play-sharp-fill
അവസാന പോരാട്ടം വ്യർഥം; ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിം​ഗും അന്തരിച്ചു

അവസാന പോരാട്ടം വ്യർഥം; ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിം​ഗും അന്തരിച്ചു

സ്വന്തം ലേഖകൻ

ബെംഗളൂരു: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു. ബെംഗളൂരു കമാൻഡ് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

വ്യോമസേന മരണം സ്ഥിരീകരിച്ചു. ഏഴ് ദിവസം മരണത്തോട് പൊരുതിയ ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലയിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. വ്യോമസേന കമാൻഡ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപെട്ട ഏക വ്യക്തിയായിരുന്നു വരുൺ സിങ്. ഹെലികോപ്റ്ററിൽ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ഉൾപ്പെടെ 12 പേരും അപകടത്തിൽ മരിച്ചിരുന്നു.