ഒരു ബാറ്ററിക്ക് പതിനാലായിരത്തി അഞ്ഞൂറ് രൂപാ വില; കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്നാർ, ദേവികുളം മേഖലയിൽ നിർത്തിയിടുന്ന ടോറസ് ലോറികളിൽ നിന്ന് മോഷണം പോയത് പതിനഞ്ചിലധികം ബാറ്ററികൾ; ബാറ്ററി മോഷണം തുടർക്കഥയായതോടെ ആശങ്കയിലായി നാട്ടുകാരും
സ്വന്തം ലേഖകൻ
മൂന്നാര്‍: മൂന്നാർ, ദേവികുളം മേഖലയിൽ ലോറികളിൽ നിന്ന് ബാറ്ററികൾ മോഷണം പോകുന്നത് പതിവാകുന്നു. രാത്രി കാലത്ത് നിർത്തിയിടുന്ന ടോറസ് ലോറികളിൽ നിന്നാണ് പതിവായി ബാറ്ററികൾ മോഷണം പോകുന്നത്.
കഴിഞ്ഞ ദിവസം ദേശിയപാതയില്‍ ദേവികുളം കോണ്‍വെന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ നിന്നും പതിനാലായിരത്തി അഞ്ഞൂറ് രൂപാ വിലയുള്ള രണ്ട് ബാറ്ററികള്‍ കൂടി മോഷണം പോയതോടെ ആശങ്കയിലാണ് നാട്ടുകാരും ഡ്രൈവർമാരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പതിനഞ്ചിലധികം ബാറ്ററികളാണ് മൂന്നാര്‍, ദേവികുളം മേഖലയില്‍ വാഹനങ്ങളില്‍ നിന്ന് മോഷണം പോയത്.
രാത്രി കാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം പതിവാകുകയും ബാറ്ററി മോഷ്ടാക്കളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേവികുളത്ത് വീണ്ടും ടോറസ് ലോറിയില്‍ നിന്ന് രണ്ട് ബാറ്ററികള്‍ കൂടി മോഷ്ടാക്കള്‍ കവര്‍ന്നത്.
രാവിലെ ലോറി സ്റ്റാര്‍ട്ടാകാതെ വരികയും തുടര്‍ന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്.ഒരു ബാറ്ററിക്ക് പതിനാലായിരത്തി അഞ്ഞൂറ് രൂപാ വില വരുമെന്നും പോലീസില്‍ പരാതി നല്‍കിയതായും വാഹനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പതിനഞ്ചിലധികം ബാറ്ററികളാണ് മൂന്നാര്‍, ദേവികുളം മേഖലയില്‍ വാഹനങ്ങളില്‍ നിന്ന് മോഷണം പോയത്. രാത്രികാലത്ത് നിര്‍ത്തിയിടുന്ന ലോറികളിലാണ് ഏറെയും മോഷണം നടന്നിട്ടുള്ളത്.
ബാറ്ററി മോഷണം തുടര്‍ക്കഥയായതോടെ പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.ബാറ്ററി മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ ഊര്‍ജ്ജിത ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.