; ഇനി ഒറ്റ തണ്ടപ്പേർ; സർക്കാർ വിജ്ഞാപനമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ ഭൂമിക്ക് യുണീക് തണ്ടപ്പേർ (ഒറ്റ തണ്ടപ്പേർ ) സംവിധാനം നടപ്പാക്കുന്നതിന് തുടക്കമായി. യൂണിക് തണ്ടപ്പേർ നടപ്പാക്കുന്നതിനായി ഭൂമി സംബന്ധിച്ച വിവരം ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്‌ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. യുണീക് തണ്ടപ്പേർ നടപ്പാക്കുന്നതോടെ പൗരന്‌ സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കമുള്ള ഒറ്റ തണ്ടപ്പേരാകും. യുണീക്‌ തണ്ടപ്പേർ വരുന്നതോടെ ഭൂമി ഇടപാടിലെ ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയാനാകും. ക്രയവിക്രയം സുതാര്യമാക്കാനും ജനങ്ങൾക്ക് മികച്ച സേവനം നൽകാനും ഉപകരിക്കും. അധികഭൂമി കണ്ടെത്തി ഭൂരഹിതർക്ക് നൽകുക, വിവിധ ക്ഷേമപദ്ധതിയിലെ അനർഹരെ […]